ക്ഷേത്രത്തിലെ വഴിപാട് പണം സ്വീകരിക്കാൻ സ്വന്തം ഗൂഗിൾപേ, കൈക്കലാക്കിയത് ലക്ഷകണക്കിന് രൂപ; ദേവസ്വം ബോർഡ് ജീവനക്കാരന് സസ്പെൻഷൻ

തൃശ്ശൂർ: ക്ഷേത്രത്തിലെ വഴിപാട് പണം സ്വീകരിക്കാൻ സ്വന്തം ഗൂഗിൾപേ നമ്പർ ഉപയോ​ഗിച്ച ദേവസ്വം ബോർഡ് ജീവനക്കാരന് സസ്പെൻഷൻ. കുളശ്ശേരി ക്ഷേത്രത്തിലെ ദേവസ്വം ഓഫീസറായിരുന്ന വി സന്തോഷിനെയാണ് സസ്‌പെൻഡ് ചെയ്തത്. ക്ഷേത്രത്തിലെ ബോർഡിൽ സ്വന്തം ഫോൺ നമ്പർ എഴുതി പ്രദർശിപ്പിച്ച് സന്തോഷ് തട്ടിപ്പു നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഈ ഫോൺ നമ്പർ വഴി വഴിപാടുപണം സ്വീകരിച്ചെന്ന് ദേവസ്വം ബോർഡിന്റെ വിജിലൻസ് സംഘം അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരത്തിൽ സ്വീകരിക്കുന്ന പണം ദേവസ്വം ബോർഡിലേക്ക് അടയ്ക്കാറില്ലായിരുന്നു. ഇങ്ങനെ ലക്ഷക്കണക്കിനു രൂപ കൈക്കലാക്കിയെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം. അതേസമയം വകുപ്പുതല നടപടിയുണ്ടായെങ്കിലും സന്തോഷിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടില്ല.

2023 ഒക്ടോബറിലാണ് സന്തോഷിനെതിരെ പരാതി ലഭിച്ചത്. 2024 ഫെബ്രുവരിയിൽ ദേവസ്വം വിജിലൻസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. മെയ് എട്ടിന് ഈ റിപ്പോർട്ടിന്മേൽ സന്തോഷിനെതിരെ നടപടിയെടുക്കുകയായിരുന്നു. പരാതി ലഭിക്കുന്നതിന് മുമ്പേ തന്നെ സന്തോഷിനെ ക്ഷേത്ര ദേവസ്വം ഓഫീസർ സ്ഥാനത്തുനിന്ന് ഊരകം ദേവസ്വം ഓഫീസർ സ്ഥാനത്തേക്ക് മാറ്റിയിരുന്നു.

 

Read Also: ഉപഭോഗം കൂടിയാൽ ഉടനടി അറിയാം; നിർമ്മിത ബുദ്ധിയിലൂടെ വൈദ്യുതി പാഴാക്കൽ തടയാൻ കെ.എസ്.ഇ.ബി

 

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു....

പാ.രഞ്ജിത്തടക്കം 4 പേർക്കെതിരെ കേസ്

പാ.രഞ്ജിത്തടക്കം 4 പേർക്കെതിരെ കേസ് നാഗപട്ടണം: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ സ്റ്റണ്ട്മാൻ മരിച്ച...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

Related Articles

Popular Categories

spot_imgspot_img