കൊച്ചി: പ്രശസ്ത ഡ്രമ്മര്‍ ജിനോ കെ ജോസ്(47) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ജൂനിയര്‍ ശിവമണി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.(Drummer Jino k jose has passed away)
മൂന്നര പതിറ്റാണ്ടായി സംഗീത മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു ജിനോ കെ ജോസ്. പ്രശസ്ത ഡ്രമ്മറായ ശിവമണി തന്നെയാണ് ജിനോയ്ക്ക് ജൂനിയര്‍ ശിവമണി എന്ന് പേര് നല്‍കിയത്. ശിവമണിക്കൊപ്പം പ്രകടനവും ജിനോ കാഴ്ച വെച്ചിട്ടുണ്ട്. ഡിജെയിലും മികച്ച പ്രകടനം കാഴ്ച വെക്കുന്ന കലാകാരനായിരുന്നു അദ്ദേഹം.
ശിവമണി കേരളത്തില്‍ പരിപാടിക്ക് എത്തുമ്പോള്‍ ഡ്രം സെറ്റ് ഒരുക്കിയിരുന്നത് ജിനോ ആണ്. 33 വ്യത്യസ്ത സംഗീതോപകരണങ്ങള്‍ വേദിയില്‍ കൈകാര്യം ചെയ്ത് ശ്രദ്ധ നേടിയിട്ടുണ്ട്. വടക്കന്‍ പറവൂര്‍ കൂട്ടുകാട് കിഴക്കേ മാട്ടുമ്മല്‍ ജോസഫിന്റെ മകനാണ്.