വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നടപടി നേരിട്ട കായംകുളം എം.എസ്.എം കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. താഹയ്ക്ക് ചുമതല തിരികെ നല്‍കും. തീരുമാനത്തിന് സിന്‍ഡിക്കറ്റ് ഉപസമിതി നേരത്തെ അംഗീകാരം നല്‍കിയിരുന്നു.ഇന്ന് ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗത്തിലും വിഷയം ചര്‍ച്ചയായിരുന്നു. മുന്‍ എസ്.എഫ്.ഐ നേതാവായിരുന്ന നിഖില്‍ തോമസിന്‍റെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ വീഴ്ചയുണ്ടായെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഡോക്ടർ താഹയ്ക്കെതിരെ നടപടിയെടുത്തത്.
