ഇന്ത്യയിൽ വിട്ടുമാറാത്ത രോഗങ്ങൾ മൂലമുള്ള മരണനിരക്കിൽ വൻ വർധന; സ്ത്രീകളുടെ പ്രധാന വില്ലൻ ഈ രണ്ടു രോഗങ്ങൾ
ലോകത്തിന്റെ പല രാജ്യങ്ങളിലും ക്യാൻസർ, ഹൃദയസ്തംഭനം, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങളാൽ ഉണ്ടാകുന്ന മരണനിരക്ക് കുറഞ്ഞുവരുമ്പോൾ, ഇന്ത്യയിൽ വിട്ടുമാറാത്ത രോഗങ്ങൾ മൂലമുള്ള മരണനിരക്ക് വർധിച്ചുകൊണ്ടിരിക്കുന്നു.
മെഡിക്കൽ ജേർണലായ ദി ലാൻസെറ്റ് പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ടിലാണ് ഇതു വ്യക്തമാക്കുന്നത്.
ഇംപീരിയൽ കോളേജ് ലണ്ടനിലെ ഗവേഷകർ ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ 185 രാജ്യങ്ങളിലെ ഡാറ്റയെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഈ വിവരം പുറത്തുവന്നത്.
പഠനത്തിൽ, ഇന്ത്യയിലെ സ്ത്രീകളിൽ ഹൃദ്രോഗവും പ്രമേഹവും മൂലമുള്ള അപകടസാധ്യത വ്യക്തമായി ഉയർന്നതായി പറയുന്നു.
ആഗോളമായി നോക്കുമ്പോൾ, 60 ശതമാനം രാജ്യങ്ങളിലും വിട്ടുമാറാത്ത രോഗങ്ങളാൽ ഉണ്ടാകുന്ന മരണനിരക്ക് കുറയുന്നതിൽ പുരോഗതി മന്ദഗതിയിലാണെന്ന് കണ്ടെത്തി.
കണക്കുകൾ പ്രകാരം, ലോകത്തെ ഏകദേശം മൂന്നിൽ രണ്ട് രാജ്യങ്ങളിലും 2010 മുതൽ 2019 വരെ കാലയളവിൽ പുരോഗതി നിലച്ചുപോയോ, ചിലിടങ്ങളിൽ പിന്നോട്ടുപോയോ ചെയ്തിട്ടുണ്ട്.
ഉദാഹരണത്തിന്, തുടക്കത്തിൽ ചൈനയിൽ ഇത്തരം രോഗങ്ങളാൽ മരണനിരക്ക് കൂടുതലായിരുന്നുവെങ്കിലും പിന്നീട് പുകവലിയും വായുമലിനീകരണവും നിയന്ത്രണവിധേയമാക്കിയതോടെ അവിടെ വലിയ കുറവ് രേഖപ്പെടുത്തി.
ജപ്പാനും ദക്ഷിണ കൊറിയയും ഇതേ രീതിയിൽ മികച്ച പുരോഗതി കൈവരിച്ചു.ലോകവ്യാപകമായി വിവിധ തരത്തിലുള്ള ക്യാൻസറുകളാൽ ഉണ്ടാകുന്ന മരണനിരക്ക് കുറഞ്ഞിട്ടുണ്ട്.
ഡിമെൻഷ്യ, ന്യൂറോ-സൈക്യാട്രിക് രോഗങ്ങൾ, കരൾ ക്യാൻസർ, പാൻക്രിയാസ് അർബുദം തുടങ്ങിയവ മൂലമുള്ള മരണനിരക്ക് കൂടിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അടുക്കളയിൽ കാണുന്ന ഈ 4 സാധനങ്ങൾ ഒരിക്കലും മുഖത്ത് തേക്കരുത്; ചർമരോഗ വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ് !
മുഖ സൗന്ദര്യത്തിനായി അടുക്കളയിൽ കയറി കയ്യിൽ കിട്ടുന്നതെന്തും മുഖത്ത് പുരട്ടുന്നത് ചിലർക്ക് ഒരുശീലമാണ്. എന്നാൽ, അതിൽ പലതും അപകടകരമാണ് എന്നതാണ് സത്യം.
ചിലത് സുരക്ഷിതമാകുമ്പോഴും ചിലത് ചർമ്മത്തിന് ദോഷകരമായും അലർജിക്കും കാരണമായും തീരാം. ചർമ്മരോഗ വിദഗ്ധ ഡോ. ഗുർവീൻ വരെയ്ച്ച് ഗരേക്കർ മുന്നറിയിപ്പ് നൽകുന്ന, ഒഴിവാക്കേണ്ട നാല് ചേരുവകൾ ഇതാ.
- ഉരുളക്കിഴങ്ങ് ജ്യൂസ്
ഉരുളക്കിഴങ്ങ് ജ്യൂസിന് ഡാർക്ക് സ്പോട്ടുകളും പിഗ്മെന്റേഷനും കുറയ്ക്കാൻ കഴിയും എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
ഇതിൽ അടങ്ങിയ സൊളാനിൻ പോലുള്ള ആൽക്കലോയ്ഡുകൾ ചർമത്തിന് വിഷമാണ്. തുടർച്ചയായി ഉപയോഗിച്ചാൽ കോണ്ടാക്ട് ഡെർമറ്റൈറ്റിസിനും അലർജിക്കും കാരണമാകും. സെൻസിറ്റീവ് സ്കിൻ ഉള്ളവർക്ക് കൂടുതൽ അപകടകരമാണ്.
- പച്ചമുട്ട
പച്ചമുട്ടയിൽ സാൽമൊണെല്ല ബാക്ടീരിയ ഉണ്ടാകാം.
ഇത് ചർമ്മത്തിലും കണ്ണുകളിലും അണുബാധയ്ക്ക് കാരണമാകാം. മുട്ടയുടെ വെള്ളം മുഖത്ത് പുരട്ടുമ്പോൾ വരുന്ന മുറുക്കം പ്രോട്ടീൻ ഉണങ്ങുന്നതുകൊണ്ടാണ്, ലിഫ്റ്റിങ്ങ് എഫക്ട് ഒന്നുമല്ല. കൂടാതെ പച്ചമുട്ടയിൽ ബാക്ടീരിയ വേഗം വളരും.
- നാരങ്ങ
നാരങ്ങാനീരിന്റെ pH മൂല്യം 2 മാത്രമാണ്, അതിനാൽ വളരെ അമ്ലഗുണമുള്ളത്. ചർമ്മത്തിൽ കെമിക്കൽ ബേൺ, അസ്വസ്ഥത, ഡെർമറ്റൈറ്റിസ് എന്നിവയ്ക്കു കാരണമാകും.
ഇതിൽ അടങ്ങിയ സോറാലെൻ സൂര്യപ്രകാശത്തിൽ കുമിളകളും പൊള്ളലുകളും (Phytophotodermatitis) ഉണ്ടാക്കും. അമിതമായ സിട്രിക് ആസിഡ് സ്കിൻ അമിതമായി എക്സ്ഫോളിയേറ്റ് ചെയ്യും.
- ബേക്കിങ്ങ് സോഡ
ബേക്കിങ്ങ് സോഡ (Sodium Bicarbonate) ക്ഷാരഗുണമുള്ളത് കൊണ്ടു ചർമ്മത്തിന്റെ ആസിഡ് മാന്റിൽ തകർക്കും. ഇത് ചർമ്മത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി കുറയ്ക്കും.
പതിവായി ഉപയോഗിച്ചാൽ വരണ്ട ചർമ്മം, പൊട്ടലുകൾ, ജലലോഷം കുറയൽ എന്നിവ സംഭവിക്കും. മുഖക്കുരുവിനും അണുബാധയ്ക്കും സാധ്യത കൂടുതലാകും.