ഇടുക്കി ഏലപ്പാറയിൽ ചികിത്സ തേടിയെത്തിയ രോഗി ഡോക്ടറെ മർദിച്ചതായി പരാതി. ഡോക്ടർ രാജു ജോസഫ്, നഴ്‌സ് അലാൻസിയ എന്നിവർക്കാണ് മർദനമേറ്റത്. എക്‌സ്‌റേ എടുക്കാനുള്ള സംവിധാനമില്ലെന്നതാണ് രോഗിയെ പ്രകോപിപ്പിച്ചത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതി ബോണാമി സ്വദേശി സോമനെ പീരുമേട് പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ചികിത്സ തേടി എത്തിയ സോമൻ ഡോക്ടറെയും നഴ്‌സിനെയും അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു. എക്സറേ എടുക്കണമെന്നും ഇതിനുള്ള സൗകര്യം ഇല്ലെന്നും പറഞ്ഞതോടെ സോമൻ ഡോക്ടറെയും നഴ്‌സിനെയും അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു. മർദ്ദനമേറ്റ ഡോക്ടറും നേഴ്‌സും പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ വ്യാപക പ്രതിഷേധമുയരുകയാണ്.