നടുറോഡില്‍ കണ്ടത് ചിതറി കിടക്കുന്ന മൃതശരീരങ്ങൾ
ന്യൂഡൽഹി: ചെങ്കോട്ട മെട്രോ സ്റ്റേഷൻ സമീപം പാർക്ക് ചെയ്ത കാറിൽ ഉണ്ടായ ഭീകരമായ സ്ഫോടനത്തിൽ ഒൻപത് പേർ മരിച്ചു, നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു.
രാത്രി ഏഴുമണിയോടെ സംഭവിച്ച സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന വാഹനങ്ങൾക്കും തീപിടിച്ചു.
രണ്ടുകാറുകൾ ഒരേസമയം പൊട്ടിത്തെറിച്ചതായാണ് ദൃക്സാക്ഷികൾ പറയുന്നത്.
സ്ഫോടനത്തിന് പിന്നാലെ പ്രദേശത്ത് തീ വ്യാപിക്കുകയും പലയിടങ്ങളിലും ശരീരഭാഗങ്ങൾ ചിതറി കിടക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു.
ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. നാല് വാഹനങ്ങൾ പൂർണ്ണമായും കത്തിനശിച്ചു.
മുപ്പതിലധികം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവരെ ലോക് നായിക് ജയപ്രകാശ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവരം ലഭിച്ചതോടെ അഗ്‌നിരക്ഷാസേനയുടെ ഇരുപത് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
സ്ഫോടനത്തിന് പിന്നാലെ പ്രദേശം മുഴുവൻ പൊലീസ് നിയന്ത്രണത്തിലാക്കി ജനങ്ങളെ ഒഴിപ്പിച്ചു.
ബോംബ് സ്ക്വാഡും ഫൊറൻസിക് സംഘവും പരിശോധനയ്ക്കെത്തി. സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹി പൊലീസ് കമ്മീഷണറുമായി ഫോണിൽ സംസാരിച്ചു.
ചെങ്കോട്ടയ്ക്ക് സമീപം സ്വാതന്ത്ര്യദിന വേളയിൽ പ്രധാനമന്ത്രി പതാക ഉയർത്തുന്ന പ്രദേശമായതിനാൽ സംഭവം അതീവ ഗൗരവത്തോടെയാണ് സുരക്ഷാസേനകൾ കാണുന്നത്.
അതേസമയം, സ്ഫോടനത്തിന് മണിക്കൂറുകൾക്ക് മുമ്പ് ജമ്മു-കശ്മീർ സ്വദേശികളായ രണ്ട് ഡോക്ടർമാരെ പൊലീസ് ആയുധങ്ങളോടൊപ്പം അറസ്റ്റ് ചെയ്തിരുന്നു.
നാളെ ചെങ്കോട്ടയ്ക്കു സമീപം നടക്കാനിരുന്ന സിഖ് സംഘടനയുടെ പരിപാടിക്കായി പന്തൽ ഒരുക്കിയിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇതുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു.
മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലുമുള്ള പ്രധാന നഗരങ്ങളിൽ, പ്രത്യേകിച്ച് മുംബൈയിലും ലഖ്‌നൗവിലുമെല്ലാം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സുരക്ഷ കർശനമാക്കിയതായി റിപ്പോർട്ടുകൾ.
English Summary:
Nine people were killed and several injured in a powerful car explosion near Delhi’s Red Fort metro station around 7 PM. Two cars exploded simultaneously, setting nearby vehicles ablaze and causing extensive damage. Over 30 vehicles were affected. The injured were admitted to Lok Nayak Hospital. Firefighters brought the blaze under control within 30 minutes. Security forces, bomb squads, and forensic teams reached the site, and the entire area was cordoned off. The blast, close to the venue where the Prime Minister hoists the national flag on Independence Day, has prompted nationwide alert. Maharashtra and Uttar Pradesh have been placed under high security. Hours earlier, police arrested two doctors from Jammu and Kashmir with weapons. Authorities are investigating possible links to the incident.
delhi-red-fort-blast-nine
Delhi blast, Red Fort, car explosion, national security, Amit Shah, investigation, terrorism, India news









