കൊല്ലം നിലമേലിൽ ഗവർണർക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി. 50ൽ അധികം പ്രവർത്തകരാണ് ഗവർണറെ കരിങ്കൊടി കാണിച്ചത്.ഇതോടെ ഗവർണർ കാറിൽ നിന്നിറങ്ങി റോഡിൽ ഇരുന്ന് പ്രതിഷേധിച്ചു . പൊലീസിനെ ശകാരിച്ച ഗവർണർ വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ നിലവിൽ റോഡിൽ നിൽക്കുകയാണ് ഗവർണർ. സമീപത്തെ കടയിൽ കയറിയ ഗവർണർ വെള്ളം കുടിച്ചു. തുടർന്നും പൊലീസിന് നേരെ തിരിഞ്ഞു. അതേസമയം, എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
നിങ്ങൾ നിയമലംഘകരെ സംരക്ഷിക്കുകയാണെന്നു പൊലീസിനോട് ഗവർണർ പറഞ്ഞു.കരിങ്കൊടി മുഖ്യമന്ത്രിക്കെതിരെയെങ്കിൽ ഇതാണോ സ്ഥിതിയെന്നും ഗവർണറോട് ചോദിച്ചു.
Read Also : 27.01.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ
