തിരുപ്പതി: ക്ഷേത്ര പരിസരത്ത് ഇരുന്ന് മുട്ട ബിരിയാണി കഴിച്ച തീർത്ഥാടക സംഘത്തിന് മുന്നറിയിപ്പ് നൽകി പോലീസ്. തിരുമല തിരുപ്പതി ക്ഷേത്രപരിസരത്താണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്നുവന്ന തീര്‍ത്ഥാടക സംഘത്തെയാണ് പോലീസ് താക്കീത് ചെയ്തത്. (Devotees eating egg biryani near Tirupati temple)
വെള്ളിയാഴ്ചയാണ് സംഭവം. 30 പേരടങ്ങിയ തീര്‍ത്ഥാടക സംഘമാണ് തിരുപ്പതിയിലേക്ക് എത്തിയത്. രാംബഗീച ബസ് സ്റ്റാന്‍ഡില്‍ എത്തിയ സംഘം അവിടെയിരുന്ന് ഉച്ച ഭക്ഷണത്തിനായി കരുതിയ മുട്ട ബിരിയാണി കഴിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട മറ്റുചില ഭക്തര്‍ ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
തിരുപ്പതിയിലെ നിയമങ്ങളെപ്പറ്റി തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് തീര്‍ത്ഥാടക സംഘം പോലീസിനോട് പറഞ്ഞത്. ക്ഷേത്ര പരിസരത്ത് മദ്യപാനം, മാംസാഹാരം, പുകവലി എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. അതേസമയം സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായി എന്നാരോപിച്ച് നിരവധി പേര്‍ രംഗത്തെത്തി.
‘ഞാൻ ആ അധ്യായം അടച്ചു’; നടി അപർണ വിനോദ് വിവാഹ മോചിതയായി; അപർണയുടെ വാക്കുകൾ….