അശ്രദ്ധയുടെ വിലയായി വിരലുകൾ കളയല്ലേ ; ബൈക്ക് റൈഡർമാരുടെ ശ്രദ്ധയ്ക്ക്

ബൈക്ക് റൈഡർമാരിൽ ചിലർ ശ്രദ്ധിക്കാതെപോകുന്ന ചിലതുണ്ട്. അശ്രദ്ധയുടെ വിലയായി ഒന്നിലേറെ വിരലുകളാണ് പലർക്കും നഷ്ടപ്പെട്ടിട്ടുള്ളത്. ഹെൽമെറ്റും മറ്റ്‌ അപകടപ്രതിരോധ കവചങ്ങളും ഉപയോഗിച്ച് അതിസാഹസികയാത്രകൾ ഏറെ സുരക്ഷിതമായി നടത്തുന്ന ബൈക്ക് റൈഡർമാരിൽ പലർക്കും അപകട​ങ്ങൾ സംഭവിക്കുന്നുണ്ട്. ഒന്നരവർഷത്തിനിടെ ഒരു ആശുപത്രിയിൽമാത്രം ചികിത്സതേടിയത് 51 പേരാണ്.

ഇവർക്കൊന്നും വിരൽ നഷ്ടപ്പെട്ടത് വാഹനം ഓടിക്കുമ്പോഴുണ്ടായ അപകടംമൂലമല്ല. മറിച്ച്, നിർത്തിയിട്ട വാഹനത്തിന്റെ ചെയിൻ അശാസ്ത്രീയമായി ശുചീകരിക്കുമ്പോഴാണ്. നാലു വിരലുകൾവരെ ഒന്നിച്ച് അറ്റുപോയവർവരെയുണ്ട് പ്ളാസ്റ്റിക് സർജറി ശസ്ത്രക്രിയക്ക്‌ വിധേയമായവരിൽ.

വണ്ടി സ്റ്റാർട്ടിലിട്ടുള്ള ശുചീകരണം അപകടം

ഗ്രീസിങ് നടത്താനും അമിതഗ്രീസ് ഒഴിവാക്കാനും പ്രത്യേക ഉപകരണങ്ങൾ വിപണിയിൽ ഉണ്ടെന്നിരിക്കേയാണ് അശാസ്ത്രീയരീതി ചിലർ തുടരുന്നത്. വിരലിൽ ഗ്രീസ് എടുത്ത് ചെയിനിൽ നേരിട്ട് പുരട്ടും.അതുതന്നെ വേഗത്തിലാക്കുന്നതിന് ബൈക്ക് സ്റ്റാർട്ടാക്കി സ്റ്റാൻഡിലിട്ട് ആക്സിലേറ്റർ കൊടുക്കും.ഇതിനിടെ അബദ്ധത്തിൽ വിരൽതെന്നി ചെയിൻ സ്‌പ്രോക്കെറ്റിൽ (ചെയിൻ പല്ല്) കുടുങ്ങിയാണ് അറ്റുപോകുന്നത്.

പെട്ടെന്ന് ആശുപത്രിയിൽ എത്തണം
അറ്റുപോയ വിരലുകൾ നല്ലവെള്ളത്തിൽ നല്ലവണ്ണം കഴുകണം. മണ്ണും ഗ്രീസും പോകുന്ന രീതിയിലായാൽ നന്ന്. ശേഷം, വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞ് പ്ളാസ്റ്റിക്‌ കവറിലാക്കണം. ഈ പ്ളാസ്റ്റിക് കവർ ഐസിട്ട് തെർമോകോൾ ബോക്സിലിട്ട് ആറുമണിക്കൂറിനുള്ളിൽ ആശുപത്രിയിൽ എത്തിക്കണം. 48 മണിക്കൂർവരെ സംരക്ഷിക്കപ്പെടുമെങ്കിലും താമസിക്കുംതോറും പുനഃസ്ഥാപിക്കൽ വിജയകരമാകാനുള്ള സാധ്യതകുറയും.

51 അപകടങ്ങൾ

2023 ഏപ്രിൽ മുതൽ ഈ മാസംവരെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ മാത്രം 51 വിരൽ പുനഃസ്ഥാപിക്കൽ ശസ്ത്രക്രിയകൾ നടന്നു. ഇത് മുഴുവനും ബൈക്ക് ചെയിനിൽ വിരൽ കുടുങ്ങി അറ്റുപോയവ രുടേതാണെന്ന് പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്റ്റീവ് സർജറി വിഭാഗം മേധാവി ഡോ. കെ.എസ്. കൃഷ്ണകുമാർ പറഞ്ഞു. ചെറിയ അശ്രദ്ധ ഒഴിവാക്കിയാൽ രക്ഷപ്പെടുന്നത് ഒരു ആയുഷ്കാലം നേരിടേണ്ട പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.

English summary : Don’t lose your fingers as the price of carelessness; Attention Bike Riders

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

കാവാസാക്കിയുടെ നിൻജ ഇസഡ്എക്‌സ്

കാവാസാക്കിയുടെ നിൻജ ഇസഡ്എക്‌സ് ജാപ്പനീസ് വാഹന നിർമ്മാതാക്കളായ കാവാസാക്കി 2026 മോഡൽ നിൻജ...

ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയെ എത്തിച്ചത് വന്ദേഭാരതിൽ

ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയെ എത്തിച്ചത് വന്ദേഭാരതിൽ കൊല്ലം: കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയെ ഹൃദയമാറ്റശസ്ത്രക്രിയക്കായി...

വിജില്‍ തിരോധാനക്കേസ്; ചതുപ്പില്‍ നിന്ന് അസ്ഥി കണ്ടെത്തി

വിജില്‍ തിരോധാനക്കേസ്; ചതുപ്പില്‍ നിന്ന് അസ്ഥി കണ്ടെത്തി കോഴിക്കോട്: വെസ്റ്റ്ഹില്‍ സ്വദേശി കെ.ടി....

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

ന്യൂനമർദ്ദം; അഞ്ചുദിവസം മഴയ്ക്ക് സാധ്യത

ന്യൂനമർദ്ദം; അഞ്ചുദിവസം മഴയ്ക്ക് സാധ്യത തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു....

സിക്കിമിൽ മണ്ണിടിച്ചിൽ; നാല് മരണം

സിക്കിമിൽ മണ്ണിടിച്ചിൽ; നാല് മരണം സിക്കിമിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചു....

Related Articles

Popular Categories

spot_imgspot_img