പമ്പയിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ച സംഭവത്തിൽ പിടിയിലായ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ചങ്ങനാശേരി ഫയർ സ്റ്റേഷനിലെ എസ്. സുബീഷ്, ഗാന്ധിനഗർ സ്റ്റേഷനിലെ പി. ബിനു എന്നിവർക്കാണ് സസ്പെൻഷൻ.Drunk on duty incident in Pampa: Firefighters suspended
ജോലിക്കിടെ കാറിനുള്ളിൽ വച്ച് ഇവർ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് പമ്പാ പൊലീസ് ഇരുവരെയും ഡിസംബർ 28ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് നടപടി.
മണ്ഡല – മകരവിളക്ക് കാലയളവിൽ ഇതുവരെ അരക്കോടിയിലേറെ തീർത്ഥാടകരാണ് ശബരിമല ദർശനം നടത്തിയത്. ബുധനാഴ്ച ഉച്ചവരെ ലഭിച്ച കണക്ക് അനുസരിച്ച് 50,86667 പേർ ദർശനത്തിന് എത്തി. 40,95566 ഭക്തരാണ് മണ്ഡലകാലത്ത് എത്തിയത്.