ആ പരസ്യത്തിൽ ഒന്ന് ക്ലിക്ക് ചെയ്തതേയുള്ളു, ഡോക്ടർക്ക് നഷ്ടമായത് 73 ലക്ഷം രൂപ…!
ബെംഗളൂരുവിൽ 70 കാരിയായ ഒരു ഡോക്ടർ ഓൺലൈൻ തട്ടിപ്പുകാരുടെ കുടുക്കിൽപ്പെട്ടു 73 ലക്ഷം രൂപ നഷ്ടപ്പെട്ടു. ജൂലൈ 12 മുതൽ ആഗസ്റ്റ് 7 വരെ നീണ്ടുനിന്ന തട്ടിപ്പിൽ ആണ് ഇവരുടെ അക്കൗണ്ടിൽ നിന്നു തട്ടിപ്പുകാർ പണം കൈക്കലാക്കിയത്.
തട്ടിപ്പ് നടന്ന രീതി
ഹൊറമാവ് സ്വദേശിനിയായ ഡോക്ടർ ഓഹരി വിപണിയുമായി ബന്ധപ്പെട്ട ഒരു ഓൺലൈൻ പരസ്യത്തിൽ ക്ലിക്ക് ചെയ്തതോടെയാണ് സംഭവം തുടങ്ങിയത്. ഉടൻതന്നെ അവർയെ VIP-65 ഫെയർ PE Strategy Room എന്ന പേരിലുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേർത്തു.
ഗ്രൂപ്പിൽ അഡ്മിനിസ്ട്രേറ്റർമാരായ റാം മനോഹർ എം (നമ്പർ: 7870176400, 7600517738), വംശി രമണ (നമ്പർ: 7839535970) എന്നിവരും മറ്റംഗങ്ങളും പണം ലഭിച്ചതായി കാണിക്കുന്ന സ്ക്രീൻഷോട്ടുകൾ പങ്കുവച്ചു. ആദ്യം 50,000 രൂപ തിരിച്ചുകിട്ടിയതോടെ ഡോക്ടറുടെ വിശ്വാസം വർധിച്ചു.
തട്ടിപ്പുകാർ രണ്ട് തരം നിക്ഷേപ രീതികൾ ഉണ്ടെന്നു പറഞ്ഞായിരുന്നു വിശ്വാസം നേടിയത്.
- ദിവസേന നിക്ഷേപം – ഇന്ന് നിക്ഷേപിച്ച് നാളെ വിറ്റഴിക്കുക.
- ദീർഘകാല നിക്ഷേപം –കൂടുതൽ കാലത്തേക്ക്.
അവർ നിർദേശിച്ച FaerPE എന്ന ആപ്പ് വഴിയാണ് ഡോക്ടർ പണം നിക്ഷേപിച്ചുതുടങ്ങിയത്. സ്വന്തം അക്കൗണ്ടിനൊപ്പം രണ്ട് ബന്ധുക്കളുടെ അക്കൗണ്ടുകളിലൂടെയും അവർ തുക കൈമാറി. തുടർന്ന്, 73 ലക്ഷത്തിന് 1.7 കോടി രൂപ ലഭിച്ചുവെന്ന് തട്ടിപ്പുകാർ അവരെ വിശ്വസിപ്പിച്ചു.
ഡോക്ടർ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ടാക്സ് ചാർജ് അടക്കമുള്ള വ്യാജ ആവശ്യങ്ങൾ പറഞ്ഞ് കൂടുതൽ തുക ആവശ്യപ്പെട്ടു.
സംശയം തോന്നിയ അവർ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ഇത് ഓൺലൈൻ നിക്ഷേപ തട്ടിപ്പ് ആണെന്ന് തെളിഞ്ഞു.
ഇത്തരം തട്ടിപ്പുകളിൽ നിന്നും രക്ഷപ്പെടാൻ, അപരിചിതമായ WhatsApp ഗ്രൂപ്പുകൾ, പരസ്യ ലിങ്കുകൾ, അംഗീകാരം ഇല്ലാത്ത ആപ്പുകൾ എന്നിവയിൽ പണം ഇടുന്നത് ഒഴിവാക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
‘സർക്കാർ തീരുമാനമാണ് ശരി’; സ്വകാര്യ ബസിൽ ജോലി വേണോ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണം: നടപടി ശരിവെച്ച് ഹൈക്കോടതി
സ്വകാര്യ ബസുകളുടെ അമിതവേഗവും മത്സരയോട്ടവും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് കൊണ്ടുവന്ന നിയന്ത്രണങ്ങൾ ശരിവെച്ച് ഹൈക്കോടതി.
ഡ്രൈവർക്കും കണ്ടക്ടർക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ബസിന്റെ മുൻപിലും പിൻപിലും ഉള്ളിലും കാമറ വാഹനം എന്നിവ വേണം.
മാത്രമല്ല, എവിടെ എത്തിയെന്ന് കൃത്യമായി അറിയാൻ കഴിയുന്ന ജിയോ ഫെൻസിങ് സംവിധാനം എന്നിവ വേണമെന്ന നിർദ്ദേശങ്ങളാണ് ഹൈക്കോടതി ശരിവെച്ചിരിക്കുന്നത്.
റേഷന്‍ കാര്‍ഡില്‍ ഭാര്യയുടെ ചിത്രത്തിന് പകരം ബിയര്‍ കുപ്പി
ഇക്കാര്യത്തിൽ നിർദ്ദേശങ്ങൾ നൽകി സംസ്ഥാന മോട്ടോർ വാഹന അതോറിറ്റി കഴിഞ്ഞ ജനുവരിയിലെടുത്ത തീരുമാനവും ട്രാൻസ്പോർട്ട് കമ്മിഷണർ കഴിഞ്ഞ ഏപ്രിലിൽ പുറപ്പെടുവിച്ച സർക്കുലറും ചോദ്യംചെയ്യുന്ന ഹർജികൾ തള്ളിയാണ് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസിന്റെ ഉത്തരവ്.
കേരള ടാക്സി ഡ്രൈവേഴ്സ് ഒാർഗനൈസേഷനടക്കം നൽകിയ ഒരുകൂട്ടം ഹര്ജികളാണ് കോടതി പരിഗണിച്ചത്. കാമറ സ്ഥാപിക്കുന്നതിൽ ഒക്ടോബർ 10 വരെ സമയം നീട്ടി നൽകിയിട്ടുണ്ട്.
തങ്ങളുടെ അഭിപ്രായം കേൾക്കാതെയാണ് ഇക്കാര്യത്തില് സർക്കാർ തീരുമാനമെടുത്തതെന്നും തൊഴിലാളികളെ ലഭിക്കാത്ത സാഹചര്യം ഉണ്ടാകുമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.
ഡ്രൈവർമാരുടെ അശ്രദ്ധകാരണം അപകടങ്ങൾ വർധിക്കുന്നതും വിദ്യാർഥികളടക്കമുള്ള യാത്രക്കാരോട് മോശമായി പെരുമാറുന്നുവെന്ന പരാതിയും കണക്കിലെടുത്താണ് പോലീസ് ക്ലിയറന്സ് സർട്ടിഫിക്കറ്റ് വേണമെന്ന് നിർദേശിച്ചതെന്ന് സർക്കാർ വിശദീകരിച്ചു.
പൊതുതാല്പര്യം കണക്കിലെടുത്തുള്ള സർക്കാർ തീരുമാനത്തിൽ ഇടപെടാൻ കാരണമില്ലെന്ന് കോടതി പറഞ്ഞു. ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് ബന്ധപ്പെട്ടവരെ കേൾക്കേണ്ടതുമില്ല.
2023-നും 2025-നും ഇടയിൽ സംസ്ഥാനത്ത് 1017 ബസ് അപകടങ്ങൾ ഉണ്ടായെന്ന് സർക്കാർ അറിയിച്ചത് കോടതി ചൂണ്ടിക്കാട്ടി. സർക്കാരിനായി സീനിയർ ഗവണ്മെന്‍റ് പ്ലീഡര്മാരായ സുര്യ ബിനോയി,വി.എസ്.ശ്രീജിത്ത് എന്നിവരാണ് ഹാജരായത്.