web analytics

ചെങ്ങന്നൂർ ബസ് സ്റ്റാൻഡിൽ മയക്കുമരുന്ന് കടത്ത് ; ബം​ഗാൾ സ്വദേശി പിടിയിൽ

ലക്ഷങ്ങൾ വിലവരുന്ന ഹെറോയിനുമായി ബം​ഗാൾ സ്വദേശി പിടിയിലായി. ജില്ലാ ആൻറി നാർക്കോട്ടിക് സ്ക്വാഡും ചെങ്ങന്നൂർ പൊലീസും ചേർന്ന് ഇയാളെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ മാൽഡ സ്വദേശി 26കാരനായ ഹസാർട്ടിൽ അനിഖ്വൽ ആണ് പിടിയിലായത്. വിൽപ്പനയ്ക്കായെത്തിച്ച 103.32 ഗ്രാം ഹെറോയിൻ ഇയാളുടെ കയ്യിൽനിന്നും പിടിച്ചെടുത്തു.

രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ ആൻറി നാർക്കോട്ടിക് സ്ക്വാഡും പൊലീസും സംയുക്തമായി പരിശോധന നടത്തി. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ സ്വകാര്യ ബസ് സ്റ്റാൻഡിന് മുന്നിൽ നിന്നാണ് യുവാവ് പിടിയിലായത്. എസ്എച്ച്ഒ എ സി വിപിൻ, എസ് ഐമാരായ പി എസ് ഗീതു, രാജീവ്, സാലി, സീനിയർ സി പി ഒ അരുൺ പാലയൂഴം, സി പി ഒമാരായ സ്വരാജ്, വിഷു, രതീഷ്, ജില്ലാ നർകോട്ടിക് സെൽ ഡി വൈ എസ്‌ പി പങ്കജാക്ഷൻറെ നേതൃത്വത്തിലുള്ള ജില്ലാ ആൻറി നാർക്കോട്ടിക് സ്ക്വാഡ് എന്നിവരടങ്ങിയ സംഘം അനിഖ്വലിനെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.

English summary : Drug trafficking at Chengannur bus stand ; a native of Bengal was arrested

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

ശിശുദിനത്തിൽ താമസിച്ചെത്തിയതിന് ‘ശിക്ഷ’; ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം – സ്കൂളിനെതിരെ വ്യാപക പ്രതിഷേധം

മുംബൈ: ശിശുദിനാഘോഷത്തിനായി സ്‌കൂളിലേക്ക് വെറും പത്ത് മിനിറ്റ് വൈകി എത്തിയതിനെ തുടര്‍ന്ന്...

മൂന്ന് വർഷമായി പിന്തുടരുന്ന ആരാധിക: റെയ്ജനെതിരെ ലൈംഗികശല്യം; മൃദുല വിജയ് തെളിവുകളുമായി രംഗത്ത്

ടെലിവിഷൻ താരങ്ങളായ റെയ്ജൻ രാജനും മൃദുല വിജയും പങ്കെടുക്കുന്ന പരമ്പരയുടെ ലൊക്കേഷനിൽ...

ഏഴാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഏഴാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് കൊച്ചി ∙...

ഓഹരി വിപണിയിലേക്ക് നിക്ഷേപകരുടെ ഒഴുക്ക്; സ്വർണവില കുത്തനെ ഇടിയുന്നു

ഓഹരി വിപണിയിലേക്ക് നിക്ഷേപകരുടെ ഒഴുക്ക്; സ്വർണവില കുത്തനെ ഇടിയുന്നു കൊച്ചി ∙ സംസ്ഥാനത്തെ...

കേരളത്തിൽ ശക്തമായ കാലാവസ്ഥാ ജാഗ്രത; ഒറ്റപ്പെട്ടയിടങ്ങളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസവും ശക്തമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് സാധ്യതയുള്ളതിനാൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Related Articles

Popular Categories

spot_imgspot_img