മോഹന്‍ലാലിൻ്റെ ‘തുടരും’ സിനിമയേയും അണിയറപ്രവര്‍ത്തകരേയും പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി.
‘മോഹന്‍ലാല്‍ തുടരും’ എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന കുറിപ്പ് ജൂഡ് ആന്റണി ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.
തുടരും സിനിമ കണ്ട് താന്‍ ശരിക്കും അത്ഭുതപ്പെട്ടുവെന്നും തരുണ്‍മൂര്‍ത്തിയോട് ഇതെന്തൊരു സിനിമയാണ്, താനിപ്പോള്‍ അദ്ദേഹത്തന്റെ ആരാധകനാണെന്നും ജൂഡ് ആന്റണി കുറിച്ചു.
തുടരും സിനിമയുടെ തിരക്കഥാകൃത്തായ കെ.ആര്‍. സുനിലിനെ ദൈവത്തിന്റെ വരദാനമെന്നും ജേക്ക്‌സ് ബിജോയ്, ഷാജി കുമാര്‍, വിഷ്ണു, ബിനു, ശോഭന, പ്രകാശ് വര്‍മ, തുടങ്ങി അഭിനേതാക്കളുടേയും അണിയറപ്രവര്‍ത്തകരുടേയും പേരെടുത്തുപറഞ്ഞും ജൂഡ് ആന്റണി ഫെയ്സ് ബുക്ക് പോസ്റ്റിൽ പ്രശംസിച്ചു.
ഉള്ളടക്കം തന്നെയാണ് മലയാളം സിനിമയുടെ അംബാസ്സിഡര്‍ എന്ന് പറഞ്ഞ സംവിധായകന്‍ മോഹന്‍ലാലിനോട് തനിക്കും ഒരു അവസരം തരൂ എന്നഭ്യര്‍ഥിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
കുറിപ്പിൻെറ പൂര്‍ണരൂപം
മോഹന്‍ലാല്‍
തുടരും!!
അതെ ലാലേട്ടന്‍ ഇവിടെ തന്നെ തുടരും.
Really blown away by the film.
Tharun Moorthy, what a film maker brother. Now I am your fan
K R Sunil ചേട്ടാ God’s gifted writer
Jakes music, Shajj chettan’s camera work, Vishnu’s sound mix എല്ലാം സൂപ്പര്‍
Prakash Varma എന്റെ പൊന്നു ചേട്ടാ ചേട്ടനാണ് ചേട്ടന്‍
ബിനു ചേട്ടന്‍, ശോഭന മാം അങ്ങനെ അഭിനയിച്ചവരും പിന്നണിയില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരും അതിഗംഭീരം
Congratulations Rejaputhra Renjithettan and the entire team.
മലയാളം സിനിമയ്ക്കു content തന്നെയാണ് ambasador.
ലാലേട്ടാ ഇനി എനിക്കും കൂടെ ഒരു അവസരം താ.
കൊതിയാകുന്നു.
–