സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമപുത്രിയാണ് ദിയ കൃഷ്ണ.ഇപ്പോഴിതാ വീണ്ടും താൻ പ്രണയത്തിലായി എന്ന ദിയ കൃഷ്ണയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.’ഞാൻ യെസ് പറഞ്ഞു’ എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പങ്കുവച്ചരിയ്ക്കുന്നത്. റിങ് എക്‌സ്‌ചേഞ്ച് കഴിഞ്ഞു എന്ന സൂചന നൽകുന്ന ഇമോജികളും പങ്കുവച്ചിട്ടുണ്ട്. എന്നാൽ വരൻ ആരാണ് എന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോൾ റീൽസ് വീഡിയോകളിൽ ദിയയ്‌ക്കൊപ്പം സ്ഥിരം എത്തുന്ന അശ്വിൻ ആണോ വരൻ എന്നാണ് പലരുടെയും ചോദ്യം.
അതിനുത്തരമായി ദിയ പങ്കുവെച്ച ഫോട്ടോയിലെ കൈകൾ കണ്ട് ആള് അശ്വിനാണ് എന്ന് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നു . ദിയയെ താൻ പ്രപ്പോസ് ചെയ്ത വിവരം അശ്വിൻ ഗണേഷും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.ഈ ഒരു അവസരത്തിന് വേണ്ടി ഒരു വർഷം മുഴുവൻ ഞാൻ കാത്തിരുന്നു. എന്റെ പ്രണയം സ്വീകരിച്ചതിന് നന്ദി’ എന്ന് പറഞ്ഞു കൊണ്ടായിരുന്നു അശ്വിന്റെ പോസ്റ്റ്. ദിയ കണ്ണുകെട്ടി നിൽക്കുന്നതും മോതിരവുമായി അശ്വിൻ ചെറിയ നാണത്തോടെ നിൽക്കുന്ന ഒരു ചിത്രവും അശ്വിൻ പങ്കുവച്ചിട്ടുണ്ട്. ഇതിനിടെ ദിയയുടെ ഏറ്റവും ഇളയസഹോദരി ഹൻസിക കൃഷ്ണയുടെ കമന്റ് ആണ് വൈറലായിരിക്കുന്നത്. ‘ഡേയ്… ഇതൊക്കെ എപ്പോ. എന്നാണ് ഹൻസിക കമന്റിലൂടെ ദിയയോട് ചോദിച്ചത്. ഇതോടെ റിങ് എക്‌സേഞ്ച് ചെയ്ത കാര്യം ദിയ വീട്ടിൽ പറഞ്ഞില്ലേ?
എൻഗേജ്‌മെന്റിന് വിളിച്ചില്ലേ എന്നിങ്ങനെയുള്ള കമന്റുകളാണ് ഉയരുന്നത്. മാത്രമല്ല ഇതിപ്പോൾ വിവാഹ നിശ്ചയം കഴിഞ്ഞതാണോ, അതോ പ്രപ്പോസൽ മാത്രമാണോ കഴിഞ്ഞത് എന്നൊക്കെയാണ് ചിലരുടെ സംശയം. ചേച്ചി അഹാന നിൽക്കുമ്പോൾ ദിയ വിവാഹിതയാകുകയാണോ എന്ന് ചോദിച്ചെത്തുന്നവരും കുറവല്ലഎല്ലാ കാര്യങ്ങളും സോഷ്യൽമീഡിയയിലൂടെ അറിയിക്കുന്ന ദിയ കഴിഞ്ഞ വർഷം തന്റെ പ്രണയബന്ധം തകർന്ന വിവരവും ആരാധകരെ അറിയിച്ചിരുന്നു.
Read Also : സംവിധായകനായി അയാൾ കാണിച്ചത് ചരിത്രം എസ് എസ് രാജമൗലി ഇനി നായകനാകും