web analytics

“ഭ.ഭ.ബ”യ്ക്ക് പ്രത്യേക രാത്രി കളികൾ; ആദ്യ ദിനം 15 കോടിക്ക് മുകളിൽ!

“ഭ.ഭ.ബ”യ്ക്ക് പ്രത്യേക രാത്രി കളികൾ; ആദ്യ ദിനം 15 കോടിക്ക് മുകളിൽ!

ദിലീപിനെ നായകനാക്കി ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിച്ച ‘ഭ.ഭ.ബ’ മലയാള സിനിമാ ചരിത്രത്തിലെ തന്നെ ശ്രദ്ധേയമായ ഓപ്പണിംഗുമായി പ്രദർശനം തുടരുന്നു.

ആദ്യ ദിനം ചിത്രം 15 കോടി 64 ലക്ഷം രൂപയുടെ ആഗോള ഗ്രോസ് കലക്ഷനാണ് നേടിയത്. കേരളത്തിൽ നിന്ന് മാത്രം 7 കോടി 32 ലക്ഷം രൂപയാണ് ആദ്യ ദിനം സ്വന്തമാക്കിയത്.

ഇതോടെ കേരള ബോക്‌സ് ഓഫീസിലെ രണ്ടാമത്തെ ഏറ്റവും വലിയ ഓപ്പണിംഗ് ഡേ ഗ്രോസും ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ കേരള–ആഗോള ഓപ്പണിംഗുമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

ഗംഭീര പ്രേക്ഷക പ്രതികരണമാണ് ആദ്യ ദിനം മുതൽ തന്നെ ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തിൽ മാത്രം രാത്രി 11 മണിക്ക് ശേഷം 250-ലധികം എക്സ്ട്രാ ഷോകളാണ് ആദ്യ ദിനം കളിച്ചത്.

ബുക്ക് മൈ ഷോ ആപ്പിലൂടെ മാത്രം 1.80 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ആദ്യ ദിനം വിറ്റഴിഞ്ഞത്. നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപിനൊപ്പം വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും നിർണായക വേഷങ്ങളിലെത്തുന്നു.

എറണാകുളം കവിത, കോട്ടയം അഭിലാഷ് തുടങ്ങിയ കേരളത്തിലെ വമ്പൻ കപ്പാസിറ്റി തീയേറ്ററുകളിൽ ആറ് ഷോകളായി പ്രദർശിപ്പിച്ച ചിത്രത്തിന്റെ എല്ലാ ഷോകളും ഹൗസ്‌ഫുള്ളായി.

അർധരാത്രി നടത്തിയ എക്സ്ട്രാ ഷോകളും പൂർണമായും നിറഞ്ഞ സദസ്സിലായിരുന്നു. കോട്ടയം നഗരത്തിൽ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ മൂന്ന് തീയേറ്ററുകളിലായി എക്സ്ട്രാ ഷോകൾ ഉൾപ്പെടെ ചിത്രം പ്രദർശിപ്പിക്കേണ്ടിവന്നു.

തൃശൂർ രാഗത്തിലും ആദ്യ ദിനം ആറ് ഷോകളും ഹൗസ്‌ഫുള്ളായി.

ആദ്യ ദിനം വൈകിട്ട് 7 മണിയോടെ തന്നെ കേരളത്തിൽ 600-ലധികം ഹൗസ്‌ഫുൾ ഷോകൾ ചിത്രം നേടിയിരുന്നു. എക്സ്ട്രാ ഷോകൾ തുടങ്ങുന്നതിനുമുമ്പ് തന്നെ കേരള ഗ്രോസ് 7 കോടി പിന്നിട്ടിരുന്നു.

തിരുവനന്തപുരം നഗരത്തിൽ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടക്കുന്നതിനാൽ പ്രധാന കേന്ദ്രങ്ങളിൽ പ്രദർശനം കുറവായിരുന്നിട്ടും ലഭിച്ച ഈ ഓപ്പണിംഗ് ചിത്രത്തിന് ലഭിച്ച ജനപ്രീതിയുടെ തെളിവാണ്.

ഗൾഫ് ഉൾപ്പെടെയുള്ള വിദേശ കേന്ദ്രങ്ങളിൽ വൈകുന്നേരത്തോടെയാണ് ഷോകൾ ആരംഭിച്ചതിനാൽ ഏകദേശം 3 ലക്ഷം ഡോളറിന്റെ കുറവ് ആദ്യ ദിന ആഗോള കളക്ഷനിൽ ഉണ്ടായിട്ടുണ്ട്.

എന്നിരുന്നാലും രണ്ടാം ദിനവും ചിത്രം ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങായി മുന്നേറുകയാണ്. ദിലീപിന്റെ ഗംഭീര തിരിച്ചുവരവാണ് ചിത്രം എന്ന അഭിപ്രായമാണ് പ്രേക്ഷകർ ഉയർത്തുന്നത്.

അതിഥി വേഷത്തിൽ മോഹൻലാൽ രണ്ടാം പകുതിയിൽ കാഴ്ചവയ്ക്കുന്ന മാസ് പ്രകടനവും ചിത്രത്തെ കൂടുതൽ ഉയരത്തിലേക്ക് എത്തിക്കുന്നു.

ആക്ഷൻ, കോമഡി, സ്പൂഫ്, ഇമോഷൻ, ഗാനങ്ങൾ, നൃത്തം എന്നിവയെല്ലാം കോർത്തിണക്കിയ ഒരു പൂർണ മാസ് മസാല ഫാമിലി എന്റർടെയ്‌നറായാണ് ‘ഭ.ഭ.ബ’ ഒരുക്കിയിരിക്കുന്നത്.

വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും മികച്ച പ്രകടനത്തിലൂടെ കയ്യടി നേടുന്നു.

English Summary

Dileep-starrer Bh. Bh. Ba opened to a massive response at the box office, collecting over ₹15.64 crore worldwide on its first day. The film earned ₹7.32 crore from Kerala alone, marking the second-biggest opening day in Kerala box office history and the biggest opening of Dileep’s career. With more than 250 late-night extra shows in Kerala and strong audience reactions, the film continues to trend strongly on ticketing platforms.

dileep-film-bhbhba-record-opening-day-global-gross-kerala-box-office

Dileep, Bh Bh Ba, Malayalam cinema, box office collection, opening day record, Kerala box office, movie release, global gross

spot_imgspot_img
spot_imgspot_img

Latest news

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം തിരുവനന്തപുരം:...

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

Other news

കൂട്ടിന് ആരുമില്ല, ഒടുവിൽ മരണത്തിലും ഒന്നിക്കാൻ തീരുമാനം; തൃശൂരിൽ കീടനാശിനി കഴിച്ച് 3 സഹോദരിമാർ, ഒരാൾ മരിച്ചു, രണ്ടുപേർ ഗുരുതാരാവസ്ഥയിൽ

തൃശൂരിൽ കീടനാശിനി കഴിച്ച് 3 സഹോദരിമാർ, ഒരാൾ മരിച്ചു തൃശൂർ ജില്ലയിലെ ചെറുതുരുത്തിക്കടുത്ത്...

ശബരിമല സ്വർണ്ണക്കവർച്ച: പോറ്റിയുമായി ജയറാമിന് എന്ത് ബന്ധം?താരത്തിന്റെ ചെന്നൈയിലെ വീട്ടിൽ ചോദ്യം ചെയ്യൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ മലയാള സിനിമയിലെ പ്രമുഖ താരം ജയറാമിനെ...

സീറ്റ് ചർച്ചയിൽ വിട്ടുവീഴ്ച്ചക്കില്ല; വഴങ്ങാതെ കേരള കോൺഗ്രസ് (ജോസഫ്)

സീറ്റ് ചർച്ചയിൽ വിട്ടുവീഴ്ച്ചക്കില്ല; വഴങ്ങാതെ കേരള കോൺഗ്രസ് (ജോസഫ്) തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്...

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം തിരുവനന്തപുരം:...

ജൂസ് കൊടുത്ത് മയക്കിയശേഷം ‌ ബലാൽസംഗം ചെയ്ത് ഭർതൃപിതാവിനെ പരിചരിക്കാനെത്തിയ മെയിൽ നഴ്സ്; പരാതിയുമായി കോട്ടയം സ്വദേശിനി

മയക്കിയശേഷം ‌ബലാൽസംഗം ചെയ്ത് മെയിൽ നഴ്സ്; പരാതിയുമായി കോട്ടയം സ്വദേശിനി കോട്ടയം...

അച്ഛന്റെ സർപ്പസ്തുതി പാട്ടുകൾ ഇന്നും കാതിൽ മുഴങ്ങുന്ന ഓർമകളാണ്… അമ്പലങ്ങളിൽ സർപ്പപ്പാട്ട് പാടുന്ന ഡോക്ടറുടെ കഥ

അച്ഛന്റെ സർപ്പസ്തുതി പാട്ടുകൾ ഇന്നും കാതിൽ മുഴങ്ങുന്ന ഓർമകളാണ്… അമ്പലങ്ങളിൽ സർപ്പപ്പാട്ട്...

Related Articles

Popular Categories

spot_imgspot_img