അറിയാതെ പോകരുത് റോസ് വാട്ടറിനെ

ര്‍മ്മ സംരക്ഷണത്തിന് ഏറെ ഗുണകരമാണ് റോസ് വാട്ടര്‍. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയതാണ് റോസ് വാട്ടര്‍. ഇത് ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന ചുളിവുകളെ നീക്കം ചെയ്യാനും കറുത്ത പാടുകളെ അകറ്റാനും സഹായിക്കും. ഏതുതരം ത്വക്കിനും റോസ് വാട്ടര്‍ ഉപയോഗിക്കാവുന്നതാണ്. ത്വക്കിന്റെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നതിനോടൊപ്പം ഇവ മുഖത്തെ എണ്ണമയം നിയന്ത്രിക്കാനും സഹായിക്കും.

 

നിറം കൂട്ടാന്‍

രാത്രി ഉറങ്ങുന്നതിന് മുമ്പ് മുഖത്ത് റോസ് വാട്ടര്‍ പുരട്ടുന്നത് നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കും. മുഖം കഴുകി തുടച്ചതിന് ശേഷം റോസ് വാട്ടര്‍ മുഖത്ത് തേച്ച് ഉറങ്ങാം. രാവിലെ മുഖം കഴുകാം.

കറുത്ത പാടുകളെ അകറ്റാന്‍

കോട്ടണ്‍ തുണി കൊണ്ട് റോസ് വാട്ടറില്‍ മുക്കി മുഖം ഇടയ്ക്കിടെ തുടയ്ക്കുന്നത് കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കും.

മുഖക്കുരു മാറാന്‍

റോസ് വാട്ടറില്‍ അല്‍പം നാരങ്ങാനീര് ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് മുഖക്കുരു മാറാന്‍ സഹായിക്കും. ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ അടിഞ്ഞു കൂടിയിരിക്കുന്ന വിയര്‍പ്പിനേയും അഴുക്കിനേയും നീക്കം ചെയ്യാനി മുഖത്ത് റോസ് വാട്ടര്‍ പുരട്ടുന്നതും നല്ലത്.

ചുളിവുകളെ തടയാന്‍

മുഖത്തെ ചുളിവുകളെ തടയാനും ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ റോസ് വാട്ടര്‍ സഹായിക്കും. ഇതിനായി റോസിന്റെ ഇതളുകളിട്ട ചൂടുവെള്ളമോ അല്ലെങ്കില്‍ പുറത്തു നിന്ന് വാങ്ങുന്ന റോസ് വാട്ടറോ മുഖത്ത് പുരട്ടാവുന്നതാണ്.

കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാന്‍

ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച റോസ് വാട്ടറില്‍ പഞ്ഞി മുക്കിയെടുക്കുക. ശേഷം ഈ പഞ്ഞി കണ്ണിന് മുകളില്‍ അല്‍പനേരം വയ്ക്കുക. ഇങ്ങനെ പതിവായി ചെയ്യുന്നത് കണ്ണിനടയിലെ കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കും.

 

മേക്കപ്പ് റിമൂവ് ചെയ്യാന്‍

മേക്കപ്പ് റിമൂവറുകള്‍ക്ക് ബദലായി ഉപയോഗിക്കാവുന്ന ഒന്നാണ് റോസ് വാട്ടര്‍. മേക്കപ്പ് വളരെ എളുപ്പം നീക്കം ചെയ്യാന്‍ ഇവ സഹായിക്കും.

 

 

Read Also: ജോലി സ്ഥലം ഒരു പേടി സ്വപ്നമോ? വിഷമിക്കേണ്ട, പരിഹാരമുണ്ട്

spot_imgspot_img
spot_imgspot_img

Latest news

‘ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍നാണീം പൊരിച്ച കോഴീം തരണം’; ശങ്കുവിന്റെ ആവശ്യം അംഗീകരിക്കും

ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരമായി...

എളങ്കൂരിലെ വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിൻ റിമാൻഡിൽ

ആത്മഹത്യ പ്രേരണ,സ്ത്രീ പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് മലപ്പുറം: എളങ്കൂരിൽ യുവതി ഭർതൃ...

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ലോഡ്ജ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത് കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന്...

കോഴിക്കോട് സ്വിഗ്ഗി തൊഴിലാളിയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുമ്പോൾ വീണതാകാമെന്നാണ് സൂചന കോഴിക്കോട്: സ്വിഗ്ഗി തൊഴിലാളിയെ...

Other news

പെരുമ്പാവൂരിലെ കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യ കുറിപ്പ് കണ്ടെത്തി

കൊച്ചി: പെരുമ്പാവൂർ വേങ്ങൂർ രാജഗിരി ആർട്‌സ് ആന്റ് സയൻസ് കോളേജിൽ വിദ്യർത്ഥിനി...

യു.കെ കമ്പനികളിൽ നിക്ഷേപം നടത്തിയവരുടെ ശ്രദ്ധയ്ക്ക്! ട്രംപിന്റെ നയങ്ങൾ നിങ്ങളെയും ബാധിച്ചേക്കാം

കാനഡയിൽ നിന്നും മെക്‌സിക്കോയിൽ നിന്നും ചെനയിൽ നിന്നുമൊക്കെയുള്ള ഇറക്കുമതിയ്ക്ക് ട്രംപ് ഏർപ്പെടുത്തുന്ന...

കോഴിക്കോട് സ്വിഗ്ഗി തൊഴിലാളിയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുമ്പോൾ വീണതാകാമെന്നാണ് സൂചന കോഴിക്കോട്: സ്വിഗ്ഗി തൊഴിലാളിയെ...

Related Articles

Popular Categories

spot_imgspot_img