web analytics

കൈയ്യിൽ സിനിമക്കഥയുണ്ടോ? സനിമയാക്കാൻ സൂപ്പർതാരം റെ‍ഡി; അവസരവുമായി പ്രഭാസിൻറെ പുതിയ വെബ്സൈറ്റ്

സ്വന്തം തിരക്കഥയുമായി സിനിമ എന്ന സ്വപ്നത്തിലേയ്ക്ക് എത്താൻ ഏറെ നാളായി അലഞ്ഞു തിരിഞ്ഞു കഷ്ട്ടപ്പെടുന്ന നിരവധി ചെറുപ്പക്കാർ നമുക്ക് ചുറ്റുമുണ്ട്. അത്തരക്കാർക്കായി ഇതാ സൂപ്പർ സ്റ്റാർ പ്രഭാസ് അവസരങ്ങളുടെ ഒരു പുതിയ ലോകം തുറന്നിടുന്നു. പ്രഭാസ് ആരംഭിക്കുന്ന പുതിയ വെബ്സൈറ്റായ ദി സ്ക്രിപ്റ്റ് ക്രാഫ്റ്റിൽ എഴുത്തുകാർക്ക് അവരുടെ പക്കലുള്ള തിരക്കഥയുടെ ആശയം സമർപ്പിക്കാം.

ഉന്നത നിലവാരത്തിലുള്ള സ്പെഷ്യൽ എഫക്ടുളും നിർമാണ രീതികളുമായി ഇന്ത്യൻ സിനിമയെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച പ്രഭാസ് ചിത്രങ്ങളായിരുന്നു ബാഹുബലിയും കൽക്കിയും.എന്നാൽ ഗ്രാഫിക്സിനപ്പുറം കെട്ടുറപ്പുള്ള, വൈവിധ്യമായ ഒരു കഥാപശ്ചാത്തലം കൂടി ഈ രണ്ടു ചിത്രങ്ങൾക്കും ഉണ്ടായിരുന്നു. ഇത്തരം വൈവിധ്യമായ കഥകളോടുള്ള അഭിനിവേശവും പ്രഭാസിൻറെ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ എന്ന വിശേഷണത്തിന് മാറ്റ് കൂട്ടുന്നുണ്ട്. ഇത്തരത്തിലുള്ള പുതിയ കഥകൾ കണ്ടെത്തുന്നതിൻറെ ഭാഗമായിട്ടാണ് പ്രഭാസിൻറെ ഈ വേറിട്ട പരീക്ഷണം.

250 വാക്കുകളിൽ ഒതുങ്ങി നിന്നായിരിക്കണം ആശയം സമർപ്പിക്കേണ്ടത്‌. ഈ ആശയങ്ങൾ പ്രേക്ഷകർക്ക്‌ വായിക്കാനും അഭിപ്രായങ്ങൾ പങ്കുവയ്ക്കാനും ആശയത്തിൻറെ നിലവാരമനുസരിച്ചു റേറ്റിംഗ് നൽകാനും അവസരമുണ്ട്. ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിക്കുന്ന ചലച്ചിത്ര ആശയങ്ങൾ തെരെഞ്ഞെടുത്തു സിനിമ ആക്കും.

വെബ്സൈറ്റ് ലോഞ്ചിംഗിന്റെ ഭാഗമായി സ്വന്തം ഇഷ്ട്ടതാരത്തെ ഒരു സൂപ്പർ ഹീറോ ആയി സങ്കൽപ്പിച്ചു 3500 വാക്കിൽ ഒതുങ്ങി നിൽക്കുന്ന ഒരു കഥാമത്സരവും എഴുത്തുകാർക്കായി പ്രഭാസ് ഒരുക്കുന്നുണ്ട്‌. പ്രേക്ഷകരുടെ വിലയിരുത്തലിൻറെ അടിസ്ഥാനത്തിലായിരിക്കും മത്സരത്തിൻറെ വിജയിയെ തീരുമാനിക്കുന്നത്. മത്സരത്തിലെ വിജയികൾക്ക് പ്രഭാസിൻറെ വരാനിരിക്കുന്ന സിനിമകളിൽ സഹ സംവിധായകനായോ, സഹ രചയിതാവയോ പ്രവർത്തിക്കാനുള്ള അവസരം ലഭിക്കുന്നതാണ്.

പ്രശസ്ത തെലുങ്ക് നിർമ്മാതാവായ പ്രമോദ് ഉപ്പളപദിയും സംവിധായകൻ വൈഷ്ണവ് താള്ളായുമാണ് ദി സ്ക്രിപ്റ്റ് ക്രാഫ്റ്റ് എന്ന വെബ്സൈറ്റിൻറെ സ്ഥാപകർ. ദി സ്ക്രിപ്റ്റ് ക്രാഫ്റ്റ് തെരഞ്ഞെടുക്കുന്ന കഥകളെ ഓഡിയോ ബുക്ക് പ്ലാറ്റ് ഫോമിലൂടെ പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തിക്കാനും പ്രഭാസ് പദ്ധതിയിടുന്നുണ്ട്. പ്രഭാസ് തൻറെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ വാർത്ത പുറത്തുവിട്ടത്. പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനും സിനിമ എന്ന സ്വപ്നത്തിലേയ്ക്കു കൈപിടിച്ചുയർത്തുന്നതിനുമാണ് പ്രഭസിൻറെ ഈ പുതിയ ഉദ്യമം.

thescriptcraft.com

https://www.instagram.com/p/DCBLY0yi4q2/?igsh=MWdiY3prYWxvMnJnZA==

spot_imgspot_img
spot_imgspot_img

Latest news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

Other news

സംഭാവനയിൽ 53 ശതമാനം വർധനവ്; കോർപ്പറേറ്റുകൾ ബിജെപിക്ക് നൽകുന്നത് കോടികൾ

സംഭാവനയിൽ 53 ശതമാനം വർധനവ്; കോർപ്പറേറ്റുകൾ ബിജെപിക്ക് നൽകുന്നത് കോടികൾ ന്യൂഡൽഹി: രാജ്യത്ത്...

സ്‌കാനിംഗിന് അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്റെ സ്വർണമാല കാണാതായി

സ്‌കാനിംഗിന് അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്റെ സ്വർണമാല കാണാതായി കോഴിക്കോട്: സ്‌കാനിംഗ് നടപടിക്കിടെ...

കല്ലേലി വനത്തിൽ വഴിതെറ്റി കുടുങ്ങിയ ശബരിമല തീർത്ഥാടകരെ രക്ഷപ്പെടുത്തി

കല്ലേലി വനത്തിൽ വഴിതെറ്റി കുടുങ്ങിയ ശബരിമല തീർത്ഥാടകരെ രക്ഷപ്പെടുത്തി പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ...

3 കോടി രൂപ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പിതാവിനെ വിഷപ്പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി; 2 മക്കൾ ഉൾപ്പെടെ 5 പേർ പിടിയില്‍

പിതാവിനെ വിഷപ്പാമ്പിനെകൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി; മക്കൾ പിടിയില്‍ ചെന്നൈയ്ക്ക് സമീപമുള്ള തിരുത്തണിയിൽ...

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി ഭോപ്പാൽ: സ്‌കൂളിലേക്കുള്ള വാൻ എത്തിയില്ലെന്നതിനെ...

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50 കോടി

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50...

Related Articles

Popular Categories

spot_imgspot_img