ഡ്രൈവിങ് ടെസ്റ്റ് നിബന്ധനകളിൽ ഇളവ് നൽകി പരമാവധിപേരെ വിജയിപ്പിച്ച വെഹിക്കിൾ ഇൻസ്‌പെക്ടർമാരെക്കൊണ്ട് വീണ്ടും ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയപ്പോൾ വിജയശതമാനം കുത്തനെ ഇടിഞ്ഞു. ദിവസം 100 ടെസ്റ്റുവരെ നടത്തി ലൈസൻസ് നൽകിയ 15 ഉദ്യോഗസ്ഥരെ നിയോഗിച്ച് നടത്തിയ പരിശോധനയിൽ 98 അപേക്ഷകരിൽ 18 പേർ മാത്രമാണ് വിജയിച്ചത്. ഉദ്യോഗസ്ഥർ നേരത്തേ നടത്തിയ ടെസ്റ്റുകളില്‍ വീഴ്ച സംഭവിച്ചെന്നാണ് നിഗമനം.
ഉദ്യോഗസ്ഥർ നേരത്തേ നടത്തിയ ടെസ്റ്റുകളില്‍ വീഴ്ച സംഭവിച്ചെന്നാണ് നിഗമനം. റിപ്പോർട്ട് മന്ത്രിക്ക് കൈമാറി. ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടായേക്കും. ഒരു ഇൻസ്പെക്ടർ ദിവസം 60 ഡ്രൈവിങ് ടെസ്റ്റില്‍ കൂടുതല്‍ നടത്തരുതെന്നാണ് ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവ്. ഇത് ലംഘിച്ച് കൂടുതല്‍ ടെസ്റ്റ് നടത്തിയ ഉദ്യോഗസ്ഥരാണ് കുടുങ്ങിയത്. നാലുചക്ര വാഹനങ്ങൾക്കുള്ള എച്ച് ടെസ്റ്റിൽ തിങ്കളാഴ്ച എത്തിയവരിൽ ഭൂരിഭാഗംപേരും ജയിച്ചു. എന്നാൽ, റോഡ് ടെസ്റ്റ് കർശനമാക്കിയതോടെ പരാജയനിരക്ക് കൂടി. 10-12 മിനിറ്റാണ് റോഡ്ടെസ്റ്റിന് എടുത്തത്. ടെസ്റ്റ് പൂർണമായും ചിത്രീകരിക്കുകയും ചെയ്തു.
Read Also: മുഖ്യമന്ത്രിയ്ക്ക് ആശ്വാസം; ലാവ്‌ലിന്‍ കേസ് ഇന്നും പരിഗണിച്ചില്ല