web analytics

നിക്കോളാസിന്റെ ക്ലാസ്സ് ഇന്നിങ്സിനും ലക്നൗവിനെ രക്ഷിക്കാനായില്ല; നിർണായക മത്സരത്തിൽ ലക്നൗ സൂപ്പര്‍ ജയന്റ്‌സിനെ 19 റൺസിനു തോൽപ്പിച്ച് ഡല്‍ഹി ക്യാപ്പിറ്റല്‍സ്; കോളടിച്ചത് രാജസ്ഥാന്

നിർണായക മത്സരത്തിൽ ലക്നൗ സൂപ്പര്‍ ജയന്റ്‌സിനെ 19 റൺസിനു തോൽപ്പിച്ച് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ആദ്യം ബാറ്റ് ചെയ്ത
ഡൽഹി– 20 ഓവറിൽ 4 വിക്കറ്റിന് 208 റൺസ് നേടിയപ്പോൾ ലക്നൗവിന് 189 റൺസ് നേടാനേ സാധിച്ചുള്ളൂ. സ്കോർ:. ഡൽഹി– 20 ഓവറിൽ 4 വിക്കറ്റിന് 208 , ലക്നൗ– 20 ഓവറിൽ 9 വിക്കറ്റിന് 189.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് കാര്യമായി പിഴച്ചില്ല. അഭിഷേക് പൊറെല്‍ (33 പന്തിൽ 58), ട്രിസ്റ്റൻ സ്റ്റബ്‌സ് (25 പന്തിൽ 57), ഷെയ് ഹോപ് (27 പന്തിൽ 38), ഋഷഭ് പന്ത് (23 പന്തിൽ 33), അക്ഷര്‍ പട്ടേല്‍ (10 പന്തിൽ 14) എന്നിവർ ഡൽഹിക്കായി തിളങ്ങി. ലക്നൗവിനായി നവീനുല്‍ ഹഖ് രണ്ടും രവി ബിഷ്നോയ്, അർഷദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‍ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലക്നൗ നിരയിൽ നിക്കോളാസ് പുരാൻ (27 പന്തിൽ 61) അടിച്ചു തകർത്തു എങ്കിലും പിന്തുണയുണ്ടായില്ല. അർഷദ് ഖാൻ (58), ക്രുനാൽ പാണ്ഡ്യ (18), യുധ്‌വിർ സിങ് (14) ക്വിന്റൻ ഡി കോക്ക് (12) എന്നിവർ കാര്യമായ സംഭാവന നൽകാതെ മടങ്ങി. ഈ ജയത്തോടെ 14 പോയിന്റുമായി ഡൽഹി പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കുയർന്നു.

ഈ മത്സര ഫലത്തോടെ, രാജസ്ഥാൻ റോയൽസ് പ്ലേയ് ഓഫ് ഉറപ്പിച്ചു. നിലവിൽ രാജസ്ഥാന്‍ 12 മത്സരങ്ങളില്‍ 16 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 14 പോയിന്റുണ്ട്. ബാക്കിയുള്ളത് ഒരു മത്സരവും. നാലാം സ്ഥാനത്തുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് രണ്ട് മത്സരം ശേഷിക്കെ 14 പോയിന്റാണുള്ളത്. ഈ സാഹചര്യത്തിൽ, ആദ്യ നാലിന് പുറത്തുള്ള ഒരു ടീമിനും ഇനി 16 പോയിന്റിലെത്താന്‍ സാധിക്കില്ല

Read also: സന്തോഷവാർത്തയെത്തി ! പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്; ലഖ്‌നൗ-ഡല്‍ഹി മത്സരത്തോടെ രാശി തെളിഞ്ഞത് സഞ്ജുവിനും കൂട്ടർക്കും

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും വരണം; മുൻ ഇന്ത്യൻ താരത്തോട് സഞ്ജു

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും...

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം ഉറ്റുനോക്കുന്നത് എന്തുകൊണ്ട്?

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം...

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം രാശിചക്രത്തിലെ 12 നക്ഷത്രക്കാരെയും...

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ ഇരയായി ഒരു പിഞ്ചുജീവൻ!

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ...

Related Articles

Popular Categories

spot_imgspot_img