കണ്ണൂർ: കൊട്ടിയൂർ പാലുകാച്ചിയിൽ കാട്ടാനക്കൂട്ടത്തിന്റെ പരാക്രമത്തിൽ കനത്ത നാശനഷ്ടം. പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിക്കുകയും കുടിവെള്ള പൈപ്പുകളും കാട്ടാനക്കൂട്ടം തകർത്തു. ഒരാഴ്ചയായി തുടരുന്ന കാട്ടാനശല്യം പരിഹാരിക്കാൻ വനം വകുപ്പ് നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പാട്ടത്തിനെടുത്ത സ്ഥലത്തെ വാഴകൃഷികളടക്കമാണ് കാട്ടാന നശിപ്പിച്ചത്. കൂടാതെ കാട്ടാന. കൊക്കോ, കാപ്പി, കുരുമുളക് എല്ലാം നശിപ്പിച്ചിട്ടുണ്ട്. ഒരാഴ്ചയിലേറെയായി പാലുകാച്ചിയിലെ ജനവാസ മേഖലയിൽ കാട്ടാനയെത്തുന്നു. നാട്ടുകാർക്ക് വെള്ളമെത്തുന്ന കുടിവെള്ള പൈപ്പ് കൂടെ ചവിട്ടി പൊട്ടിച്ചു. കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിൽ വന്യമൃഗശല്യം രൂക്ഷമാവുകയാണ്.