web analytics

തൃപ്പൂണിത്തുറ സ്ഫോടനത്തിൽ മരണം രണ്ടായി; ദേവസ്വം പ്രസിഡന്റ് അടക്കം 4 ഉത്സവകമ്മിറ്റി ഭാരവാഹികൾ അറസ്റ്റിൽ

തൃപ്പൂണിത്തുറയിൽ ഇന്നുരാവിലെ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ദിവാകരൻ (55) ആണ് മരിച്ചത്. വൈകുന്നേരം 7 മണിയോടെയാണ് ദിവാകരൻ മരണത്തിന് കീഴടങ്ങിയതെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണു അപകടം നടന്നയുടൻ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ 4 പേർ കളമശേരി മെഡിക്കൽ കോളജിലും മറ്റുള്ളവർ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലാണ്. സംഭവത്തില്‍ നാലു പേർ അറസ്റ്റിലായി. ഉത്സവക്കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. കമ്മിറ്റി ഭാരവാഹികളായ സതീശൻ, ശശികുമാർ എന്നിവരും കരാർ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരുമാണ് അറസ്റ്റിലായത്.

തൃപ്പൂണിത്തുറ പുതിയകാവ് വടക്കുപുറം കരയോഗത്തിന്റെ ഊരക്കാട്ടുള്ള പടക്കപ്പുരയിൽ ഇന്നു രാവിലെ 10.30ഓടെ ഉണ്ടായ സ്‌ഫോടനത്തിൽ 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനവുമായി ബന്ധപ്പെട്ട് ക്ഷേത്രഭാരവാഹികളെയും കരാറുകാരെയും പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു. പുതിയകാവ് ദേവസ്വം പ്രസിഡന്റ് സജീഷ് കുമാറാണ് ഒന്നാം പ്രതി. ദേവസ്വം സെക്രട്ടറി, ട്രഷറർ എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. കരാറുകാരൻ ആദർശാണ് നാലാം പ്രതി. ഇവർക്കെതിരെ നരഹത്യാക്കുറ്റം ഉൾപ്പെടെ ചുമത്തിയിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷനും സംഭവത്തിൽ കേസ്സെടുത്തിട്ടുണ്ട്. പാലക്കാട്ട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ് വാഹനത്തിൽ നിന്നിറക്കുമ്പോൾ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. തെക്കുംഭാഗത്തെ പടക്കക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. സമീപത്തെ 45 ഓളം വീടുകൾക്കും കേടുപാടുകളുണ്ടായി. ഒരു കിലോമീറ്റർ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായി.

Also Read: SFIO ചോദിക്കുന്ന എല്ലാരേഖകളും എക്‌സാലോജിക് ഹാജരാക്കണം; കടുത്ത നടപടി പാടില്ല; അന്വേഷണത്തിന് സ്റ്റേ ആവശ്യപ്പെട്ട് വീണ നല്‍കിയ ഹര്‍ജിയിൽ വിധി പിന്നീട്

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

Other news

കാലുകൾ ചങ്ങലയിട്ട് പൂട്ടി… നടുറോഡിൽ കിടന്ന സ്ത്രീയെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന; പിന്നിൽ ഭർത്താവിന്റെ ക്രൂരതയോ അതോ നിസ്സഹായാവസ്ഥയോ?

കാലുകൾ ചങ്ങലയിട്ട് പൂട്ടി… നടുറോഡിൽ കിടന്ന സ്ത്രീയെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന; പിന്നിൽ...

വാക്കുതർക്കം, പിന്നാലെ അരിവാളുമായി ആക്രമണം; യുവാവിനെ കൊലപ്പെടുത്തി തലയുമായി വീട്ടിലേക്ക് മടങ്ങിയ പ്രതി പിടിയിൽ

വാക്കുതർക്കം, പിന്നാലെ അരിവാളുമായി ആക്രമണം; യുവാവിനെ കൊലപ്പെടുത്തി തലയുമായി വീട്ടിലേക്ക് മടങ്ങിയ...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പുതിയ അവസരങ്ങളും നേട്ടങ്ങളും; ഇന്നത്തെ നക്ഷത്രഫലം

പുതിയ അവസരങ്ങളും നേട്ടങ്ങളും; ഇന്നത്തെ നക്ഷത്രഫലം തിരുവനന്തപുരം: ഇന്നത്തെ നക്ഷത്രഫലം പ്രകാരം ചില...

കണ്ണുതുറപ്പിക്കേണ്ട കണക്കുകൾ! 2024-ൽ മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 11,897 മിസ്സിംഗ് കേസുകൾ

കണ്ണുതുറപ്പിക്കേണ്ട കണക്കുകൾ! 2024-ൽ മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 11,897 മിസ്സിംഗ്...

Related Articles

Popular Categories

spot_imgspot_img