മദ്യപിച്ചു ലക്കുക്കെട്ട് വിമാനം പറത്താൻ എത്തി, ബാഗിൽ മദ്യക്കുപ്പികൾ; പൈലറ്റിന് 10 മാസം തടവ് ശിക്ഷ

ലണ്ടന്‍: വിമാനം പറത്താന്‍ മദ്യപിച്ചെത്തിയ പൈലറ്റിന് 10മാസം തടവ് ശിക്ഷ വിധിച്ചു. ബോയിങ് 767 വിമാനത്തിന്റെ പൈലറ്റ് വോറന്‍സ് റസലിനെ (63)യാണ് തടവ് ശിക്ഷയ്ക്ക് വിധിച്ചത്. സ്‌കോട്ട്‌ലാന്‍ഡില്‍ നിന്ന് യുഎസിലേക്കുള്ള ഡെല്‍റ്റ എയര്‍ലൈന്‍ വിമാനം പറത്താന്‍ എത്തിയ പൈലറ്റാണ് മദ്യപിച്ചെത്തിയത്. 2023 ജൂണില്‍ നടന്ന സംഭവത്തിലാണ് ശിക്ഷാ വിധി.

പൈലറ്റ് യൂണിഫോമുമായി പ്രതി എയർപോർട്ടിലെ ബാഗേജ് കൺട്രോൾ ഏരിയയിൽ എത്തി. തുടർന്ന്, പൈലറ്റ് അവരുടെ ബാഗ് ഒരു ട്രേയിൽ വയ്ക്കുകയും ഒരു സ്ക്രീനിംഗിനായി എക്സ്-റേയ്ക്ക് അയച്ചു. തുട‍ർന്നാണ് പൈലറ്റിന്റെ കയ്യിലുള്ള ബാഗില്‍ നിന്ന് രണ്ട് മദ്യ കുപ്പി സുരക്ഷ സേന കണ്ടെത്തിയത്. വിമാനം പുറപ്പെടാന്‍ 80 മിനിറ്റ് മുമ്പ് റസല്‍ ബാഗേജ് കണ്‍ട്രോളിലെത്തിയപ്പോഴാണ് സംഭവം. ബ്രീത്ത് പരിശോധനയില്‍ പിടിക്കപ്പടുകയായിരുന്നു. റാസലിന്റെ രക്ത സാമ്പിള്‍ പരിശോധിച്ചപ്പോള്‍ നിയപരമായ പരിധിയിലേറെ മദ്യപിച്ചതായി കണ്ടെത്തി. 100 ​​മില്ലിലിറ്റർ രക്തത്തിൽ 49 മില്ലിഗ്രാമിൽ കുറയാത്ത ആൽക്കഹോൾ ഉണ്ടെന്നും നിയമപരമായ പരിധി 20 മില്ലിഗ്രാമാണെന്നും കോടതി പ്രസ്താവനയിൽ പറയുന്നു.

മദ്യപാനത്തിന് റസലിന് ലഭിക്കുന്ന ചികിത്സയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പൈലറ്റിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി. പ്രതി കോടതിയില്‍ കുറ്റം സമ്മതിച്ചു. പൈലറ്റിന്റെ പെരുമാറ്റം യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. യാത്രക്കാരുടെയും ജീവനക്കാരുടേയും ജീവനില്‍ അശ്രദ്ധ കാണിച്ചു. നൂറുകണക്കിന് ആളുകളുടെ ജീവനായിരുന്നു പൈലറ്റില്‍ കയ്യിലുണ്ടായിരുന്നതെന്നും കോടതി പറഞ്ഞു.

 

Read Also: 2,72,80,160 വോട്ടർമാർ, പരാതികൾ അറിയിക്കാൻ ആപ്പ്, വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടി: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർണ്ണം:

 

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്തും

കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീണ്ടും...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

Related Articles

Popular Categories

spot_imgspot_img