web analytics

സിപിഒ ദിവ്യശ്രീയെ ക്രൂരമായി വെട്ടിക്കൊന്ന കേസില്‍ ഭർത്താവിന് മൂന്നു ജീവപര്യന്തം; 2 ലക്ഷം പിഴയും

സിപിഒ ദിവ്യശ്രീയെ ക്രൂരമായി വെട്ടിക്കൊന്ന കേസില്‍ ഭർത്താവിന് മൂന്നു ജീവപര്യന്തം; 2 ലക്ഷം പിഴയും

കണ്ണൂര്‍: കരിവെള്ളൂരില്‍ സിപിഒ ദിവ്യശ്രീ (38)യെ ക്രൂരമായി വെട്ടിക്കൊന്ന കേസില്‍ ഭര്‍ത്താവ് കെ. രാജേഷിന് കോടതി മൂന്നു ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. രണ്ടുലക്ഷം രൂപ പിഴയും ചുമത്തി.

2024-ല്‍ നടന്ന ഈ ക്രൂര കൊലപാതകം സംസ്ഥാനത്തെ നടുക്കിയിരുന്നു. കുടുംബ പ്രശ്നത്തെ തുടര്‍ന്ന് വേര്‍പിരിഞ്ഞ് താമസിച്ചിരുന്ന ദിവ്യശ്രീയെ ഭര്‍ത്താവ് വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. മാങ്ങാട്ടുപറമ്പ് സായുധ പൊലീസ് ബറ്റാലിയനിലെ സിവില്‍ പൊലീസ് ഓഫീസറായിരുന്നു ദിവ്യശ്രീ.

വിവാഹമോചന കേസ് പരിഗണിച്ചിരുന്ന ദിവസത്തിന്റെ വൈകിട്ടാണ് സംഭവം. ബൈക്കിലെത്തിയ രാജേഷ് വടിവാളുപയോഗിച്ച് ദിവ്യശ്രീയെ ആക്രമിച്ചു. തടയാന്‍ ശ്രമിച്ച പിതാവ് കെ. വാസുവിനും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ദിവ്യശ്രീ ആശുപത്രിയില്‍ മരിച്ചു.

സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ കണ്ണൂര്‍ പുതിയതെരുവിലെ ബാറില്‍നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പിന്നീട് കണ്ടെത്തി.

ഭര്‍ത്തൃപീഡനവും സാമ്പത്തിക തര്‍ക്കങ്ങളും കൊലപാതകത്തിന് കാരണമായതായാണ് പൊലീസ് കണ്ടെത്തല്‍. ദിവ്യശ്രീ വിവാഹമോചനം ആവശ്യപ്പെട്ടതും പ്രതിയെ പ്രകോപിപ്പിച്ചതായി അന്വേഷണത്തില്‍ വ്യക്തമായി.

English Summary

A court in Kannur sentenced Rajesh to triple life imprisonment for the brutal murder of his wife, CPO Divyashree.

The 2024 case involved domestic violence and financial disputes, with the accused attacking her at her residence.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം പത്തനംതിട്ട:...

‘സഭക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടി വരും, ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്’; ആഞ്ഞടിച്ച് ഷോൺ ജോർജ്

കോട്ടയം: സഭയുടെയും ദീപിക പത്രത്തിന്റെയും നിലപാടുകൾക്കെതിരെ ശക്തമായ വിമർശനവുമായി ബിജെപി സംസ്ഥാന...

കുവൈത്തിനെ ഞെട്ടിച്ച് ഇറാൻ ഡ്രോണുകൾ; ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിലേക്ക്!

കുവൈത്തിനെ ഞെട്ടിച്ച് ഇറാൻ ഡ്രോണുകൾ; ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിലേക്ക്! കുവൈത്ത് സിറ്റി: വെടിനിർത്തൽ...

“ക്ഷേത്രങ്ങൾ എല്ലാവർക്കും വേണ്ടിയുള്ളതാണ്; വിവേചനം സമൂഹത്തെ വിഭജിക്കും”: സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം

ന്യൂഡല്‍ഹി: ക്ഷേത്രങ്ങളിലും മഠങ്ങളിലും എല്ലാവര്‍ക്കും പ്രവേശനമുണ്ടാവുന്നതാണ് മതത്തിനും സമൂഹത്തിനും നല്ലതെന്ന് സുപ്രീം...

ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അർഹതയുണ്ട്; പക്ഷേ ഇപ്പോൾ അവകാശവാദമില്ല: മുനവറലി ശിഹാബ് തങ്ങൾ

ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അർഹതയുണ്ട്; പക്ഷേ ഇപ്പോൾ അവകാശവാദമില്ല: മുനവറലി ശിഹാബ്...

Related Articles

Popular Categories

spot_imgspot_img