News4media TOP NEWS
പുതിയ വഖഫ് ബില്‍ പാസാക്കാനായി ഇന്ന് പാര്‍ലമെന്‍റിന്റെ മേശപ്പുറത്ത് വെയ്‌ക്കും; എതിർക്കാൻ ഉറച്ച് പ്രതിപക്ഷവും ഒന്ന്, രണ്ട് ക്ലാസുകളിലെ 30 വിദ്യാർത്ഥികൾക്ക് മുണ്ടിനീര്; മഞ്ചേരിയിൽ സ്കൂൾ അടച്ചു ഇടുക്കി രാജാക്കാട് അച്ഛനും മകനും ചേർന്ന് മോഷ്ടിച്ചത് മൂന്നു ലക്ഷത്തിൻ്റെ ഏലക്ക ; ഒടുവിൽ മകൻ അറസ്റ്റിൽ വീണ്ടും ചതിച്ച് ഗൂഗിൾ മാപ്പ് ? കാർ നിർമ്മാണം പൂർത്തിയാകാത്ത പാലത്തിലേക്ക് ഓടിച്ചുകയറിയത് ആരുമറിഞ്ഞില്ല; മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം

ബ്രേക്ക്ഫാസ്റ്റ് കഴിച്ചില്ലേല്‍ സൂക്ഷിച്ചോ

ബ്രേക്ക്ഫാസ്റ്റ് കഴിച്ചില്ലേല്‍ സൂക്ഷിച്ചോ
October 9, 2023

രു ദിവസത്തെ ഒഴിച്ചുകൂടാനാവാത്ത ഭക്ഷണമാണ് പ്രഭാതഭക്ഷണം. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന നിരവധി ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. ദിവസവും പ്രഭാതഭക്ഷണം കഴിക്കേണ്ടതിന്റെ മൂന്ന് കാരണങ്ങളെ കുറിച്ച് ഇവിടെ പങ്കുവക്കുന്നു.

‘പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഒരിക്കലും നല്ല ശീലമല്ല. അത് പകല്‍ സമയത്ത് ധാരാളം ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുന്നു. നിങ്ങള്‍ പ്രഭാതഭക്ഷണം ഒഴിവാക്കുകയാണെങ്കില്‍ ഉച്ചഭക്ഷണത്തിലോ അത്താഴത്തിലോ കൂടുതല്‍ കലോറി ഉപയോഗിക്കുന്നതിന് കാരണമാകും. ഇത് ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയയെ തടസ്സപ്പെടുത്തും. ആരോഗ്യകരവും പൂരിതവുമായ പ്രഭാതഭക്ഷണത്തോടെ ദിവസം ആരംഭിക്കുകയാണെങ്കില്‍ ശരീരത്തിന് ആവശ്യമായ കലോറി എത്തുന്നതിന് സഹായിക്കും.

പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ആളുകള്‍ക്ക് രാത്രിയില്‍ അമിത വിശപ്പ് അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത് ശരീരത്തില്‍ അമിത കലോറി ഉപഭോഗം എത്തുന്നതിന് കാരണമാകും. സാധാരണയായി രാത്രിയിലുള്ള വിശപ്പ് അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പ്രേരിപ്പിക്കുന്നു.

രാത്രി മണിക്കൂറുകളോളം ഭക്ഷണം ഉപേക്ഷിച്ചതിനു ശേഷം നമ്മള്‍ കഴിക്കുന്ന ഒരു ദിവസത്തെ ആദ്യത്തെ ഭക്ഷണമാണ് പ്രഭാതഭക്ഷണം. ദിവസേനയുള്ള ഊര്‍ജ്ജ ഉപഭോഗത്തിന്റെ 15-25% പ്രഭാതഭക്ഷണത്തില്‍ നിന്നായിരിക്കണമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. പ്രഭാതഭക്ഷണം കഴിക്കുന്നതിലൂടെ വിശപ്പ് കുറയ്ക്കുകയും ദിവസം മുഴുവന്‍ ഊര്‍ജം പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഇത് മികച്ച ഉല്‍പ്പാദനക്ഷമത, മെച്ചപ്പെട്ട ശരീരഘടന, മെച്ചപ്പെട്ട മാനസികാവസ്ഥ എന്നിവയ്ക്കും കാരണമാകുന്നുവെന്നും വിദഗ്ധര്‍ പറയുന്നു.

ഓരോ ദിവസവും ഊര്‍ജം ഉല്‍പാദിപ്പിക്കേണ്ടത് പ്രഭാത ഭക്ഷണത്തിലൂടെയാണ്. എല്ലാ ജീവിതശൈലീ രോഗങ്ങളും തടയാന്‍ കൃത്യസമയത്ത്, കൃത്യ അളവില്‍, സമീകൃത പ്രഭാത ഭക്ഷണം ശീലിക്കണമെന്നു ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

 

 

Also Read: ജിമ്മിലേക്കാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോ?

Related Articles
News4media
  • Health
  • India
  • News

ലോകത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിൽ അഞ്ചാംപനി സാധ്യത വർധിക്കുന്നു; ലോകാരോഗ്യ സംഘടനയുടെ നടുക്കു...

News4media
  • Health

നിങ്ങൾ ആന്റിബയോട്ടിക്‌സ് കഴിക്കുന്നവരാണോ ?? ഭക്ഷണത്തിലുൾപ്പെടെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

News4media
  • Health

നിരതെറ്റിയ പല്ലുകൾ നേരെയാക്കാം കമ്പിയിടാതെ തന്നെ…!

News4media
  • India
  • News

ഇതൊക്കെ സര്‍വ്വസാധാരണം. തല്‍ക്കാലം അനുവദിക്കില്ലെന്ന് സുപ്രീംകോടതി

News4media
  • International
  • News

രണ്ടും കൽപ്പിച്ച് ഇസ്രയേൽ. പോരാട്ടത്തിന്റെ നാലാം ദിനത്തിൽ ഹമാസിന്റെ ഉന്നത നേതൃത്വത്തെ വധിച്ചതായി ഇസ്...

News4media
  • India
  • News

ലക്ഷദ്വീപ് എംപിയായി മുഹമ്മദ് ഫൈസലിന് തുടരാം

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]