News4media TOP NEWS
‘കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല’: കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി സെക്രട്ടേറിയറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു: ജീവനക്കാരിക്ക് ഗുരുതര പരിക്ക്: ക്ലോസറ്റിന്റെ പകുതി ഭാഗം തകർന്നുവീണു സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന

ശരീരത്തിൽ പ്രോട്ടീൻ കുറയുന്നോ ? അറിയാൻ ശരീരത്തിനുണ്ടാകുന്ന ഈ 6 മാറ്റങ്ങൾ ശ്രദ്ധിച്ചാൽ മതി !

ശരീരത്തിൽ പ്രോട്ടീൻ കുറയുന്നോ ? അറിയാൻ ശരീരത്തിനുണ്ടാകുന്ന ഈ 6 മാറ്റങ്ങൾ ശ്രദ്ധിച്ചാൽ മതി !
October 17, 2024

കോശങ്ങളുടെ നിർമാണം മുതൽ പ്രതിരോധ ശേഷിയുടെ പ്രവർത്തനത്തിന് വരെ പ്രോട്ടീൻ അനിവാര്യമാണ്. നമ്മുടെ ഡയറ്റിൽ സ്ഥിരമായി ഉൾപ്പെടുത്തേണ്ട അവശ്യ പോഷകമാണ് പ്രോട്ടീൻ. മതിയായ പ്രോട്ടീൻ ഇല്ലാതെ ശരീരത്തിന് ശരിയായ രീതിയിൽ പ്രവർത്തിക്കാൻ കഴിയില്ല. Does the body lose protein? Just listen to these 6 changes in the body to know

അമിനോ ആസിഡുകൾ കൊണ്ടാണ് പ്രോട്ടീൻ നിർമിച്ചരിക്കുന്നത്. ഇത് പേശികളുടെ തകർച്ച, ദുർബലമായ പ്രതിരോധ ശേഷി കൂടാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കും. ആവശ്യത്തിനു പ്രോട്ടീന്‍ ശരീരത്തിന് ലഭിക്കുന്നുണ്ടോ എന്നറിയാന്‍ ഇനി പറയുന്ന ലക്ഷണങ്ങള്‍ സഹായിക്കും.

മുറിവ് ഉണങ്ങാൻ വൈകുന്നു

കോശങ്ങളുടെ തകരാർ പരിഹരിക്കുന്നതിനും നിർമിക്കുന്നതിനും പ്രോട്ടീൻ അനിവര്യമാണ്. ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്താത്തത് മുറിവുകൾ ഉണങ്ങുന്നത് മന്ദ​ഗതിയിലാക്കും. മുറിവുകൾ ഉണങ്ങാൻ പതിവിലും സമയമെടുക്കുന്നത് പ്രോട്ടീന്റെ കുറവിനെ സൂചിപ്പിക്കുന്നു.

അണുബാധകൾ പതിവ്

ദുർബലമായ പ്രതിരോധശേഷി പ്രോട്ടീൻ അപര്യാപ്തതയുടെ മറ്റൊരു സൂചനയാണ്. അണുബാധകളെ ചെറുക്കാൻ സഹായിക്കുന്ന ആൻ്റിബോഡികൾ പ്രോട്ടീനുകൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. പ്രോട്ടീനുകളുടെ കുറവ് രോ​ഗപ്രതിരോധത്തെ ബാധിക്കുകയും ജലദോഷം പോലുള്ള അണുബാധ പതിവാകുകയും ചെയ്യുന്നു.

ചര്‍മവും മുടിയും നഖവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍

ഇലാസ്റ്റിന്‍, കൊളാജെന്‍, കെരാറ്റിന്‍ പോലുള്ള പ്രോട്ടീനുകൾ കൊണ്ടാണ് മുടി, ചർമം, നഖം എന്നിവ നിർമിച്ചിരിക്കുന്നത്. ശരീരത്തിൽ പ്രോട്ടീന്‍റെ അഭാവം മുടിയുടെ കട്ടി കുറയാനും നഖം പൊട്ടാനും ചർമം വരളാനും കാരണമാകുന്നു.

പേശികളുടെ വലിപ്പം കുറയും

പേശികളുടെ വികാസത്തിനും സംരക്ഷിക്കാനും പ്രോട്ടീന്‍ നിർണായകമാണ്. ഡയറ്റിൽ പ്രോട്ടീൻ ഇല്ലാത്തത് പേശികളുടെ വലുപ്പം കുറയാൻ കാരണമാകും. പേശികളുടെ വലിപ്പം കുറയുന്നത് നിങ്ങളുടെ ദൈനംദിനം പ്രവർത്തനത്തെ വരെ ബാധിക്കും.

അമിതമായ വിശപ്പ്

ശരീരത്തിൽ ഊർജ്ജം നിലനിർത്താൻ സഹായിക്കുന്നതിനൊപ്പം വിശപ്പടക്കാനും വയറു നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കാനും പ്രോട്ടീൻ സഹായിക്കും. എത്ര കഴിച്ചാലും വീണ്ടും വീണ്ടും വിശക്കുന്നത് പ്രോട്ടീന്‍ അഭാവത്തിന്‍റെ സൂചനയാണ്. ഇത് ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ അല്ലെങ്കിൽ പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണത്തോട് ആസക്തി വളർത്തും. ഇത് ശരീരഭാരം കൂട്ടാൻ കാരണമാകും.

ഹോര്‍മോണല്‍ അസന്തുലനം

ഭക്ഷണത്തിലെ പ്രോട്ടീന്‍ അഭാവം ഹോര്‍മോണ്‍ സന്തുലനം തകിടംമറിക്കും. ഇത്‌ മാനസികാവസ്ഥയെ ബാധിക്കുകയും വിഷാദം, ദേഷ്യം പോലുള്ള മാനസിക പ്രശ്‌നങ്ങളിലേക്ക് ക്രമേണ നയിക്കുകയും ചെയ്യും. മുട്ട, ചിക്കന്‍, മീന്‍, പാൽ ഉൽപ്പന്നങ്ങൾ, നട്‌സ്‌, വിത്തുകള്‍, ചീസ്‌, കടല, ബീന്‍സ്‌, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവയെല്ലാം പ്രോട്ടീന്റെ സമ്പുഷ്ട സ്രോതസ്സുകളാണ്‌.

Related Articles
News4media
  • Health

നിങ്ങൾ ആന്റിബയോട്ടിക്‌സ് കഴിക്കുന്നവരാണോ ?? ഭക്ഷണത്തിലുൾപ്പെടെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

News4media
  • Health

നിരതെറ്റിയ പല്ലുകൾ നേരെയാക്കാം കമ്പിയിടാതെ തന്നെ…!

News4media
  • International
  • News
  • News4 Special
  • Top News

ഡോക്ടറില്ല, നഴ്സും: ചെന്നാൽ ഉടൻ പരിശോധിച്ച് സ്വയം മരുന്ന് എഴുതിത്തരും ഈ ക്ലിനിക് !

News4media
  • Health
  • News
  • Top News

മുതലമടയിലെ മാവിൻതോട്ടങ്ങളിൽ കീടനാശിനി പ്രയോഗം ; ആശങ്കയിൽ പ്രദേശവാസികൾ

News4media
  • Health
  • News4 Special

മദ്യപിച്ചില്ലെങ്കിൽ കൈവിറയ്ക്കും, ടെൻഷനാകും എന്നൊക്കെ എന്നു പറയുന്നവരേ…. ഹാംഗ്‌സൈറ്റിക്ക് പിന്നിലെ യ...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]