ഏറ്റവുംകൂടുതൽ അവിഹിതബന്ധങ്ങൾ ഉള്ളത്…
ആധുനിക കാലത്ത് വിവാഹേതര ബന്ധങ്ങൾ പുതുമയല്ല. സ്വകാര്യമായി ആശയവിനിമയം നടത്താനുള്ള മാർഗങ്ങളും ആളുകളുടെ മാറിയ ചന്താഗതികളുമൊക്കെ ഇതിനു അനുകൂലമായി നിൽക്കുന്ന ഘടകങ്ങളാണ്.
പണ്ടേ നാട്ടിൽ അവിഹിതബന്ധങ്ങളുണ്ടെന്നും പുറത്തറിയാനുള്ള മാധ്യമങ്ങൾ കുറവായതിനാലാണ് ആരും അറിയാതെ പോയതെന്ന മറ്റൊരു വാദവും നിലവിലുണ്ട്. വൻ നഗരങ്ങളിലാണ് അവിഹിത ബന്ധങ്ങൾ ഏറ്റവുമധികമുള്ളത്
എന്നാൽ, ഗ്രാമങ്ങളിലും നാട്ടിൻപുറങ്ങളിലുമാണ് കൂടുതൽ അവിഹിതങ്ങളെന്ന് മറ്റൊരു കൂട്ടർ പറയുന്നു. ഇപ്പോൾ, നമ്മുടെ രാജ്യത്തെ അവിഹിത ബന്ധങ്ങൾ സംബന്ധിച്ച് പുറത്തുവന്ന ഒരു റിപ്പോർട്ട് കൗതുകമാകുകയാണ്.
ഈ റിപ്പോർട്ട് അനുസരിച്ച് രാജ്യത്ത് ഏറ്റവമധികം അവിഹിതമുള്ളത് നമ്മുടെ അയൽ സംസ്ഥാനത്താണ്.
2025 ജൂണിലെ ഉപയോക്തൃ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഈ ഡേറ്റിംഗ് ആപ്ലിക്കേഷനിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ രജിസ്‌ട്രേഷനുകൾ വന്നത് തമിഴ്നാട്ടിലെ കാഞ്ചീപുരത്തുനിന്നാണ്.
ഡൽഹി, മുംബയ് തുടങ്ങിയ മെട്രോ നഗരങ്ങളെപ്പോലും മറികടന്നാണ് കാഞ്ചീപുരം ഒന്നാമതെത്തിയത്. 2024 ൽ ഈ നഗരം 17ാം സ്ഥാനത്തായിരുന്നു. അതാണ് ഒറ്റയടിക്ക് ഒന്നാമതായത്.
കാഞ്ചീപുരം കഴിഞ്ഞാൽ സെൻട്രൽ ഡൽഹിയാണ് രണ്ടാം സ്ഥാനത്ത്. ഈ ആപ്പ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇരുപത് ഇന്ത്യൻ ജില്ലകളുടെ പട്ടികയിൽ ഡൽഹിയിലെ ആറ് ജില്ലകൾ ഇടം നേടി.
കൂടാതെ, ഗുഡ്ഗാവ്, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ (നോയിഡ) തുടങ്ങിയ നഗരങ്ങളും പട്ടികയിൽ ഇടം നേടി. വിവാഹിതർക്കുള്ള ഡേറ്റിംഗ് ആപ്ലിക്കേഷനായ ആഷ്ലി മാഡിസൺ ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
Summary:
A new report has drawn attention regarding the rise of extramarital affairs in India, with some suggesting they are more prevalent in villages and rural areas. According to user statistics from June 2025, the highest number of registrations on a particular dating application came from Kanchipuram, Tamil Nadu, making it the region with the most reported extramarital relationships in the country.