ബെംഗളൂരു: കുട ചൂടി ബസ് ഡ്രൈവ് ചെയ്ത കർണാടക ആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കും സസ്പെൻഷൻ. നോർത്ത് വെസ്റ്റ് കെആർടിസി (എൻഡബ്ല്യുകെആർടിസി) ജീവനക്കാർക്കെതിരെയാണ് നടപടി. ധാർവാഡ് ഡിപ്പോയിലെ ഡ്രൈവർ ഹനുമന്ത കിലേഡാറ, കണ്ടക്ടർ എച്ച്. അനിത എന്നിവരെയാണ് വകുപ്പുതല അന്വേഷണത്തിന് പിന്നാലെ സസ്പെൻഡ് ചെയ്തത്.
ധാർവാഡ്–ബേട്ടഗേരി റൂട്ടിലോടുന്ന കർണാടക ആർ ടി സി ബസിലാണ് ഇവർ റീൽസിനായി കുട ചൂടി ബസോടിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചത്. കണ്ടക്ടർ അനിതയാണ് വിഡിയോ എടുത്തത്. ബസിനുള്ളിൽ ചോർച്ച ഉണ്ടായിരുന്നില്ലെന്നും മഴക്കാലത്തെ കുറിച്ച് മുന്നറിയിപ്പ് നൽകാൻ വേണ്ടിയാണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് ജീവനക്കാർ നൽകിയ വിശദീകരണം.
സംഭവ സമയത്ത് ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. എന്നാൽ കുട ചൂടി ബസോടിക്കുന്നത് അപകടമുണ്ടാക്കുമെന്നും ഇത്തരം തെറ്റായ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ ഉത്തരവ് നൽകിയത് എന്ന് മാനേജ്മെന്റ് അറിയിച്ചു.
Read Also: പ്ലസ് വണ്‍ പ്രവേശനം: ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ മലപ്പുറത്ത്, ട്രയല്‍ അലോട്ട്‌മെന്റ് 29ന്
Read Also: പൈനാപ്പിൾ സൂപ്പറാ; മാലിന്യം പോലും കളയണ്ട; ഇനി പൈനാപ്പിൾ മാലിന്യം നിങ്ങൾ പൊന്നുപോലെ സൂക്ഷിക്കും