ശസ്ത്രക്രിയ നടക്കുന്നതിനിടെ നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് ഡോക്ടർ; കൃത്യം രോഗിയെ മയക്കിക്കിടത്തിയ ശേഷം
ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ടേംസൈഡ് ആശുപത്രിയിൽ നടന്ന വിവാദ സംഭവം ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്.
കൺസൾട്ടന്റ് അനസ്തീറ്റിസ്റ്റ് ഡോ. സുഹൈൽ അൻജുമാണ് (44) ശസ്ത്രക്രിയയ്ക്കിടെ രോഗിയെ നോക്കാൻ നഴ്സിനെ ഏൽപ്പിച്ച ശേഷം, തൊട്ടടുത്ത ഓപ്പറേഷൻ തിയറ്ററിൽ മറ്റൊരു നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന ഗുരുതര ആരോപണം നേരിടുന്നത്.
2013 സെപ്റ്റംബർ 16-നാണ് സംഭവം നടന്നത്. അന്നേദിവസം അഞ്ചാം നമ്പർ തിയറ്ററിൽ അഞ്ചു ശസ്ത്രക്രിയകൾക്ക് അനസ്തേഷ്യ നൽകാനുള്ള ചുമതലയായിരുന്നു ഡോ. സുഹൈലിനുണ്ടായിരുന്നത്.
മൂന്നാമത്തെ ശസ്ത്രക്രിയ പുരോഗമിക്കുമ്പോഴാണ് അദ്ദേഹം മറ്റൊരു തിയറ്ററിലേക്ക് മാറി നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് മെഡിക്കൽ ട്രൈബ്യൂണലിലെ തെളിവെടുപ്പിൽ വ്യക്തമാക്കി.
സംഭവം പുറത്തുവരാൻ കാരണമായത് മറ്റൊരു നഴ്സ് സംഭവസ്ഥലം കണ്ടതുമൂലമാണ്.
രോഗിക്ക് അപകടമൊന്നും സംഭവിച്ചില്ലെങ്കിലും, ഡോക്ടർ തന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ച സമ്മതിക്കുകയും ട്രൈബ്യൂണലിന് മുന്നിൽ കുറ്റം ഏറ്റുപറയുകയും ചെയ്തു.
2024 ഫെബ്രുവരിയിൽ, ട്രൈബ്യൂണൽ നടപടികൾ പുരോഗമിക്കുമ്പോൾ ഡോ. സുഹൈൽ മാതൃരാജ്യമായ പാക്കിസ്ഥാനിലേക്ക് മടങ്ങുകയായിരുന്നു.
എന്നാൽ, യുകെയിലേക്ക് തിരിച്ചെത്തി വീണ്ടും ഡോക്ടറായി പ്രവർത്തിക്കണമെന്ന ആഗ്രഹം അദ്ദേഹം മെഡിക്കൽ ട്രൈബ്യൂണലിനോട് അറിയിച്ചിട്ടുണ്ട്.
വിശ്വാസം നഷ്ടപ്പെടുത്തിയതിന് എല്ലാവരോടും ഖേദം പ്രകടിപ്പിച്ച അദ്ദേഹം, ഇത്തരം സംഭവം ഇനി ഒരിക്കലും ആവർത്തിക്കില്ലെന്നും ഉറപ്പ് നൽകി.