ഡികെ യുഗത്തിനും അന്ത്യം. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍നിന്നും ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. തന്റെ 39-ാം ജന്മദിനത്തിലാണ് കാര്‍ത്തിക് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്ക് ലഭിച്ച വാത്സല്യവും പിന്തുണയും സ്നേഹവും എന്നെ ആകര്‍ഷിച്ചു. ഈ വികാരം സാധ്യമാക്കിയ എല്ലാ ആരാധകര്‍ക്കും എന്റെ അഗാധമായ നന്ദിയും ആത്മാര്‍ത്ഥമായ നന്ദിയും അറിയിക്കുന്നതായും എക്സില്‍ പോസ്റ്റ് ചെയ്ത വിരമിക്കല്‍ കുറിപ്പില്‍ കാര്‍ത്തിക് പറഞ്ഞു.
”രാജ്യത്തെ പ്രതിനിധീകരിച്ച് ക്രിക്കറ്റ് കളിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നു. എല്ലാ സമയത്തും മാതാപിതാക്കള്‍ കരുത്തും പിന്തുണയും നല്‍കി. അവരുടെ അനുഗ്രഹമില്ലാതെ ഞാന്‍ ഈ നിലയില്‍ എത്തില്ലായിരുന്നു. ജീവിതപങ്കാളി ദീപികയോടും കടപ്പെട്ടിരിക്കുന്നു. ആരാധകരുടെ പിന്തുണയും സ്നേഹവും ഇല്ലാതെ ക്രിക്കറ്റിനും ക്രിക്കറ്റ് താരങ്ങള്‍ക്കും നിലനില്‍പ്പുണ്ടാകില്ല” – കാര്‍ത്തിക് പറഞ്ഞു. കഴിഞ്ഞ മാസം ഐപിഎല്‍ 2024 എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് വേണ്ടി അവസാനമായി കളിച്ച കാര്‍ത്തിക്, ബംഗ്ലാദേശിനെതിരായ 2022 ടി20 ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിലാണ് അവസാനമായി ഇന്ത്യയെ പ്രതിനിധീകരിച്ചത്.
Read also: ഇസൈജ്ഞാനി ഇളയരാജ, ഈണങ്ങളുടെ കുലപതി;അവസാനിക്കാത്ത പാട്ടൊഴുക്ക്, സംഗീത മാന്ത്രികന് ഇന്ന് പിറന്നാൾ