നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു
സുഡാനിൽ ആശുപത്രിക്കു നേരെ ഡ്രോൺ ആക്രമണം. 67 പേർ കൊല്ലപ്പെട്ടതായാണ് പുറത്തു വരുന്ന വിവരം. ദാർഫർ മേഖലയിലെ എൽ ഫാഷറിലുള്ള ആശുപത്രിക്കു നേരെ കഴിഞ്ഞ ദിവസമാണ് ഡ്രോൺ ആക്രമണം നടന്നത്.(Drone attack on hospital in Sudan; 67 people were killed)
ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച സൗദി ആശുപത്രിക്കു നേരെയും ബോംബാക്രമണം നടന്നിരുന്നു. എൽ ഫാഷറിൽ ആരോഗ്യ കേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ വ്യാപകമായി തുടരുകയാണെന്നും ശസ്ത്രക്രിയ സൗകര്യമുള്ള ഒരേയൊരു പൊതു ആശുപത്രിയായിരുന്നു സൗദി ഹോസ്പിറ്റലെന്നും അതാണ് ബോംബാക്രമണത്തിൽ ഇല്ലാതായതെന്നും മെഡിക്കൽ ചാരിറ്റി ഡോക്ടർമാർ പ്രതികരിച്ചിരുന്നു.
ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളമുള്ള 80 ശതമാനത്തോളം ആരോഗ്യ കേന്ദ്രങ്ങളും നിലച്ചിരിക്കുകയാണ്. 2023 ഏപ്രിൽ മുതലാണ് സുഡാനീസ് സൈനിക – അർധസൈനിക വിഭാഗങ്ങൾ തമ്മിൽ യുദ്ധം ആരംഭിച്ചത്.