ഒന്നല്ല മൂന്നുതരം; രാജ്യത്തെ പാസ്‌പോർട്ടുകൾ ഇവയൊക്കെ
രാജ്യത്തെ പൗരന്മാർ അന്താരാഷ്ട്ര യാത്ര ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന പാസ്പോർട്ട് എല്ലാവർക്കും സുപരിചിതമാണ്.
എന്നാൽ ഇന്ത്യയിൽ പ്രധാനമായും മൂന്നും തരം പാസ്‌പോർട്ടുകൾ ഉണ്ടെന്ന കാര്യം അറിയുന്നവർ കുറവായിരിക്കും. മൂന്നു തരം പാസ്പോർട്ടുകളും അവയുടെ പ്രത്യേകതയും അറിയാം
ഓരോന്നിനും വ്യത്യസ്തമായ നിറങ്ങളാണുള്ളത്. ഓരോ പാസ്‌പോർട്ടും അത് കൈവശം വെക്കുന്ന വ്യക്തിയുടെ പദവിയും യാത്രാ ആവശ്യകതകളും ആണ് സൂചിപ്പിക്കുന്നത്.
സാധാരണ പാസ്‌പോർട്ട് (നീല കവർ)
സാധാരണക്കാർക്ക്, അതായത് വിനോദസഞ്ചാരം, ബിസിനസ്സ് യാത്രകൾ, പഠനം, ജോലി എന്നിവയ്ക്കായി വിദേശത്തേക്ക് പോകുന്നവർക്ക് ആണ് നീല കവർ ഉള്ള പാസ്പോർട്ട് ലഭിക്കുക. പ്രവാസികളുടെ കയ്യിൽ ഈ കരിനീല പാസ്പോർട്ട് ആയിരിക്കും.
ഇന്ത്യയിലെ 90% ആളുകളും ഉപയോഗിക്കുന്നത് ഈ പാസ്‌പോർട്ടാണ്. ഇതിന് ‘P’ ടൈപ്പ് പാസ്‌പോർട്ട് എന്നും പേരുണ്ട്, ‘P’ എന്നാൽ ‘Personal’ (വ്യക്തിപരം) എന്നാണ് അർത്ഥമാക്കുന്നത്.
ഔദ്യോഗിക പാസ്‌പോർട്ട് (വെള്ള കവർ):
സർക്കാർ ഉദ്യോഗസ്ഥർ ഔദ്യോഗിക ആവശ്യങ്ങൾക്കായി വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ഉപയോഗിക്കുന്ന പാസ്‌പോർട്ടാണിത്. ഈ പാസ്‌പോർട്ടിൽ ‘S’ ടൈപ്പ് എന്ന് രേഖപ്പെടുത്തിയിരിക്കും, ‘S’ എന്നാൽ ‘Service’ (ഔദ്യോഗിക സേവനം) എന്നറിയപ്പെടുന്നു.
വിമാനത്താവളങ്ങളിൽ അതിവേഗ ഇമിഗ്രേഷൻ ക്ലിയറൻസ് പോലുള്ള പ്രത്യേക പരിഗണനകൾ ഈ പാസ്പോർട്ട് കൈവശമുള്ളവർക്ക് ലഭിക്കും.
നയതന്ത്ര പാസ്‌പോർട്ട് (മെറൂൺ കവർ)
നയതന്ത്രജ്ഞർ, കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങൾ, ഇന്ത്യൻ വിദേശകാര്യ സർവീസ് (IFS) ഉദ്യോഗസ്ഥർ, പാർലമെന്റ് അംഗങ്ങൾ തുടങ്ങിയ ഉന്നതതല വ്യക്തികൾക്കാണ് മെറൂൺ കവർ പാസ്‌പോർട്ട് നൽകുന്നത്.
ഇന്ത്യയിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടായാണ് ഇതിനെ കണക്കാക്കപ്പെടുന്നത്.
ഈ പാസ്‌പോർട്ടുള്ളവർക്ക് പല രാജ്യങ്ങളിലേക്കും വിസയില്ലാതെ യാത്ര ചെയ്യാനും വിദേശ രാജ്യങ്ങളിൽ പ്രത്യേക സുരക്ഷാ പരിഗണനകൾ ലഭിക്കാനും അർഹതയുണ്ട്.
ചില സന്ദർഭങ്ങളിൽ ഓറഞ്ച് പാസ്‌പോർട്ട് ഉണ്ടായിരുന്നെങ്കിലും, അത് പിന്നീട് നിർത്തലാക്കിയിരുന്നു.
കൂടാതെ, നിലവിൽ ഇന്ത്യ ഇ-പാസ്‌പോർട്ടുകൾ (e-Passports) പുറത്തിറക്കാനുള്ള ശ്രമത്തിലാണ്, ഇത് സുരക്ഷയും യാത്രാ നടപടിക്രമങ്ങളും കൂടുതൽ എളുപ്പത്തിലാക്കും എന്നാണ് വിവരം.
ഈ 8 രാജ്യങ്ങളിലേക്ക് വിസ ലഭിക്കാൻ വളരെയെളുപ്പം…! അവസരങ്ങൾക്കും പഞ്ഞമില്ല; നേടാം സ്വപ്നജോലി
സ്വദേശത്തേക്കാള്‍ മികച്ച ജീവിത നിലവാരവും ഉയര്‍ന്ന പ്രതിഫലവും തേടിയാണ് പുതുതലമുറ വിദേശത്തേക്ക് തൊഴില്‍ സാധ്യതകള്‍ അന്വേഷിക്കുന്നത്.
കരിയര്‍ തിരഞ്ഞെടുക്കുമ്പോള്‍ രാജ്യാന്തര തലത്തിലുള്ള അവസരങ്ങള്‍ കൂടി പരിഗണിക്കുന്നതാണ് ഇന്നത്തെ പ്രവണത.
എന്‍ജിനീയറിങ്, ഐടി, ആരോഗ്യ രംഗം, സാമ്പത്തിക മേഖല തുടങ്ങി നിരവധി മേഖലകളില്‍ വിദേശ രാജ്യങ്ങള്‍ മികച്ച അവസരങ്ങള്‍ ഒരുക്കുന്നുണ്ട്.
എന്നാല്‍ വര്‍ക്ക് വീസയുടെ പ്രക്രിയ പലപ്പോഴും തടസ്സമാകാറുണ്ട്. എങ്കിലും ഇപ്പോള്‍ നിരവധി രാജ്യങ്ങള്‍ വര്‍ക്ക് വീസ നടപടിക്രമങ്ങള്‍ ലളിതമാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ തൊഴിലന്വേഷകരുടെ പതിറ്റാണ്ടുകളായുള്ള സ്വപ്‌നദേശമാണ് യുഎഇ. പ്രൊഫഷണലുകള്‍ക്കും സാധാരണ ജോലിക്കാര്‍ക്കും ഇവിടെ വ്യാപകമായ തൊഴിലവസരങ്ങളുണ്ട്.
എളുപ്പത്തില്‍ വര്‍ക്ക് വീസ ലഭിക്കുകയും, തൊഴിലുടമകള്‍ തന്നെ വിസയ്ക്കുള്ള സൗകര്യം ഒരുക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ യുഎഇയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
ദുബായ്, അബുദാബി പോലുള്ള നഗരങ്ങളില്‍ നിരവധി മേഖലകളില്‍ ജോലി ലഭ്യമാകുന്നതും വലിയ നേട്ടമാണ്.
ഓസ്‌ട്രേലിയയും ഇന്ത്യന്‍ തൊഴിലന്വേഷകരുടെ പ്രിയപ്പെട്ട ദേശമാണ്. പ്രത്യേകിച്ച് ഐടി മേഖലയിലും ആരോഗ്യരംഗത്തും നിന്നുള്ളവര്‍ക്ക് ഇവിടെ വലിയ അവസരങ്ങളുണ്ട്.
സ്‌കില്‍ഡ് ഡെവലപ്‌മെന്റ് വീസ (Subclass 189), ടെംപററി സ്‌കില്‍ ഷോട്ടേജ് വീസ (Subclass 482) തുടങ്ങിയ വിവിധ വീസകള്‍ ഇന്ത്യക്കാരെ ഓസ്‌ട്രേലിയയിലെ കരിയറിലേക്ക് എത്തിക്കുന്നുണ്ട്.
ധനകാര്യവും വ്യാപാരവുമായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സിംഗപ്പൂര്‍ വലിയ സാധ്യതകളാണ് ഒരുക്കുന്നത്. എംപ്ലോയ്‌മെന്റ് പാസ് ഇവിടെ താരതമ്യേന എളുപ്പത്തില്‍ ലഭ്യമാകുന്നതിനാല്‍ ഇന്ത്യക്കാരെ പ്രത്യേകിച്ച് ആകര്‍ഷിക്കുന്നു. മികച്ച തൊഴില്‍ അന്തരീക്ഷവും വേഗത്തിലുള്ള വളര്‍ച്ചയും സിംഗപ്പൂരിനെ സ്വപ്‌നദേശമാക്കുന്നു.
ലളിതമായ വീസ നടപടിക്രമങ്ങളും മികച്ച ജീവിത നിലവാരവും കൊണ്ട് പ്രശസ്തമാണ് ന്യൂസിലന്‍ഡ്. ആരോഗ്യരംഗത്തും നിര്‍മാണ മേഖലയിലും ഇന്ത്യക്കാര്‍ക്ക് ഇവിടെ വലിയ അവസരങ്ങളുണ്ട്. കുടിയേറ്റ നടപടികള്‍ സുതാര്യമാകുന്നതിനാല്‍ വിദേശത്തേക്കുള്ള യാത്രയും താമസവും വളരെ എളുപ്പമാണ്.
ഐടി, ആരോഗ്യ മേഖലകളില്‍ നിന്നുള്ളവരുടെ പ്രിയപ്പെട്ട രാജ്യമാണു ജര്‍മനി. ആറുമാസം വരെ ജോലി അന്വേഷിക്കാന്‍ അനുവദിക്കുന്ന ജോബ് സീക്കര്‍ വീസ ഇന്ത്യക്കാരുടെ ഇടയില്‍ ഏറെ ജനപ്രിയമാണ്.
Summary: Most Indians are familiar with passports for international travel, but did you know India issues three main types of passports? Learn about the Ordinary, Official, and Diplomatic passports and their unique features.