web analytics

ധര്‍മേന്ദ്ര അന്തരിച്ചുവെന്ന പ്രചരണം തെറ്റ്; ചികിത്സയോട് പ്രതികരിക്കുന്നു

ധര്‍മേന്ദ്ര അന്തരിച്ചുവെന്ന പ്രചരണം തെറ്റ്; ചികിത്സയോട് പ്രതികരിക്കുന്നു

ബോളിവുഡ് സൂപ്പര്‍താരം ധര്‍മേന്ദ്ര അന്തരിച്ചെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ പൂര്‍ണമായും തെറ്റാണെന്ന് കുടുംബം വ്യക്തമാക്കി.

ചികിത്സയില്‍ കഴിയുന്ന നടന്റെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്ന് ഭാര്യയും നടിയും എംപിയുമായ ഹേമ മാലിനിയും മകള്‍ ഇഷ ഡിയോളും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

ശ്വാസതടസ്സത്തെ തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് 89 വയസുള്ള ധര്‍മേന്ദ്രയെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആരോഗ്യനില കൂടുതല്‍ ഗുരുതരമായതോടെ ഇന്നലെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ചികിത്സയോട് പ്രതികരിച്ച് പുരോഗതി ഉണ്ടെന്ന് കുടുംബം വ്യക്തമാക്കി.

വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി ഹേമ മാലിനി എക്‌സില്‍ (ട്വിറ്റര്‍) രംഗത്തെത്തി.

“ചികിത്സയോട് പ്രതികരിച്ച് സുഖം പ്രാപിച്ചുവരുന്ന ഒരാളെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അങ്ങേയറ്റം നിരുത്തരവാദപരവും അനാദരവുമാണ്.

കുടുംബത്തിന്റെയും സ്വകാര്യതയുടെയും അർഹമായ ബഹുമാനം നല്‍കണം” – ഹേമ മാലിനി കുറിച്ചു.

വ്യാജ പ്രചരണത്തിനെതിരെ പ്രതികരിച്ച ഇഷ ഡിയോളും, അച്ഛന്റെ ആരോഗ്യനില മെച്ചപ്പെടുകയാണെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

“പിതാവ് സുഖം പ്രാപിച്ചു വരികയാണ്. പ്രാര്‍ഥനകള്‍ക്ക് നന്ദി. കുടുംബത്തിന്റെ സ്വകാര്യത മാനിക്കണം” – ഇഷ സാമൂഹികമാധ്യമത്തില്‍ പങ്കുവച്ചു.

1960-ല്‍ ദില്‍ ഭി തേരാ ഹം ഭി തേരെ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ധര്‍മേന്ദ്ര,

പിന്നീട് ഷോലെ, ധരം വീര്‍, ചുപ്കെ ചുപ്കെ, ഫൂല്‍ ഓര്‍ പത്തര്‍, മേരാ ഗാവ് മേരാ ദേശ്, ഡ്രീം ഗേള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിന്റെ ‘ഹീ-മാന്‍’ എന്ന വിശേഷണത്തിലേക്ക് ഉയര്‍ന്നു.

അവസാനം അഭിനയിച്ചത് ഷാഹിദ് കപൂര്‍–കൃതി സനോണ്‍ ചിത്രം തേരി ബാത്തോം മേം ഐസാ ഉല്‍ഝാ ജിയാ യിലാണ്. അദ്ദേഹത്തിന്റെ പുതിയ ചിത്രം ഇക്കിസ് ഡിസംബര്‍ 25 ന് റിലീസ് ചെയ്യും.

ഹേമ മാലിനിയാണ് ഭാര്യ, പ്രകാശ് കൗര്‍ ആദ്യ ഭാര്യ. സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ ഡിയോള്‍ ഉള്‍പ്പെടെ ആറു മക്കളുണ്ട്.

ഡിസംബർ 8ന് 90-ാം പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.

English Summary

The family of Bollywood actor Dharmendra has dismissed false reports claiming that he has passed away. His wife Hema Malini and daughter Esha Deol confirmed that the 89-year-old actor, currently hospitalized at Mumbai’s Breach Candy Hospital due to breathing issues, is showing signs of improvement despite being on ventilator support.

Hema Malini strongly criticized the spread of fake news, calling it “irresponsible and disrespectful”, and urged the media to respect the family’s privacy. Esha Deol also requested an end to false rumors, stating that her father is recovering and thanked fans for their prayers.

Dharmendra, known as Bollywood’s ‘He-Man’, made his debut in 1960 and rose to fame with films like Sholay, Dharam Veer, Chupke Chupke, Phool Aur Patthar, and Mera Gaon Mera Desh. His upcoming film Ikkis is set to release on December 25.

dharmendra-death-hoax-health-update-family-response

Dharmendra, Hema Malini, Esha Deol, Bollywood News, Fake News, Health Update, Breach Candy Hospital, Ventilator, Bollywood Actor, Trending

spot_imgspot_img
spot_imgspot_img

Latest news

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം ‘സുഖോയ്-57ഇ’ ഇന്ത്യ വാങ്ങുന്നു!

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം 'സുഖോയ്-57ഇ' ഇന്ത്യ...

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ നോട്ടീസ്!

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ...

കൊച്ചി വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽ; ശരീരമാസകലം മുറിവുകൾ: കൊലപാതകമെന്ന് സംശയം

വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽകൊച്ചി വൈറ്റിലയിൽ റെയിൽവേ...

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം ന്യൂഡൽഹി:റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് രോഗിയുമായി...

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന തടവ്

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന...

Other news

വാട്‌സ്ആപ്പിലൂടെ മുത്തലാഖ്; ഭർത്താവിനെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു

വാട്‌സ്ആപ്പിലൂടെ മുത്തലാഖ്; ഭർത്താവിനെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു മൂവാറ്റുപുഴ:വാട്സ് ആപ്പ് സന്ദേശത്തിലൂടെ മുത്തലാഖ്...

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം; വലഞ്ഞ് രോഗികൾ, വീണ്ടും ചർച്ച നടത്താനൊരുങ്ങി സർക്കാർ

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം; വലഞ്ഞ് രോഗികൾ, വീണ്ടും ചർച്ച നടത്താനൊരുങ്ങി...

സഹപാഠികളുടെ വഴക്ക് തീർക്കാൻ ചെന്നു; ശിവമൊഗ്ഗയിൽ പത്താം ക്ലാസുകാരനെ മർദിച്ചു കൊലപ്പെടുത്തി

ശിവമൊഗ്ഗയിൽ പത്താം ക്ലാസുകാരനെ മർദിച്ചു കൊലപ്പെടുത്തി കർണാടകയിലെ ശിവമൊഗ്ഗയിൽ സ്കൂളിന് സമീപം...

ഗുരുവായൂർ ദർശനത്തിന് വൻ നിയന്ത്രണം: ഭക്തർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഗുരുവായൂർ: ലോകപ്രശസ്തമായ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഉത്സവ ലഹരി തുടങ്ങിക്കഴിഞ്ഞു. എന്നാൽ...

കേരളം വോട്ടെടുപ്പിലേക്ക്: തിരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തയാഴ്ച എത്തും; ഏപ്രിലിൽ വോട്ടെടുപ്പിന് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റമോ അതോ തുടർച്ചയോ? നിർണ്ണായകമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം...

പ്രകൃതി ദുരന്തങ്ങളിൽ തകരുന്ന വീടുകൾക്ക് ഇൻഷ്വറൻസ് സുരക്ഷ; കേരളത്തിൽ പുതിയ ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി!

പ്രകൃതി ദുരന്തങ്ങളിൽ തകരുന്ന വീടുകൾക്ക് ഇൻഷ്വറൻസ് സുരക്ഷ; കേരളത്തിൽ പുതിയ ഗ്രൂപ്പ്...

Related Articles

Popular Categories

spot_imgspot_img