ഇടുക്കിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്നു യുവാക്കൾ മരിച്ചു. ഗൂഡല്ലൂർ സ്വദേശികളായ ലിംഗേശ്വരൻ ( 24 ), സഞ്ജയ് (22), കേശവൻ (24) എന്നിവരാണ് മരിച്ചത്. ദീപാവലി ആഘോഷത്തിനിടെയാണ് യുവാക്കൾ അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗൂഡല്ലൂർ സ്വദേശികളായ മോനിഷ് (22), സേവക് (22) എന്നിവരാണ് ഗുരുതര പരിക്കുകളോടെ കമ്പത്ത് സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
അമിത വേഗതയാണ് അപകട കാരണം. ദീപാവലി ദിനത്തിൽ വൈകുന്നേരം ഏഴ് മണിയോടെ അപകടം നടന്നു.
കമ്പം ഗൂഡല്ലൂർ റോഡിൽ സ്വകാര്യ വനിതാ കോളേജിന് സമീപം ഇരുചക്രവാഹനങ്ങൾ മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു. കമ്പത്ത് നിന്നും ഗൂഡല്ലൂരിലേക്ക് വന്ന മൂന്നുപേരും സഞ്ചരിച്ച ബൈക്കും ഗുഡല്ലൂരിൻ നിന്നും കമ്പത്തേക്ക് പോയ ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. സംഭവത്തിൽ ഗൂഡല്ലൂർ നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English summary : Diwali celebration ; Three youths died in a collision between bikes