web analytics

വിവാഹം കഴിഞ്ഞ് വെറും 3 മിനിറ്റിനുള്ളില്‍ വിവാഹ മോചനം നേടി ദമ്പതികൾ; ഉടൻ നടത്തിക്കൊടുത്ത് ജഡ്ജിയും !

വിവാഹമോചനം ഒരു പുതുമയുള്ള സംഗതിയല്ല. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള വിശ്വാസ കുറവ് ഇരുവർക്കുമിടയില്‍ തീര്‍ക്കുന്ന സുഖകരമല്ലാത്ത ബന്ധമാണ് പലപ്പോഴും വിവാഹ ബന്ധങ്ങളെ വിവാഹ മോചനത്തിലേക്ക് നയിക്കുന്നത്. (Divorce in just 3 minutes after marriage)

വിവാഹ ശേഷം ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്ക് ശേഷം മുതൽ, പത്ത് മുപ്പത് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം വരെ വിവാഹമോചനത്തിലേക്ക് നീങ്ങുന്നത് സാധാരണം. എന്നാല്‍ വിവാഹം കഴിഞ്ഞ് വെറും മൂന്ന് മിനിറ്റിനുള്ളില്‍ വിവാഹ മോചനം നേടുക എന്നത് സംഭവിക്കുമോ ? എന്നാൽ അതാണിവിടെ സംഭവിച്ചിരിക്കുന്നത്.

നടപടിക്രമങ്ങൾ അവസാനിച്ച ശേഷം, വെറും മൂന്ന് മിനിറ്റിനുള്ളിലാണ് ദമ്പതികള്‍ വിവാഹബന്ധം ഒഴിഞ്ഞതെന്ന് ഇൻഡിപെൻഡന്‍റ്സ് ഇൻഡിയിലെ ഒരു റിപ്പോർട്ട് പറയുന്നു. സംഭവം 2019 -ൽ നടന്നതാണെങ്കിലും അടുത്തിടെ വീണ്ടു ഈ വിഷയം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കുവൈത്തില്‍ നിന്നുള്ള ഭാര്യാഭര്‍ത്താക്കന്മാരാണ് മൂന്ന് മിനിറ്റിനുള്ളില്‍ വിവാഹബന്ധം വേര്‍പെടുത്തിയത്.

കോടതിയില്‍ വച്ച് നടന്ന വിവാഹ ചടങ്ങ് കഴിഞ്ഞ് വരനും വധുവും ഇറങ്ങവെ വധു കാലിടറി വീണു. ഈ സമയം വരന്‍, വധുവിനെ ‘മണ്ടി’യെന്ന് വിളിച്ചതിന് പിന്നാലെ പ്രകോപിതയായ വധു, ജഡ്ജിയോട് തന്‍റെ വിവാഹ ബന്ധം വേര്‍പെടുത്താന്‍ ആവശ്യപ്പെടുകയായിരുന്നു. വിവാഹം കഴിഞ്ഞ് വെറും മൂന്ന് മിനിറ്റിനുള്ളില്‍ വധുവിന്‍റെ ആവശ്യപ്രകാരം ജഡ്ജി തന്നെ ഇരുവരുടെയും വിവാഹബന്ധം വേര്‍പ്പെടുത്തുകയായിരുന്നു

സംഭവും വീണ്ടും സമൂഹ മാധ്യമങ്ങളില്‍ വൈറലായപ്പോള്‍ നിരവധി പേര്‍ വധുവിന്‍റെ തീരുമാനം ശരിയാണെന്ന് അഭിപ്രായപ്പെട്ടു. ‘തുടക്കത്തിൽ അവൻ ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ, അവനെ ഉപേക്ഷിക്കുന്നതാണ് നല്ലത്’ എന്നായിരുന്നു മിക്കവരുടെയും അഭിപ്രായം.

spot_imgspot_img
spot_imgspot_img

Latest news

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

Other news

റോഡിലെ മരണം ഇനി പഴങ്കഥ; അപകടം നടക്കും മുൻപേ ‘സിഗ്നൽ’ ലഭിക്കും! അബുദാബിയുടെ അമ്പരപ്പിക്കും നീക്കം

റോഡ് അപകടങ്ങൾ പൂർണ്ണമായും ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് നിർമ്മിത ബുദ്ധി (AI) അടിസ്ഥാനമാക്കിയുള്ള...

ഉത്തർപ്രദേശിൽ സ്കൂളുകളിൽ ക്രിസ്തുമസ് ദിനത്തിൽ വാജ്പേയ് ജന്മശതാബ്ദി ആഘോഷിക്കാൻ നിർദേശം, അവധിയില്ല

ഉത്തർപ്രദേശിൽ സ്കൂളുകളിൽ ക്രിസ്തുമസ് ദിനത്തിൽ വാജ്പേയ് ജന്മശതാബ്ദി ആഘോഷിക്കാൻ നിർദേശം...

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

20 രൂപയ്ക്ക് 25 കിലോ അരി, 500 നല്‍കിയാല്‍ 12 ഇന കിറ്റ്

20 രൂപയ്ക്ക് 25 കിലോ അരി, 500 നല്‍കിയാല്‍ 12 ഇന...

ഈ പ്രദേശത്തുള്ളവർ ഫെബ്രുവരി മാസം വരെ സൂക്ഷിക്കണം; പ്രത്യേക മുന്നറിയിപ്പുമായി വനംവകുപ്പ്

ഈ പ്രദേശത്തുള്ളവർ ഫെബ്രുവരി മാസം വരെ സൂക്ഷിക്കണം; പ്രത്യേക മുന്നറിയിപ്പുമായി വനംവകുപ്പ് കൽപ്പറ്റ:...

20 വർഷത്തെ കാത്തിരിപ്പിന് വിരാമം; മുംബൈ പിടിക്കാൻ താക്കറെ സഹോദരന്മാർ ഒരുമിക്കുന്നു

20 വർഷത്തെ കാത്തിരിപ്പിന് വിരാമം; മുംബൈ പിടിക്കാൻ താക്കറെ സഹോദരന്മാർ ഒരുമിക്കുന്നു വർഷങ്ങളോളം...

Related Articles

Popular Categories

spot_imgspot_img