കേ​ര​ള​ത്തി​ലെ ഇ​റ​ച്ചി​ക്കോ​ഴി​ക​ളി​ൽ മ​രു​ന്നു​ക​ളെ അ​തി​ജീ​വി​ക്കു​ന്ന ബാ​ക്​​ടീ​രി​യ; സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച്​ ഐ.​സി.​എം.​ആ​ർ

തി​രു​വ​ന​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ഇ​റ​ച്ചി​ക്കോ​ഴി​ക​ളി​ൽ മ​രു​ന്നു​ക​ളെ അ​തി​ജീ​വി​ക്കു​ന്ന ബാ​ക്​​ടീ​രി​യ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച്​ ഐ.​സി.​എം.​ആ​ർ പഠന റിപ്പോർട്ട്.

​കേ​ര​ള​ത്തി​നു​ പു​റ​മേ, തെ​ല​ങ്കാ​ന​യി​ൽ​നി​ന്നു​ള്ള സാ​മ്പി​ളു​ക​ളി​ലും ജീ​ൻ ​പ്രൊ​ഫൈ​ൽ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ആ​ന്‍റി​ബ​യോ​ട്ടി​ക്​ പ്ര​തി​രോ​ധം എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​ഗു​രു​ത​ര സാ​ഹ​ച​ര്യ​ത്തെ ത​ട​യു​ന്ന​തി​ന്​ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തീ​​വ്ര​യ​ജ്ഞം ന​ട​ക്കു​മ്പോ​ഴാ​ണ്​ നി​ർ​ണാ​യ​ക​മാ​യ പുതിയ ക​ണ്ടെ​ത്ത​ൽ.

ത​ല​യി​ൽ ഹെ​ൽ​മ​റ്റ്​ വെ​ച്ച​തി​ന്​ സ​മാ​ന​മാ​യി മ​രു​ന്നു​ക​ളേ​ശാ​ത്ത വി​ധ​ത്തി​ലു​ള്ള അ​ധി​ക സു​ര​ക്ഷ പാ​ളി സ്വ​ത​വേ ഇ​വ​യ്​​ക്കു​ണ്ട്. ഇ​ത്ത​രം ബാ​ക്ടീ​രി​യ​ക​ൾ ആ​ന്‍റി​ബ​യോ​ട്ടി​ക്​ പ്ര​തി​രോ​ധം കൂ​ടി ആ​ർ​ജി​ച്ചാ​ൽ ഇ​വ മ​രു​ന്നു​ക​ളി​ൽ​നി​ന്ന്​ ഇ​ര​ട്ടി​ സു​ര​ക്ഷി​ത​മാ​കും.

വ്യ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ൽ ​പ്രൗ​ൾ​​ട്രി ഫാ​മു​ക​ൾ ആ​രം​ഭി​ച്ച​​തോ​ടെ കോ​ഴി​വ​ള​ർ​ത്ത​ലി​ന്​ വ്യാ​പ​ക​മാ​യി ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന സ്ഥി​തി​യു​ണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു.

ഇ​താ​ണ്​ ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളെ അ​തി​ജീ​വി​ക്കു​ന്ന ബാ​ക്ടീ​രി​യ സാ​ന്നി​ധ്യ​ത്തി​ന്​ (ആ​ന്‍റി​ബ​യോ​ട്ടി​ക്​ പ്ര​തി​രോ​ധം) കാ​ര​ണ​മെ​ന്നാ​ണ്​ പ​ഠ​ന​ത്തി​ലെ ക​ണ്ടെ​ത്ത​ൽ.

ഐ.​സി.​എം.​ആ​റി​ലെ ശാ​സ്​​ത്ര​ജ്ഞ​ൻ ഡോ. ​ഷോ​ബി വേ​ളേ​രി​യു​ടെ​ നേ​തൃ​ത്വ​ത്തി​ൽ അ​ജ്​​മ​ൽ അ​സീം, പ്രാ​ർ​ഥി സാ​ഗ​ർ, എ​ൻ. സം​യു​ക്​​ത​കു​മാ​ർ റെ​ഡ്ഡി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ പ​ഠ​നം ന​ട​ത്തി​യ​ത്.

ഐ.​സി.​എം.​ആ​ർ – നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ന്യൂ​ട്രീ​ഷ്യ​നി​ലെ (ഹൈ​ദ​രാ​ബാ​ദ്) ഡ്ര​ഗ്​​സ്​ സേ​ഫ്​​റ്റി ഡി​വി​ഷ​ൻ ഒ​രു അ​ന്താ​രാ​ഷ്ട്ര​ ജേ​ണ​ലി​ലാ​ണ്​ ഈ ​പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ബ്രോ​യി​ല​ർ കോ​ഴി​ക​ളി​ൽ ആ​ന്‍റി​ബ​യോ​ട്ടി​ക്​ പ്ര​തി​രോ​ധം വ​ർ​ധി​ക്കു​ന്ന​താ​യി നേ​ര​ത്തേ​ത​ന്നെ സൂ​ച​ന​ക​ളു​ണ്ടെ​ങ്കി​ലും ഇ​തി​നെ ശാ​സ്ത്രീ​മാ​യി സാ​ധൂ​ക​രി​ക്കു​ന്ന പ​ഠ​ന​ങ്ങ​ളോ ഡേ​റ്റ​ക​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്ന്​ കോ​ഴി​വി​സ​ർ​ജ്യം ശേ​ഖ​രി​ക്കു​ക​യും ഡി.​എ​ൻ.​എ വേ​ർ​തി​രി​ച്ച്​ പ​ഠ​ന വി​ധേ​യ​മാ​ക്കു​ക​യു​മാ​ണ്​ സം​ഘം ചെ​യ്​​ത​ത്. ഗ്രാം ​നെ​ഗ​റ്റി​വ്, ഗ്രാം ​പോ​സി​റ്റി​വ്​ എ​ന്നി​ങ്ങ​നെ ര​ണ്ടു​ത​ര​ത്തി​ലാ​ണ്​ ബാ​ക്ടീ​രി​യ​ക​ളെ ത​​രം​തി​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്​ ഡോ. ​ഷോ​ബി വേ​ളേ​രി പ​റ​ഞ്ഞു. ‘ഏ​റ്റ​വും അ​പ​ക​ട​കാ​രി​ക​ളാ​ണ്​ ഗ്രാം ​നെ​ഗ​റ്റി​വ്​ വി​ഭാ​ഗ​ത്തി​ലു​ള്ള​വ.

ഇ​താ​ക​ട്ടെ കൂ​ടു​ത​ൽ അ​പ​ക​ട​ക​ര​മാ​ണ്. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള സാ​മ്പി​ളു​ക​ളി​ൽ ഗ്രാം ​നെ​ഗ​റ്റി​വ്​ ബാ​ക്​​ടീ​രി​യ​ക​ളു​മു​ണ്ടെ​ന്ന​താ​ണ്​ ആ​ശ​ങ്ക​ക​ര’​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

വിപഞ്ചികയുടെ ഡയറിയിലെ വെളിപ്പെടുത്തലുകൾ !

വിപഞ്ചികയുടെ ഡയറിയിലെ വെളിപ്പെടുത്തലുകൾ ! കേരളപുരം സ്വദേശിനി വിപഞ്ചികയും മകളും ഷാർജയിലെ ഫ്ലാറ്റിൽ...

വീടിന് മുകളിലൂടെ പറന്ന് ലാൻഡ് ചെയ്തു കാർ …!

ഇടുക്കിയിൽ വീടിന് മുകളിലൂടെ പറന്ന് സുരക്ഷിതമായി ലാൻഡ് ചെയ്തു കാർ ഇടുക്കി ഉപ്പുതറയിൽ...

തെരുവുനായ്ക്കള്‍ക്ക് ചിക്കനും ചോറും

തെരുവുനായ്ക്കള്‍ക്ക് ചിക്കനും ചോറും ബംഗളൂരു: തെരുവുനായകള്‍ക്ക് എല്ലാ ദിവസവും ഭക്ഷണം നല്‍കുന്ന പദ്ധതിയുമായി...

സ്വർണ വിലയിൽ വൻകുതിപ്പ്

സ്വർണ വിലയിൽ വൻ കുതിപ്പ് തിരുവനന്തപുരം: ആഭരണ പ്രേമികളെ നിരാശയിലാഴ്ത്തി സംസ്ഥാനത്ത് സ്വർണവിലയിൽ...

അമ്മയും മക്കളും അതീവ ഗുരുതരാവസ്ഥയിൽ

അമ്മയും മക്കളും അതീവ ഗുരുതരാവസ്ഥയിൽ പാലക്കാട്: പൊല്‍പ്പുളളിയില്‍ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ...

ട്യൂഷൻ ടീച്ചർക്കെതിരെ വീണ്ടും പോക്സോ കേസ്

ട്യൂഷൻ ടീച്ചർക്കെതിരെ വീണ്ടും പോക്സോ കേസ് ആറന്മുള: പോക്സോ കേസിൽ പ്രതിയായി ജുഡീഷ്യൽ...

Related Articles

Popular Categories

spot_imgspot_img