യാത്രയ്ക്കിടെ ഡ്രൈവർ കുഴഞ്ഞു വീണു; ബസ് ഇടിച്ചുകയറി ഒരു മരണം

കോട്ടയം: സ്വകാര്യ ബസ് ഇടിച്ചുകയറി ഡ്രൈവർ മരിച്ചു. കോട്ടയം ഇടമറ്റത്ത് വെച്ച് ഇന്ന് രാവിലെയാണ് ദാരുണമായ അപകടം നടന്നത്. യാത്രയ്ക്കിടെ ഡ്രൈവർ കുഴഞ്ഞുവീണതിനെ തുടർന്ന് ബസിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. തുടർന്ന് റോഡരികിലെ കലുങ്കിലേക്ക് ബസ് ഇടിച്ചുകയറിയാണ് അപകടം നടന്നത്. ഇറക്കത്തിൽ വെച്ചായിരുന്നു അപകടം. കോട്ടയം പൈക സ്വദേശി രാജേഷ് ഗോപാലകൃഷ്ണൻ ആണ് മരിച്ചത്.

ചേറ്റുതോട് നിന്ന് പാലായിലേക്ക് പോയ ബസ് ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടമായ ബസ് മുന്നിലുണ്ടായിരുന്ന കലുങ്കിലും, തെങ്ങിലും ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ബസ് യാത്രക്കാർക്കും പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല.

ബസിൻറെ ഡ്രൈവറിരുന്ന ഭാഗമാണ് കലുങ്കിലേക്ക് ഇടിച്ചുകയറിയത്. ഡ്രൈവറെ ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദ്യാർത്ഥികൾ അടക്കമുള്ള പരിക്കേറ്റവരെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല.

spot_imgspot_img
spot_imgspot_img

Latest news

ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്കു നേരെ ഭീകരാക്രമണം: 12 പേർക്ക് പരിക്ക്: ജാഗ്രതയിൽ സൈന്യം

ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്കു നേരെ ഭീകരാക്രമണം. ആക്രമണത്തിൽ 12 വിനോദസഞ്ചാരികൾക്കു പരുക്കേറ്റു....

പോപ്പ് ഫ്രാന്‍സിസിന്റെ സംസ്‌കാരച്ചടങ്ങുകള്‍ ശനിയാഴ്ച; ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 ന്, പൊതുദര്‍ശനം ബുധനാഴ്ച മുതല്‍

പോപ്പ് ഫ്രാന്‍സിസിന്റെ സംസ്‌കാരച്ചടങ്ങുകള്‍ ശനിയാഴ്ച നടക്കും. ഇത് സംബന്ധിച്ച് വത്തിക്കാന്റെ അറിയിപ്പെത്തി....

ശാന്തിദൂതൻ വിടവാങ്ങി;ഫ്രാൻസിസ് മാർപാപ്പ കാലംചെയ്തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88)...

തല്ലിന് പിന്നാലെ തലോടൽ;വ്യാജമൊഴി നല്‍കിയതിന് കേസെടുക്കാം;രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലും നൽകാം!

എഡിജിപി എം ആര്‍ അജിത് കുമാറിന്  രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന്...

രണ്ടുനില ട്രെയിനിൻ്റെ ചൂളം വിളിക്ക് കാതോർത്ത് കേരളം; ഓടുന്നത് ഈ റൂട്ടിൽ

സംസ്ഥാനത്തെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ കോയമ്പത്തൂര്‍-പാലക്കാട് റൂട്ടില്‍ ഓടാന്‍ സാധ്യതയെന്ന്...

Other news

കോട്ടയത്ത് പ്രശസ്ത ഹോട്ടൽ ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ചനിലയിൽ

കോട്ടയത്ത് പ്രശസ്ത ഹോട്ടൽ ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ. ഇന്ദ്രപ്രസ്ഥ...

75000 ത്തിനു തൊട്ടരികെ സ്വർണം; പവന് ഇന്ന് കൂടിയത് 2200 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. ഒരു പവൻ സ്വർണത്തിന്...

ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയ സഹോദരിമാരെ കാണാനില്ല

പാലക്കാട്: ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയ സഹോദരിമാരെ കാണാനില്ലെന്ന് പരാതി. പാലക്കാട്...

മാര്‍പാപ്പയുടെ നിര്യാണം; സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികാഘോഷ പരിപാടികള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തിൽ സംസ്ഥാനത്തും ദുഃഖാചരണം. സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികാഘോഷത്തില്‍...

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

പുനലൂര്‍: പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു....

Related Articles

Popular Categories

spot_imgspot_img