web analytics

സംസ്ഥാനതല കർഷക അവാർഡ് വേണോ ? ഇപ്പൊ അപേക്ഷിച്ചോണം !

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് 2023 ലെസംസ്ഥാനതല അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു. കഴിഞ്ഞ വർഷങ്ങളിലെ കർഷക അവാർഡുകൾക്ക് പുറമെ പുതിയതായി 4 അവാർഡുകൾ കൂടി ഉൾപ്പെടുത്തി ആകെ 41 അവാർഡുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. (Department of Farmers Welfare has invited applications for State Level Award 2024)


കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിനുള്ള അച്യുതമേനോൻ സ്മാരക അവാർഡ്, മികച്ച ഗവേഷണത്തിന് നല്കുന്ന എം.എസ്.സ്വാമിനാഥൻ അവാർഡ്, അതാത് വർഷങ്ങളിൽ കൃഷി വകുപ്പിന്റെ പ്രത്യേക പദ്ധതികൾ (2023 മില്ലറ്റ് പദ്ധതി) മികവോടെ നടപ്പിലാക്കിയ കൃഷി ഭവന് നല്കുന്ന അവാർഡ്, കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ള വ്യക്തിക്ക് നല്കുന്ന അവാർഡ് എന്നിവയാണ് ഈ വർഷം പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്ന 4 അവാർഡുകൾ.


ഓരോ വിഭാഗത്തിലും മത്സരിക്കുന്നവർ നിശ്ചിത ഫോറത്തിൽ ഈ മാസം 25 ന് മുമ്പായി കൃഷി ഭവനുകളിൽ അപേക്ഷ നൽകണം. ക്ഷോണി സംരക്ഷണ അവാർഡിനുള്ള അപേക്ഷകൾ അതാത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർക്കാണ് സമർപ്പിക്കേണ്ടത്. കേരളത്തിൽ സ്ഥിരതാമസക്കാരായ പൗരന്മാരാണ് അവാർഡിന് നോമിനേഷൻ സമർപ്പിക്കുന്നതിന് യോഗ്യരായിട്ടുള്ളത്. കഴിഞ്ഞ 3 വർഷങ്ങളിലെ അവാർഡ് ജേതാക്കളെ നടപ്പു വർഷത്തെ അവാർഡിന് പരിഗണിക്കുന്നതല്ല.

കൃഷി ഭവനും പഞ്ചായത്തിനും കർഷകരെ വിവിധ അവാർ ഡുകൾക്കായി നാമനിർദ്ദേശം ചെയ്യാവുന്നതാണ്. വിശദ വിവരങ്ങൾ കൃഷി ഡയറക്ടറുടെ വെബ്സൈറ്റിൽ (www.karshikakeralam.gov.in) ലഭ്യമാണ്. അപേക്ഷകൾ കൃഷി ഭവനുകളിൽ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 25, വൈകിട്ട് 5 മണി.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

സ്വര്‍ണവില കുത്തനെ താഴ്ന്നു; ഇന്ന് പവന് 2160 രൂപ ഇടിവ്

സ്വര്‍ണവില കുത്തനെ താഴ്ന്നു; ഇന്ന് പവന് 2160 രൂപ ഇടിവ് കൊച്ചി: സംസ്ഥാനത്ത്...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ദേവികുളത്ത് രാജാക്കന്മാരുടെ അങ്കം; നാല് സ്ഥാനാർത്ഥികൾ, ഒരേപോലെ പേരുകൾ; വോട്ടർമാർ കുഴങ്ങുമോ?

ദേവികുളത്ത് രാജാക്കന്മാരുടെ അങ്കം; നാല് സ്ഥാനാർത്ഥികൾ, ഒരേപോലെ പേരുകൾ; വോട്ടർമാർ കുഴങ്ങുമോ? ദേവികുളം:...

പോലീസുകാരന്റെ വീടിന് നേരെ ബോംബേറ്; രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ

പോലീസുകാരന്റെ വീടിന് നേരെ ബോംബേറ്; രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ കൂത്തുപറമ്പ്: പൊലീസുകാരന്റെ...

ട്രംപിന്റെ വാദം തള്ളി ഇറാൻ; വീണ്ടും കുതിച്ചുയർന്ന് എണ്ണവില, ബാരലിന് $100 കടന്നു

ട്രംപിന്റെ വാദം തള്ളി ഇറാൻ; വീണ്ടും കുതിച്ചുയർന്ന് എണ്ണവില, ബാരലിന് $100...

പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം; ഇന്നത്തെ നക്ഷത്രഫലം

പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം; ഇന്നത്തെ നക്ഷത്രഫലം മേടം: പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ...

Related Articles

Popular Categories

spot_imgspot_img