web analytics

കൊബാഗെപ്പു മണിരത്‌നം ആദ്യ ലോക്കറ്റ് ഏറ്റുവാങ്ങി; ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് വിഷു കൈനീട്ടമായി സ്വര്‍ണ ലോക്കറ്റുകൾ

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് വിഷു കൈനീട്ടമായി ശ്രീകോവിലില്‍ പൂജിച്ച അയ്യപ്പ ചിത്രം മുദ്രണം ചെയ്ത സ്വര്‍ണ ലോക്കറ്റുകളുടെ വിതരണം തുടങ്ങി. 

ആന്ധ്രപ്രദേശ് സ്വദേശി കൊബാഗെപ്പു മണിരത്‌നം ആണ് ആദ്യ ലോക്കറ്റ് ഏറ്റുവാങ്ങിയത്. സന്നിധാനത്ത് ശ്രീകോവിലില്‍ പൂജിച്ച സ്വര്‍ണ ലോക്കറ്റുകളുടെ വിതരണ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു. 

തുടര്‍ന്ന് തന്ത്രി കണ്ടരര് രാജീവര്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ്. പ്രശാന്ത്, അംഗം അഡ്വ. എ. അജികുമാര്‍ എന്നിവര്‍ അയ്യപ്പ ഭക്തര്‍ക്ക് ലോക്കറ്റുകള്‍ വിതരണം ചെയ്തു. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന തീര്‍ഥാടകര്‍ക്ക് ആണ് ലോക്കറ്റുകള്‍ ലഭിക്കുക.

രണ്ട് ഗ്രാം, നാല് ഗ്രാം, 8 ഗ്രാം എന്നിങ്ങനെ വ്യത്യസ്ത തൂക്കത്തിലുള്ള ലോക്കറ്റുകള്‍ ആണ് ഭക്തർക്ക് ലഭിക്കുക.

ഓണ്‍ലൈനിലൂടെ ആദ്യം ബുക്ക് ചെയ്ത ഭക്തരില്‍ നിന്നും തെരെഞ്ഞെടുത്തവര്‍ക്കാണ് വിഷു പുലരിയില്‍ ലോക്കറ്റുകൾ കൈമാറിയത്. 

രണ്ട് ഗ്രാം സ്വര്‍ണത്തിലുള്ള ലോക്കറ്റിന് 19,300/ രൂപയും നാല് ഗ്രാം സ്വര്‍ണ ലോക്കറ്റിന് 38,600/ രൂപയും, 8 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണ ലോക്കറ്റ് 77,200/ രൂപയുമാണ് വില.

sabarimalaonline.org എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത ലോക്കറ്റുകള്‍ ശബരിമല സന്നിധാനത്ത് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ നിന്ന് ഭക്തര്‍ക്ക് ലഭിക്കും. 

ബുക്കിംഗ് ആരംഭിച്ച് രണ്ട് ദിവസത്തിനകം തന്നെ 100 ഭക്തര്‍ ലോക്കറ്റുകള്‍ ബുക്ക് ചെയ്ത് കഴിഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

സഭക്കും ദീപികയ്ക്കുംതിരെ പി.സി. ജോർജ്; ‘രാഷ്ട്രീയം പറഞ്ഞാൽ അതേ ഭാഷയിൽ മറുപടി’

സഭക്കും ദീപികയ്ക്കുംതിരെ പി.സി. ജോർജ്; ‘രാഷ്ട്രീയം പറഞ്ഞാൽ അതേ ഭാഷയിൽ മറുപടി’ പൂഞ്ഞാര്‍:...

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് നിമിഷങ്ങൾ വ്യത്യാസത്തിൽ

കോഴിക്കോട്: താമരശ്ശേരി കൂടത്തായി അമ്പലമുക്കിൽ ഇന്ന് രാവിലെ ഉണ്ടായ അപകടം കേരളത്തെയാകെ...

ട്വന്റി20 തരംഗമോ? മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വമ്പൻ പോളിങ്; കുന്നത്തുനാട്ടിൽ 84.9 ശതമാനം!

ട്വന്റി20 തരംഗമോ? മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വമ്പൻ പോളിങ്; കുന്നത്തുനാട്ടിൽ 84.9 ശതമാനം! കൊച്ചി:...

വെള്ളച്ചാട്ടത്തിന് സമീപം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു

വെള്ളച്ചാട്ടത്തിന് സമീപം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ആന്ധ്രപ്രദേശ്: വിനോദയാത്രയ്ക്കിടെ സെൽഫിയെടുക്കാൻ...

വീടിന് പുറത്തു കുളിക്കുമ്പോൾ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു

വീടിന് പുറത്തു കുളിക്കുമ്പോൾ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു കൂവപ്പള്ളി: വീടിന് പുറത്തു കുളിച്ചുകൊണ്ടിരുന്ന...

Related Articles

Popular Categories

spot_imgspot_img