web analytics

ഇത്തവണ ജയിലിലേക്ക് പോകുമ്പോൾ എന്ന് തിരിച്ചുവരുമെന്ന് എനിക്കറിയില്ല. ഭഗത് സിങ്ങിനെ തൂക്കിലേറ്റി, ഞാനും അതിന് തയാറാണ്… അണികളോട് യാത്ര ചോദിച്ച് കേജ്‌രിവാൾ ജയിലിലേക്ക് മടങ്ങി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിലേക്ക് തിരിച്ചു. അദ്ദേഹത്തിന് അനുവദിച്ച 21 ദിവസത്തെ ഇടക്കാല ജാമ്യ കാലാവധി അവസാനിച്ചതോടെ ആണ് മടക്കം. തീഹാർ ജയിലിലേക്കുള്ള യാത്രയിലുടനീളം കെജ്രിവാളിന് ചുറ്റും ഭാര്യ സുനിതയും ഡൽഹി മന്ത്രിമാരും മറ്റ് എഎപി നേതാക്കളും ഉണ്ടായിരുന്നു.

വോട്ടെണ്ണൽ കഴിയുമ്പോൾ കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ ഉണ്ടാകില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. എക്സിറ്റ് പോളുകൾ കള്ളമാണ്. താൻ പ്രചാരണം നടത്തിയത് എഎപിക്ക് വേണ്ടിയല്ലെന്നും രാജ്യരക്ഷയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. തിഹാർ ജയിലിലേക്ക് മടങ്ങുന്നതിന് മുൻപായി പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സുപ്രീംകോടതിക്ക് നന്ദിയെന്ന് പ്രതികരിച്ച അരവിന്ദ് കെജ്രിവാൾ ജയിലില്‍ തനിക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നും അണികളോട് പറഞ്ഞു. പാർട്ടിക്ക് വേണ്ടി മാത്രമല്ല രാജ്യത്തെ രക്ഷിക്കാന്‍ വേണ്ടി കൂടിയാണ് പ്രചാരണം നടത്തിയത്. ജയിൽ എനിക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ല. സംഭവിക്കുന്നത് സംഭവിക്കട്ടെ എനിക്ക് ഭയമില്ല. എൻ്റെ ശരീരവും മനസും ഈ രാജ്യത്തിന് വേണ്ടിയാണെന്നും അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു. മദ്യനയത്തിലെ 100 കോടി രൂപ എവിടെ പോയിയെന്നും അദ്ദേഹം ചോദിച്ചു.

 

‘‘അധികാരം ഏകാധിപത്യത്തിലേക്കെത്തുമ്പോൾ ജയിൽവാസം കടമായാകുമെന്ന് ഭഗത് സിങ് പറഞ്ഞിട്ടുണ്ട്. ഭഗത് സിങ് തൂക്കിലേറിയത് രാജ്യത്തെ സ്വതന്ത്രമാക്കുന്നതിന് വേണ്ടിയാണ്. ഇത്തവണ ജയിലിലേക്ക് പോകുമ്പോൾ എന്ന് തിരിച്ചുവരുമെന്ന് എനിക്കറിയില്ല. ഭഗത് സിങ്ങിനെ തൂക്കിലേറ്റി, ഞാനും അതിന് തയാറാണ്.’’ കേജ്‌രിവാൾ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ലഭിച്ച ഇടക്കാല ജാമ്യത്തിന്‍റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് അരവിന്ദ് കെജ്രിവാൾ കീഴടങ്ങുന്നത്. മദ്യനയ അഴിമതി കേസിൽ ഇടക്കാല ജാമ്യം തേടിയുള്ള ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഹർജിയിൽ വിധി ഈ മാസം അഞ്ചിലേക്ക് വിചാരണക്കോടതി മാറ്റിയിരുന്നു. ഇന്ന് വിധി പറയണമെന്ന് കെജരിവാളിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടെങ്കിലും ബുധനാഴ്ച്ചത്തേക്ക് കോടതി ഇത് മാറ്റുകയായിരുന്നു. ഇതോടെയാണ് കെജ്‌രിവാൾ തിഹാർ ജയിലിലേക്ക് മടങ്ങുന്നത്.

 

Read Also:അരിവാള്‍ ചുറ്റിക നക്ഷത്രത്തിനു പകരം ഈനാംപേച്ചി, എലിപ്പെട്ടി, നീരാളി… എ കെ ബാലൻ്റെ നാവിൽ ഗുളികൻ കയറിയതോ? എക്സിറ്റ് പോൾ ഫലം സത്യമായാൽ…

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

Other news

അന്വേഷണം മുക്കാനോ? ശബരിമലയിൽ കവർന്നത് 1700 ഗ്രാം സ്വർണമെന്ന് സ്ഥിരീകരണം; കുറ്റപത്രം പൂഴ്ത്തുന്നതിന് പിന്നിൽ ആര്?

അന്വേഷണം മുക്കാനോ? ശബരിമലയിൽ കവർന്നത് 1700 ഗ്രാം സ്വർണമെന്ന് സ്ഥിരീകരണം; കുറ്റപത്രം...

ശ്രീകോവിൽ തുറന്ന് വെള്ളി മുഖക്കാപ്പും പൂജാസാധനങ്ങളും കവർന്നു

ശ്രീകോവിൽ തുറന്ന് വെള്ളി മുഖക്കാപ്പും പൂജാസാധനങ്ങളും കവർന്നു മലപ്പുറം: മാറഞ്ചേരി കാഞ്ഞിരമുക്ക് അയ്യപ്പന്‍കാവ്...

Related Articles

Popular Categories

spot_imgspot_img