ഇവരുടെ വിവാഹം 2023 മെയ് മാസത്തിലാണ് നടന്നത്
മലപ്പുറം: മലപ്പുറം എളങ്കൂരില്‍ ഭര്‍തൃ വീട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവം ഗാര്‍ഹിക പീഡനം മൂലമെന്ന് കുടുംബത്തിന്റെ ആരോപണം. പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജയെയാണ് (25) വ്യാഴാഴ്ച്ച ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയെ ഭര്‍ത്താവ് പ്രഭിന്‍ ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിച്ചു.(Domestic violence; woman committed suicide)
ഇവരുടെ വിവാഹം 2023 മെയ് മാസത്തിലാണ് നടന്നത്. എന്നാൽ സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിൽ ഭർത്താവ് ഉപദ്രവിച്ചിരുന്നെന്നാണ് പരാതി. പീഡനത്തിന് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൂട്ട് നിന്നതായും ആരോപണമുണ്ട്.
സംഭവത്തിൽ ഭര്‍ത്താവിനും കുടുംബത്തിനും എതിരെ നടപടി വേണമെന്ന് വിഷ്ണുജയുടെ കുടുംബം ആവശ്യപ്പെട്ടു. വിഷ്ണുജയുടെ മരണവുമായി ബന്ധപ്പെട്ട് മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.