കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയനും മകനും ആത്മഹത്യ ചെയ്തതിന് പിന്നാലെ ഉയർന്ന സാമ്പത്തിക ഇടപാട് ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. നിയമന കോഴയിൽ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രണ്ടു പരാതികൾ ബത്തേരി ഡിവൈഎസ്‍പിക്ക് കൈമാറിയിട്ടുണ്ട്.(DCC Treasurer vijayan’s death case ; Order for vigilance investigation)
അന്വേഷണത്തിൽ വിജയന് രണ്ട് ബാങ്കുകളിലായി ഒരു കോടി രൂപയുടെ ബാധ്യതയുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 10 ബാങ്കുകളിലെങ്കിലും വിജയന് ഇടപാട് ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മറ്റ് ബാങ്കുകളിലെ വായ്പകള്‍ കണ്ടെത്താനും അന്വേഷണം നടക്കുകയാണ്.
ഡിസംബർ 24ന് ആണ് വിജയനെയും മകനെയും മണിച്ചറിയിലെ വീട്ടിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ചികിത്സയിലിരിക്കെ ഡിസംബര്‍ 27നാണ് ഇരുവരുടെയും മരണം സംഭവിച്ചത്.