ആലപ്പുഴ: അപകീര്‍ത്തി പരാമർശത്തിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടത്തിന് കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി. കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ എംപിയുടെ ഹര്‍ജിയിലാണ് ശോഭക്കെതിരെ നടപടി സ്വീകരിക്കുക. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഷാനാ ബീഗമാണ് കേസെടുക്കാൻ ഉത്തരവിട്ടത്.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്തെ ശോഭാ സുരേന്ദ്രൻ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് കെ സി വേണുഗോപാല്‍ കോടതിയെ സമീപിച്ചത്. ചാനല്‍ പരിപാടിക്കിടെയാണ് ശോഭാ സുരേന്ദ്രന്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. അറേബ്യന്‍ രാഷ്ട്രങ്ങളില്‍പോലും വന്‍തോതില്‍ സ്വത്തുക്കള്‍ സമ്പാദിച്ചു, ബിനാമി ഇടപാടുകള്‍ നടത്തി കോടികള്‍ സമ്പാദിച്ചു എന്നീ ആരോപണങ്ങളാണ് ശോഭ ഉന്നയിച്ചത്.
സിപിഎം ഭീഷണിക്കു പിന്നാലെ നടപടി; തലശ്ശേരി സബ് ഇന്‍സ്‌പെക്ടര്‍മാരെ സ്ഥലം മാറ്റി
കണ്ണൂർ: സിപിഎം പ്രവര്‍ത്തകരുടെ ഭീഷണിക്കു പിന്നാലെ തലശ്ശേരി സബ് ഇന്‍സ്‌പെക്ടര്‍മാരെ സ്ഥലം മാറ്റി. എസ് ഐമാരായ ദീപ്തി വി.വി, അഖില്‍ ടി.കെ എന്നിവർക്കെതിരെയാണ് നടപടി. ഫെബ്രുവരി ഇരുപതാം തിയതി തലശ്ശേരി മണോളിക്കാവില്‍ ബിജെപിയും സിപിഎം തമ്മില്‍ സംഘർഷം നടന്നിരുന്നു.
സംഘർഷത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസുകാരെ സിപിഎം പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു. ‘കേരളം ഭരിക്കുന്നത് ഞങ്ങളാണ്, കാവില്‍ കയറി കളിക്കണ്ട, കാവില്‍ കയറി കളിച്ചാല്‍ സ്‌റ്റേഷനില്‍ ഒരൊറ്റ പോലീസുകാരും കാണില്ല’ എന്ന് സിപിഎം പ്രവര്‍ത്തകര്‍ പൊലീസുകാരെ ഭീഷണിപ്പെടുത്തി. ഇതിനു പിന്നാലെ പ്രവർത്തകർക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.