എല്ലാവർക്കും സ്വകാര്യ ആശുപത്രികള്‍ മതി

എല്ലാവർക്കും സ്വകാര്യ ആശുപത്രികള്‍ മതി

തിരുവനന്തപുരം: നമ്പർ വൺ ആരോഗ്യ കേരളമെന്ന പറയുമ്പോഴും സർക്കാർ സർവീസിലുള്ളവരും വിരമിച്ചവരും ചികിത്സയ്ക്കായി ഇപ്പോഴും ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെയാണ്.

വിരമിച്ച ഒരു ഡിജിപിക്ക് തന്റെ പിതാവിന്റെ സ്വകാര്യ ആശുപത്രി ചികത്സയ്ക്ക് ഒരു ലക്ഷത്തിനടുത്ത തുക സർക്കാരിൽ നിന്ന് ഈയടുത്ത ദിവസം അനുവദിച്ചിരുന്നു.

ഫയർ ആൻഡ് റെസ്‌ക്യൂ മേധാവിയായി വിരമിച്ച ബി സന്ധ്യയുടെ അച്ഛന്റെ ചികിത്സയ്ക്കായി ഖജനാവിൽ നിന്ന് 96,131 രൂപ അനുവദിച്ചു കൊണ്ട് ഉത്തരവിറക്കിയത്. നിലവിൽ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അംഗമാണ് ഡോ സന്ധ്യ.

തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയായ കിംസിലാണ് സന്ധ്യയുടെ പിതാവ് ചികിത്സ തേടിയത്. 2024 ഒക്ടോബർ 18 മുതൽ 29 വരെയുള്ള ചികിത്സാ ചിലവാണ് സർക്കാർ ഇപ്പോൾ റീഫണ്ട് ചെയ്തിരിക്കുന്നത്.

അഖിലേന്ത്യാ സർവീസ് (മെഡിക്കൽ സൗകര്യങ്ങൾ) സ്‌കീം, 2020 പ്രകാരമാണ് തുക അനുവദിച്ചത്. സംസ്ഥാനത്തെ മന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും പിന്നാലെ,

വിരമിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും അവരുടെ ബന്ധുക്കളുടെ സ്വകാര്യ ആശുപത്രി ചികിത്സയ്ക്കും തുക നൽകുന്ന അവസ്ഥയാണ്. ഇവരാരും തന്നെ നമ്പർ വൺ സർക്കാർ ആശുപത്രികളെ സമീപിക്കുന്നില്ലെന്നതാണ് സത്യം.

ഡോ ഹാരിസിന്റെ വെളിപ്പെടുത്തൽ ഫലം കണ്ടു; മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ ഹൈദരാബാദിൽ നിന്നെത്തിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ ഹാരിസ് ഉയർത്തിയ ചികിത്സാ പ്രതിസന്ധി പരിഹരിച്ചു. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചതായാണ് വിവരം.

ഹൈദരാബാദിൽ നിന്ന് വിമാന മാർഗം ഇന്ന് രാവിലെയാണ് ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ എത്തിച്ചത്. ഇതോടെ ആശുപത്രിയിൽ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങിയതായാണ് വിവരം.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രതിസന്ധികൾ സംബന്ധിച്ച് ഫേസ്ബുക്ക് കുറിപ്പിൽ പരാതിയുമായി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ രംഗത്തെത്തിയിരുന്നു.

ഡോ ഹാരിസിൻ്റെ തുറന്നുപറച്ചിൽ ഒട്ടേറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയാ ഉപകരണങ്ങളില്ലാതെ ഗുരുതര പ്രതിസന്ധി നേരിടുന്നു.

പാവപ്പെട്ട രോഗികൾക്ക് മുന്നിൽ നിസ്സഹായനായി നിൽക്കുന്ന താൻ ജോലിരാജിവെയ്ക്കുന്ന കാര്യം ആലോചിക്കുന്നതായും ഡോക്‌ടർ നേരത്തെ കുറിപ്പിൽ പറഞ്ഞിരുന്നു.

ഡോ. ഹാരിസ് സത്യസന്ധനാണെന്നും പ്രശ്‌നം സിസ്റ്റത്തിനായിരുന്നുവെന്നും സമഗ്രാന്വേഷണം നടത്തുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജും വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇതേക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.

ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി പത്മകുമാർ അധ്യക്ഷനായ നാലംഗ സമിതിയെയായിരുന്നു നിയോഗിച്ചത്. അതേസമയം ഡോക്ടേഴ്‌സ് ദിനത്തിൽ ഒരുകൂട്ടം ഡോക്‌ടർമാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധം നടത്തുന്നുണ്ട്.

റോഡ് സുരക്ഷാ അംബാസിഡർമാരാകാൻ മെഡിക്കൽ വിദ്യാർത്ഥികൾ

ആലപ്പുഴ: മെഡിക്കൽ വിദ്യാർത്ഥികൾ റോഡ് സുരക്ഷാ അംബാസിഡർമാരാകും.

റോഡപകടസാദ്ധ്യത കുറയ്ക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തെ ആദ്യ റോഡ് സുരക്ഷാ ക്ലിനിക്ക് ആലപ്പുഴ ഗവ.ടി.ഡി മെഡിക്കൽ കോളേജിൽ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും.

പ്രതിരോധാരോഗ്യ സേവനങ്ങൾ, ബോധവത്കരണ ക്യാമ്പയിനുകൾ, ഗവേഷണ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് ക്ലിനിക്കിന്റെ പ്രവർത്തനം വിഭാവനം ചെയ്തിരിക്കുന്നത്.

25 വിദ്യാർത്ഥികൾക്ക് മോട്ടോർ വാഹനവകുപ്പിന്റെ ക്ളാസെടുത്തുകൊണ്ടാണ് പ്രവർത്തനങ്ങൾക്ക് തുടക്കമാവുക.

ഓരോ മെഡിക്കൽ ബാച്ചിനെയും റോഡ് സുരക്ഷയിൽ പ്രതിബദ്ധരാക്കുകകയാണ് ലക്ഷ്യം.

മെഡിക്കൽ സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം, ക്ലിനിക്കൽ വൈദഗ്ദ്ധ്യം, വിദ്യാർത്ഥി നേതൃശേഷി, സമൂഹപങ്കാളിത്തം എന്നിവ സമന്വയിപ്പിച്ചുള്ള ഇന്ത്യയിലെ ആദ്യമാതൃകയായിരിക്കും ഇത്.

വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള സുരക്ഷാ നെറ്റ്‌വർക്ക് സൃഷ്ടിക്കും. പരിശീലനം ലഭിച്ച സ്റ്റുഡന്റ് അംബാസഡർമാരുടെ നെറ്റ്‌വർക്ക് രൂപപ്പെടുത്തും.

പൊതുജനാരോഗ്യം, ക്ലിനിക്കൽ പരിചരണം, സാമൂഹ്യപ്രവർത്തനം എന്നീ മൂന്ന് ഘടകങ്ങളെയും ബന്ധിപ്പിക്കുന്ന റോൾ മോഡലുകളായി വിദ്യാർത്ഥികളെ മാറ്റുക.

ആവശ്യമായ ഉപദേശം, റഫറൽ, പിന്തുടർച്ചാ പരിചരണം എന്നിവ നൽകി ആലപ്പുഴ മെഡിക്കൽ കോളേജിനെ പ്രതിരോധാരോഗ്യ കേന്ദ്രമാക്കുക.

മെഡിക്കൽ കോളേജിനെ ജില്ലാ റോഡ് സുരക്ഷാ സമിതിയിലെ കേന്ദ്ര പങ്കാളിയായി നിലനിറുത്തി ശുപാർശകൾ നൽകും.

മറ്റ് മെഡിക്കൽ കോളേജുകൾക്കും സർവകലാശാലകൾക്കും പിന്തുടരാവുന്ന രീതിയിൽ ഡാറ്റ, ഗവേഷണം, മികച്ച മാതൃകകൾ എന്നിവ തയ്യാറാക്കും.

English Summary:

Despite Kerala’s claim of being “Number One in Health,” both serving and retired government employees continue to depend on private hospitals for treatment. Recently, the government sanctioned nearly one lakh rupees for the treatment of a retired DGP’s father at a private hospital.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ചിന്നക്കനാലിൽ ടെൻ്റ് ഉടമയും സുഹൃത്തും അറസ്റ്റിൽ

ചിന്നക്കനാലിൽ ടെൻ്റ് ഉടമയും സുഹൃത്തും അറസ്റ്റിൽ രാജാക്കാട് ജീപ്പുകൾ തമ്മിൽ ഉരസിയതിനെ തുടർന്നുണ്ടായ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

ഭർത്താവിനെ പുഴയിൽ തള്ളി ഭാര്യ

ഭർത്താവിനെ പുഴയിൽ തള്ളി ഭാര്യ ബെംഗളൂരു: സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും...

അമ്മയും മക്കളും അതീവ ഗുരുതരാവസ്ഥയിൽ

അമ്മയും മക്കളും അതീവ ഗുരുതരാവസ്ഥയിൽ പാലക്കാട്: പൊല്‍പ്പുളളിയില്‍ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ...

ട്യൂഷൻ ടീച്ചർക്കെതിരെ വീണ്ടും പോക്സോ കേസ്

ട്യൂഷൻ ടീച്ചർക്കെതിരെ വീണ്ടും പോക്സോ കേസ് ആറന്മുള: പോക്സോ കേസിൽ പ്രതിയായി ജുഡീഷ്യൽ...

പരീക്ഷ എഴുതി പുത്തനുമ്മ

പരീക്ഷ എഴുതി പുത്തനുമ്മ പെരിന്തൽമണ്ണ: പ്രസവത്തിന് തൊട്ടുപിന്നാലെ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതാനെത്തിയ...

Related Articles

Popular Categories

spot_imgspot_img