റോഡരികിൽ വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം, തുമ്പിക്കുന്നുകാരനും താഴമേൽക്കാരനും തമ്മിൽ പൊരിഞ്ഞ അടി; ഇടപ്പെട്ട് സുഹൃത്തുക്കളും; കൂട്ടത്തല്ലിൽ നാലു പേർക്ക് പരിക്ക്

കൊല്ലം: വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് അഞ്ചൽ ഇടമുളയ്ക്കലിൽ കൂട്ടത്തല്ല്. സംഘര്‍ഷത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റു. തുമ്പിക്കുന്ന് സ്വദേശി ഷാനവാസും, സുഹൃത്ത് റിയാസും അഞ്ചൽ താഴമേൽ സ്വദേശി അഷ്കറും സുഹൃത്ത് അനിയും തമ്മിലാണ് സംഘർഷം നടന്നത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

വീട് നിർമാണം നടക്കുന്ന സ്ഥലത്തേക്ക് വെള്ളം കൊണ്ടുവന്ന വാഹനം മറ്റ് വാഹനങ്ങൾക്ക് പോകാൻ സ്ഥലമില്ലാത്ത തരത്തിൽ റോഡരികിൽ നിർത്തിയിട്ടത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ആക്രമണം നടന്നത്. പിക്കപ്പിൻ്റെ ഡ്രൈവറായ അഷ്കറും ബൈക്കിൽ വരികയായിരുന്ന ഷാനവാസും തമ്മിലുണ്ടായ വാക്കേറ്റം മർദ്ദനമായി. തടയാൻ എത്തിയ പനച്ചവിള സ്വദേശി അനിയെ തടിക്കഷണം കൊണ്ട് അടിച്ചു വീഴ്ത്തി. റിയാസിന്‍റെ തലയ്ക്ക് അടിക്കുകയും ചെയ്തു. ഇയാൾക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.

ഷാനവാസിനേയും സുഹൃത്ത് റിയാസിനേയും പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിരിക്കുകയാണ്. ടിക് ടോകിൽ വീഡിയോ ഇട്ടതിന് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഷാനവാസ്. പരിക്കേറ്റ മറ്റുള്ളവരുടേയും മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്ന് അഞ്ചൽ പോലീസ് അറിയിച്ചു.

 

Read Also: ദൈവത്തിന്റെ കൈയ്യും നൂറ്റാണ്ടിന്റെ ഗോളും നേടികൊടുത്ത ഗോൾഡൻ ബോൾ ലേലത്തിന്; കട്ടെടുത്തതാണെന്ന് മറഡോണയുടെ കുടുംബം; പാരിസിലെ സ്വകാര്യശേഖരത്തിൽ നിന്ന് പൊന്നും വിലക്ക് വാങ്ങിയതാണെന്ന് അഗുട്ടസ്; മാന്ത്രികന്റെ പന്ത് വീണ്ടും വിവാദത്തിലേക്ക്

Read Also:വാഴ വെട്ടിയ ‘വാഴ’കളെ തേടി വയനാട്ടിലെ കർഷകർ; നാശകോശമാക്കിയത് കുലയ്ക്കാറായ 800 ലധികം വാഴകൾ; ലക്ഷങ്ങളുടെ നഷ്ടം

Read Also: സ്കൗട്ട് ആൻഡ് ഗൈഡ് ക്യാംപിനിടെ വിദ്യാർത്ഥികൾ മുങ്ങി മരിച്ച സംഭവം; അധ്യാപകർക്കെതിരെയും ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കെതിരെയും കേസ്

spot_imgspot_img
spot_imgspot_img

Latest news

നിക്കാഹ് കഴിഞ്ഞിട്ട് മൂന്നു ദിവസം, പതിനെട്ടുകാരി ജീവനൊടുക്കി; കൈ ഞരമ്പ് മുറിച്ച് ആൺസുഹൃത്ത്

പിതാവിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത് മലപ്പുറം: മലപ്പുറത്ത് പതിനെട്ടുകാരിയെ മരിച്ച നിലയിൽ...

300 രൂപകൊടുത്ത് വാങ്ങിയ ടീ ഷർട്ട് ഇട്ടുനോക്കി; യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി സുഹൃത്തുക്കൾ

ഞായറാഴ്ച വൈകീട്ടാണ് സംഭവം നാഗ്പുര്‍: പുതിയതായി വാങ്ങിയ ടീഷർട്ട് ഇട്ട് നോക്കിയതിന് യുവാവിനെ...

‘കബാലി’ നിർമാതാവ് കെ പി ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തി

ലഹരിക്കേസുമായി ബന്ധപ്പെട്ട് 2023ൽ ചൗധരിയെ അറസ്റ്റ് ചെയ്തിരുന്നു പനജി: തെലുങ്ക് സിനിമ നിർമാതാവ്...

മിഹിറിന്റെ മരണം; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ്

നിലവിൽ പ്രതിപ്പട്ടികയിൽ ആരെയും പോലീസ് ഉൾപ്പെടുത്തിയില്ല കൊച്ചി: തൃപ്പൂണിത്തുറയിലെ പതിനഞ്ചുകാരൻ മിഹിർ അഹമ്മദിന്റെ...

‘ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍നാണീം പൊരിച്ച കോഴീം തരണം’; ശങ്കുവിന്റെ ആവശ്യം അംഗീകരിക്കും

ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരമായി...

Other news

ചരിത്ര തീരുമാനവുമായി യു കെ; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് ഇനി നടക്കില്ല !

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് വർധിക്കുന്ന സാഹചര്യത്തിൽ...

വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചു, കുഞ്ഞിനെ ചവറ്റുകുട്ടയിൽ തള്ളി; ഒറ്റഫോൺ കോളിൽ എല്ലാം വെളിച്ചത്ത് !

ഗവ. കോളജ് ശുചിമുറിയിൽ വിദ്യാർഥിനി പ്രസവിച്ചു. പ്രസവിച്ചയുടനെ കുഞ്ഞിനെ ചവറ്റുകുട്ടയിൽ തള്ളി....

Related Articles

Popular Categories

spot_imgspot_img