web analytics

ആദ്യ ശ്രമം തന്നെ ഫൗളായതോടെ താളംതെറ്റി; നീരജ് ചോപ്രയ്ക്ക് വെള്ളി; പടുകൂറ്റൻ ത്രോയുമായി ഒളിംപിക് റെക്കോർഡുമായി പാക്ക് താരം

പാരീസ്: ഒളിംപിക്‌സിൽ പുരുഷ ജാവലിൻ ത്രോയിൽ നിലവിലെ ചാംമ്പ്യൻ നീരജ് ചോപ്രയ്ക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.Defending champion Neeraj Chopra had to settle for silver in men’s javelin throw at the Olympics.

പാരീസ് ഒളിംപിക്സിൽ ഇന്ത്യയുടെ അഞ്ചാമത്തെ മെഡലാണിത്. ഒളിംപിക് റെക്കോർഡ് ദൂരം പിന്നിട്ട് പാകിസ്ഥാന്റെ അർഷദ് നദീം സ്വർണം നേടി.

ഒളിംപിക് റെക്കോർഡായ 92.97 മീറ്റർ ദൂരമെറിഞ്ഞ് നദീം സ്വർണം നേടിയപ്പോൾ നീരജിന് 89.45 മീറ്ററിൽ എത്താനേ കഴിഞ്ഞുള്ളു. അതേസമയം, നീരജിന്റെ സീസണൽ ബെസ്റ്റാണ് ഈ പ്രകടനം. 88.54 മീറ്റർ എറിഞ്ഞ് ഗ്രനാഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സ് വെങ്കലം നേടി.

തന്റെ രണ്ടാമത്തെ ശ്രമത്തിൽ തന്നെ പാകിസ്ഥാൻ താരം റെക്കോർഡ് ദൂരം കണ്ടെത്തി. ടോക്യോ ഒളിംപിക്‌സിൽ അഞ്ചാം സ്ഥാനത്തായിരുന്നു നദീം.

പത്ത് മീറ്റർ വ്യത്യാസത്തിലാണ് ഇത്തവണ നദീം ജാവലിൻ പായിച്ചത്. തന്റെ അവസാന ശ്രമത്തിൽ 91.79 ദൂരമെറിയാനും നദീമിന് സാധിച്ചു. ആദ്യമായിട്ടാണ് ഒരു താരം ഒളിംപിക്‌സിൽ രണ്ട് തവണ 90 മീറ്റർ ദൂരം പായിക്കുന്നത്.

ട്രാക്ക് ആൻഡ് ഫീൽഡിൽ പാകിസ്ഥാന്റെ ആദ്യ മെഡൽ കൂടിയാണിത്. നീരജ് തന്റെ രണ്ടാം ശ്രമത്തിലാണ് വെള്ളി മെഡലിനുള്ള ദൂരം കണ്ടെത്തിത്.

ഫൈനലിൽ ഒരു ത്രോ മാത്രമാണ് നീരജിന് എറിയാനായത്. ബാക്കിയുള്ള അഞ്ചും ഫൗളായി. ആദ്യ ശ്രമം തന്നെ ഫൗളായതോടെ നീരജിന്റെ താളംതെറ്റി.

രണ്ടാം ശ്രമത്തിൽ വെള്ളി മെഡൽ നേടിയ ദൂരമെറിയാനായെങ്കിലും ബാക്കിയുള്ള ശ്രമങ്ങളെല്ലാം ഫൗളിൽ കലാശിച്ചതോടെ നീരജ് അസ്വസ്ഥനായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

Other news

Related Articles

Popular Categories

spot_imgspot_img