web analytics

മദ്യപിച്ച് വാഹനം ഓടിച്ച് പിടികൂടുന്നവരെ നേരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകരുത്; ജുഡീഷ്യൽ ഓഫിസറിൽനിന്ന് പ്രത്യേക നിർദേശം ലഭിക്കാതെ കൈയിൽ വിലങ്ങ് വെക്കരുത്; സംസ്ഥാന പൊലീസ് മേധാവിയുടെ പുതിയ സർക്കുലറിലെ നിർദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: മദ്യലഹരിയിലും മറ്റ് ലഹരി ഉപയോഗത്തിനും കസ്റ്റഡിയിലെടുക്കുന്നവരെ ഇനി നേരിട്ട് പൊലീസ് സ്​റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിന് പകരം മെഡിക്കൽ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ സർക്കുലർ. പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ സർക്കുലർ.

കസ്റ്റഡിയിലെടുത്ത വ്യക്തിയെ എസ്.എച്ച്.ഒ ഉടൻതന്നെ മെഡിക്കൽ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാക്കുകയും ആരോഗ്യനില വിലയിരുത്തുകയും വേണം. ഡോക്ടർമാർ പ്രത്യേക നിർദേശം നൽകുന്ന സാഹചര്യങ്ങളിലൊഴികെ കസ്റ്റഡിയിലുള്ള വ്യക്തിയെ മെഡിക്കൽ ഉദ്യോഗസ്ഥന്​ മുന്നിൽ സ്വതന്ത്രമായി പെരുമാറാൻ അനുവദിക്കരുത്. കസ്റ്റഡിയിലുള്ള വ്യക്തിയെ ആശുപത്രിയിലെത്തിച്ചശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ മടങ്ങരുത്. മജിസ്ട്രേറ്റിന്​ മുന്നിൽ ഹാജരാക്കുമ്പോൾ, ആ ജുഡീഷ്യൽ ഓഫിസറിൽനിന്ന് പ്രത്യേക നിർദേശം ലഭിക്കാതെ കൈയിൽ വിലങ്ങ് വെക്കരുത്.

പൊലീസ് നടപടി വിഡിയോയിൽ ചിത്രീകരിക്കണം. ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്ന വ്യക്തിയെ കീഴടക്കുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ സുസജ്ജരായിരിക്കണം. കൈവിലങ്ങുകൾ, ഹെൽമറ്റുകൾ, കലാപ കവചങ്ങൾ എന്നിവ കരുതണം. കസ്റ്റഡിയിലെടുക്കുന്ന വ്യക്തിയുടെ പരുക്കുകൾ, ആരോഗ്യനില, മാനസികനില, അപകടസാധ്യത എന്നിവ ഉൾപ്പെടെ എസ്.എച്ച്.ഒ, ആശുപത്രി അധികൃതരെയും ഡോക്ടറെയും മുൻകൂട്ടി അറിയിക്കണമെന്നും സർക്കുലറിലുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

‘കേരള സ്റ്റോറി 2’ന് ഹൈക്കോടതിയുടെ സ്റ്റേ; റിലീസ് 15 ദിവസത്തേക്ക് തടഞ്ഞു

‘കേരള സ്റ്റോറി 2’ന് ഹൈക്കോടതിയുടെ സ്റ്റേ; റിലീസ് 15 ദിവസത്തേക്ക് തടഞ്ഞു കൊച്ചി:...

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും കണ്ണൂർ: ആരോഗ്യ മന്ത്രി...

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത്

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത് ന്യൂയോർക്ക്:2025-ൽ ലോകത്ത് കൊല്ലപ്പെട്ട...

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി കണ്ണൂർ: ആരോഗ്യ...

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം ‘സുഖോയ്-57ഇ’ ഇന്ത്യ വാങ്ങുന്നു!

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം 'സുഖോയ്-57ഇ' ഇന്ത്യ...

Other news

ഉത്സാഹവും ഊർജ്ജവും വർധിക്കും; ഇന്നത്തെ നക്ഷത്രഫലം

ഉത്സാഹവും ഊർജ്ജവും വർധിക്കും; ഇന്നത്തെ നക്ഷത്രഫലം മേടം:കാര്യങ്ങളിൽ വിജയം, സ്ഥാനലാഭം, സ്ഥാനക്കയറ്റം എന്നിവയ്ക്ക്...

“മികച്ച അഭിനേതാക്കൾക്ക് വെല്ലുവിളി”; മന്ത്രി വീണാ ജോർജിനെ പരിഹസിച്ച് ജോയ് മാത്യു

"മികച്ച അഭിനേതാക്കൾക്ക് വെല്ലുവിളി"; മന്ത്രി വീണാ ജോർജിനെ പരിഹസിച്ച് ജോയ് മാത്യു കൊച്ചി:...

അനാഥക്കുട്ടികളുടെ ക്ഷേമത്തിന് 371 കോടി രൂപ; യുഎഇയുടെ പദ്ധതിയിലേക്ക് വൻ തുക സംഭാവന നൽകി എം.എ. യൂസഫലി

അനാഥക്കുട്ടികളുടെ ക്ഷേമത്തിന് 371 കോടി രൂപ; യുഎഇയുടെ പദ്ധതിയിലേക്ക് വൻ തുക...

മന്ത്രി വീണാ ജോർജിന് നേരെ അതിക്രമം: കെഎസ്‌യു, യൂത്ത് ലീഗ് പ്രവർത്തകർ റിമാൻഡിൽ

മന്ത്രി വീണാ ജോർജിന് നേരെ അതിക്രമം: കെഎസ്‌യു, യൂത്ത് ലീഗ് പ്രവർത്തകർ...

ഗ്ലാമർ തരംഗമായി ‘ബോഡി ഗ്ലിറ്റർ സ്പ്രേ’; ജെൻ സി ഫാഷനിലെ പുത്തൻ ക്രേസ്

ഗ്ലാമർ തരംഗമായി ‘ബോഡി ഗ്ലിറ്റർ സ്പ്രേ’; ജെൻ സി ഫാഷനിലെ പുത്തൻ...

Related Articles

Popular Categories

spot_imgspot_img