2017 വരെ സിനിമാ സംഘടനകളെ നിയന്ത്രിച്ചത് ദിലീപിൻ്റെ നേതൃത്വത്തിലുള്ള പവർ ഗ്രൂപ്പ്; സൂപ്പർ താരങ്ങളെ വരെ ഒതുക്കി; എതിർക്കുന്നവരേയും അപ്രിയം തോന്നുന്നവരേയും പടിക്ക് പുറത്താക്കും


കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവന്ന മലയാള സിനിമാ പവർ ഗ്രൂപ്പിലെ മുഖ്യൻ നടൻ ദിലീപെന്ന് വിവരം. 2017 വരെ സിനിമാ സംഘടനകളെ നിയന്ത്രിച്ചത് ഈ പവർ ഗ്രൂപ്പാണ്. Dileep is the chief of the Malayalam cinema power group

ദിലീപിന്റെ ഇടപെടൽ കാരണം പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, പാർവതി തിരുവോത്ത്, ഭാവന തുടങ്ങി നിരവധി താരങ്ങൾക്ക് അവസരം നഷ്‌ടമായി. നടി ആക്രമിക്കപ്പെട്ടതിന് ശേഷം ഡബ്ലുസിസി പ്രവർത്തകരെ ഒതുക്കാൻ ശ്രമം നടന്നുവെന്നും വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

‘അമ്മ’ ഉൾപ്പെടെ മലയാള സിനിമയിലെ പല സംഘടനകളും നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ നിയന്ത്രണത്തിലായിരുന്നു എന്നാണ് വിവരം. സിനിമയിലെ മുഴുവൻ കാര്യങ്ങളും നിയന്ത്രിക്കുന്നത് ദിലീപാണ്. 

നടിയെ ആക്രമിച്ച സംഭവം വന്നപ്പോഴും ഇടവേള ബാബു, കെ ബി ഗണേശ് കുമാർ, മുകേഷ്, സുരേഷ്, ബി ഉണ്ണികൃഷ്‌ണൻ തുടങ്ങിയവർ ദിലീപിനൊപ്പം ചേ‌ർന്നു. സിനിമ ഏത് സമയത്ത് റിലീസ് ചെയ്യണം, നായകനും നായികയും ആരാകണം എന്നീ കാര്യങ്ങൾ നിയന്ത്രിച്ചത് ദിലീപാണ്. 

നായകന്മാരായി അഭിനയിച്ചുകൊണ്ടിരുന്ന നടന്മാരെ മാറ്റിനിർത്താൻ സംവിധായകർക്കും നിർമാതാക്കൾക്കും സമ്മർദം ചെലുത്തി. വിദേശത്ത് സിനിമ റിലീസ് ചെയ്യുന്നതും ദിലീപിന്റെ നിയന്ത്രണത്തിലായിരുന്നു.
സത്യം സിനിമയുമായി ബന്ധപ്പെട്ടുണ്ടായ ത‌ർക്കത്തിന് ശേഷം പൃഥ്വിരാജിനെ സിനിമകളിൽ നിന്ന് മാറ്റിനിർത്തുന്നതും ദിലീപാണ്. 

സിനിമകളിൽ നിന്ന് മാറ്റിനിർത്താൻ ദിലീപ് ശ്രമിക്കുന്നുവെന്ന് അമ്മ ജനറൽ സെക്രട്ടറിയായിരുന്ന ഇടവേള ബാബുവിന് ഭാവന നേരിട്ട് പരാതി നൽകിയിട്ടുണ്ട്. ഇടവേള ബാബു പൊലീസിന് നൽകിയ മൊഴിയിൽ ഇത് പറഞ്ഞിട്ടുണ്ട്. 

പരാതികൾ ലഭിച്ചിട്ടും അമ്മ ഇത് പരിഗണിച്ചില്ല. കുഞ്ചാക്കോ ബോബൻ, രമ്യ നമ്പീശൻ തുടങ്ങിയവരെയും ഡബ്ലുസിസി അംഗങ്ങളെയും പൂർണമായും മാറ്റിനിർത്തി.
പവർ ഗ്രൂപ്പിലുള്ളവരെ ചെറിയ രീതിയിൽ എതിർത്താൽ പോലും അവർ വിലക്ക് നേരിടേണ്ടി വരും. 

പവർ ഗ്രൂപ്പിലുള്ളവർക്ക് അപ്രിയം തോന്നുന്നവരെയും വിലക്കും. ഇങ്ങനെ പവർഗ്രൂപ്പിലുള്ളവർ പലരെയും സിനിമയിൽ നിന്ന് വിലക്കുകയാണെന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

Other news

ഈ എട്ടു ജില്ലക്കാർ കുട എടുക്കാൻ മറക്കണ്ട

ഈ എട്ടു ജില്ലക്കാർ കുട എടുക്കാൻ മറക്കണ്ട തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ...

ആലപ്പുഴ ജില്ലയിൽ ഇന്ന് ഗതാഗത നിയന്ത്രണം

ആലപ്പുഴ ജില്ലയിൽ ഇന്ന് ഗതാഗത നിയന്ത്രണം ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി എസ്...

11,000 ത്തോളം യൂട്യൂബ് ചാനലുകൾ നീക്കി ഗൂഗിൾ !

11,000 ത്തോളം യൂട്യൂബ് ചാനലുകൾ നീക്കി ഗൂഗിൾ ! കാലിഫോര്‍ണിയ: ലോകമെമ്പാടുമുള്ള...

അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം

അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിനിൽ ഇന്ത്യയിൽ നിന്നെത്തിയ...

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും കൊച്ചി: തിരുവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീമാരുടെ...

കര്‍ക്കടക വാവുബലി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കര്‍ക്കടക വാവുബലി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക തിരുവനന്തപുരം: ഈ വർഷത്തെ കര്‍ക്കടക വാവുബലി പൂര്‍ണ്ണമായും...

Related Articles

Popular Categories

spot_imgspot_img