web analytics

അമേരിക്കയിൽ നിന്നും നാടുകടത്തപ്പെടുന്ന ഇന്ത്യൻ കുടിയേറ്റക്കാരുടെ എണ്ണം അറിഞ്ഞോ..? ട്രംപ് പണി തുടങ്ങി !

ട്രംപ് ഭരണകൂടം അനധികൃത കുടിയേറ്റക്കാർക്കെതിരെയുള്ള നടപടികൾ കർശനമാക്കിയതോടെ അമേരിക്കയിൽ അനധികൃതമായി കുടിയേറിയ 18000 പേരെ തിരികെ ഇന്ത്യയിലേക്ക് അയക്കാൻ പദ്ധതി തയാറായതായി റിപ്പോർട്ട്. ഇവരെ തിരിച്ചറിയാനും ഡീപോർട്ട് ചെയ്യാനായി രേഖകൾ ശരിയാക്കാനും ഇന്ത്യയും അമേരിക്കയും തമ്മിൽ ധാരണ ആയതായി ബ്രിട്ടണിലെ പ്രമുഖ പത്രമായ ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. Do you know the number of Indian immigrants being deported from the United States?

18000 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. എന്നാൽ യഥാർഥ സംഖ്യ ഇതിനേക്കാൾ വളരെ വലുതാണ്. 7.25 ലക്ഷം ഇന്ത്യൻ വംശജരാണ് അമേരിക്കയിൽ ഇതുവരെ അനധികതമായി കുടിയേറിയതെന്നും ഗാർഡിയൻ പുറത്തുവിട്ട കണക്കുകൾ പറയുന്നു. ഇന്ത്യയുമായി മികച്ച ബന്ധം പുലർത്തുന്ന ട്രംപ് ഭരണകൂടത്തോട് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് സഹകരണ മനോഭാവമാണ് ഇന്ത്യ പുലർത്തുന്നത്.

കഴിഞ്ഞ ഒരു വർഷത്തനിനിടെ 1000 പേരെ തിരികെ ഇന്ത്യയിലേക്ക് അയച്ചു കഴിഞ്ഞു. എന്നാൽ തൊഴിൽ വൈദഗ്ദ്ധ്യമുള്ള ഇന്ത്യക്കാർക്ക് ലഭിക്കുന്ന അമേരിക്കൻ വിസയായ H1B വിസ സംരക്ഷിക്കാനുള്ള നടപടികളും ഇന്ത്യൻ സർക്കാർ സ്വീകരിക്കുന്നുണ്ട്. 2023 ൽ നൽകിയ എച്ച്.വൺ. ബി. വിസകളിൽ 75 ശതമാനവും ഇന്ത്യൻ വംശജർക്കാണ്. മികച്ച തൊഴിൽ സാധ്യതയാണ് ഇതിലൂടെ ഇന്ത്യൻ വംശജർക്ക് ലഭിക്കുന്നത്.

എന്നാൽ ട്രപ് സ്ഥാനമേറ്റതോടെ എച്ച്. വൺ. ബി.വിസക്കാരുടെ മക്കൾക്ക് അമേരിക്കൻ പൗരത്വം ലഭിക്കാനുള്ള വഴി അടഞ്ഞിട്ടുണ്ട്. റിപ്പബ്ലിക്കന്മാരിൽ ചിലർ എച്ച്. വൺ. ബി. വിസ വ്യാപകമായി നൽകുന്നതിനെതിരെ രംഗത്ത് വരികയും ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

ലോക്സഭയിൽ അവിശ്വാസ പ്രമേയം: മാർച്ച് 9-ന് വോട്ടെടുപ്പ്, ആകാംക്ഷയിൽ രാജ്യം

ന്യൂഡൽഹി: പാർലമെന്റിൽ വീണ്ടുമൊരു രാഷ്ട്രീയ യുദ്ധത്തിന് കാഹളം മുഴങ്ങുന്നു. ലോക്സഭാ സ്പീക്കർ...

ആദ്യം കളി, പിന്നെ മതി പഠനം; വൈഭവ് സൂര്യവംശി ഇത്തവണ പത്താം ക്ലാസ് പരീക്ഷയ്ക്കില്ല

ആദ്യം കളി, പിന്നെ മതി പഠനം; വൈഭവ് സൂര്യവംശി ഇത്തവണ പത്താം...

ഇരുമ്പുവാതിലിനിടയിൽ കുടുങ്ങിയ വിദ്യാർത്ഥിനിയുടെ അറ്റുപോയ വിരലുകൾ വേസ്റ്റ് ബാസ്കറ്റിലിട്ട ‘വിദ്യാഭ്യാസ വിചക്ഷണർ’ക്കെതിരെ കേസ്!

ഇരുമ്പുവാതിലിനിടയിൽ കുടുങ്ങിയ വിദ്യാർത്ഥിനിയുടെ അറ്റുപോയ വിരലുകൾ വേസ്റ്റ് ബാസ്കറ്റിലിട്ട 'വിദ്യാഭ്യാസ വിചക്ഷണർ'ക്കെതിരെ...

മികച്ച പച്ചക്കറി കൃഷി കർഷകനുള്ള അവാർഡ് നേടിയ കർഷകൻ കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്തു

മികച്ച പച്ചക്കറി കൃഷി കർഷകനുള്ള അവാർഡ് നേടിയ കർഷകൻ കീടനാശിനി കുടിച്ച്...

മഹേശ്വരന് ആപത്തൊന്നും സംഭവിക്കാതെ പാർവതീദേവി ഉറക്കമൊഴിഞ്ഞ് പ്രാർത്ഥിച്ച ദിവസം; മഹാശിവരാത്രി ഇന്ന്

മഹേശ്വരന് ആപത്തൊന്നും സംഭവിക്കാതെ പാർവതീദേവി ഉറക്കമൊഴിഞ്ഞ് പ്രാർത്ഥിച്ച ദിവസം; മഹാശിവരാത്രി ഇന്ന് തിരുവനന്തപുരം:...

ലോകേഷ് ഇനി നായകൻ; ‘ഡിസി’ ഗ്ലിംപ്‌സിന് സോഷ്യൽ മീഡിയയിൽ വിമർശന ശരങ്ങൾ

തെന്നിന്ത്യൻ സിനിമയിലെ മാസ്റ്റർ ഡയറക്ടർ ലോകേഷ് കനകരാജ് ആദ്യമായി നായകനായി എത്തുന്ന...

Related Articles

Popular Categories

spot_imgspot_img