ആലപ്പുഴ: ഓപ്പറേഷൻ നടത്തുന്നതിന് വേണ്ടി രോഗിയിൽ നിന്ന് ഡോക്ടർ പണം ആവശ്യപ്പെട്ടതായി പരാതി. കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. യൂട്രസ് സംബന്ധമായ ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ മാജിത എന്ന യുവതിയോടാണ് പണം ആവശ്യപ്പെട്ടത്.(Doctor demanding money from patient for operation, complaint)
ഗർഭപാത്രം നീക്കം ചെയ്യണമെന്നും ഇതിനായി ബുധനാഴ്ച അഡ്മിറ്റ് ആകണമെന്നും ഡോക്ടർ മാജിതയോട് പറഞ്ഞു. വെള്ളിയാഴ്ച ശസ്ത്രക്രിയ ചെയ്യാമെന്നും അന്ന് തന്നെ 3000 രൂപ തനിക്കും 1500 രൂപ അനസ്തേഷ്യ വിഭാഗത്തിലും നൽകണമെന്നും ഡോക്ടർ ആവശ്യപ്പെട്ടതായി മാജിത പറയുന്നു. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വിശദീകരണം ആവശ്യപ്പെട്ടു. വിജിലൻസ് ഉദ്യോഗസ്ഥർ എത്തി മാജിതയുടെ മൊഴി രേഖപ്പെടുത്തി.
Read Also: ഇടുക്കി എം.പി ഡീൻ കുര്യാക്കോസിന്റെ മാതാവ് അന്തരിച്ചു