ഒരു വർഷം മുൻപ് പട്ടാപ്പകൽ വീട്ടിൽ നിന്നും പതിനാലരപ്പവൻ സ്വർണം മോഷണം പോയ കേസിൽ മരുമകൾ അറസ്റ്റിൽ. പുതുപ്പള്ളി പ്രയാർ വടക്ക് പനക്കുളത്ത് പുത്തൻ വീട്ടിൽ സാബു ഗോപാലന്റെ വീട്ടിലെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലാണ് പുതുപ്പള്ളി തെക്ക് നെടിയത്ത് വീട്ടിൽ ഗോപികയാണ് (27) പിടിയിലായത്.
സാബു ഗോപാലൻ ഗോപികയുടെ കയ്യിൽ ലോക്കറിൽ വയ്ക്കാനായി ഏൽപിച്ച സ്വർണം ലോക്കറിൽ നിന്ന് എടുത്തു കൊണ്ട് വരവേ വഴിയിൽ വച്ച് ഗോപികയുടെ കയ്യിൽ നിന്നു നഷ്ടപ്പെട്ടു പോയതായി പരാതി ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് പോലീസ് ആവെശനം ആരംഭിച്ചു.
വിശദമായി നടത്തിയ അന്വേഷണത്തിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഡിവൈഎസ്പി എൻ.ബാബുക്കുട്ടൻ, എസ്എച്ച്ഒ അരുൺ ഷാ, എസ്ഐ രതീഷ് ബാബു, എഎസ്ഐ ജീജാദേവി, ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; അച്ഛൻ മരിച്ചു
ബെംഗളൂരു: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് അച്ഛൻ സി.പി.ചാക്കോ മരിച്ചു. അപകടത്തിൽ ഷൈനിനും അമ്മയ്ക്കും പരുക്കുണ്ട്.രാവിലെ ഏഴു മണിയോടെ തമിഴ്നാട്ടിലെ ധർമപുരിയ്ക്ക് അടുത്ത് പാൽകോട്ട് എന്ന സ്ഥലത്തായിരുന്നു അപകടം നടന്നത്. ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്.
മുൻപിൽപോയ ലോറിയിൽ കാർ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ഷൈനിന്റെ രണ്ട് കൈകളും ഒടിഞ്ഞതായാണ് വിവരം. അപകടം ഉണ്ടായ ഉടനെ അഞ്ചുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അച്ഛന്റെ ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റവർ പാൽക്കോട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഷൈന്‍ ടോം ചാക്കോയെ ബംഗളൂരുവില്‍ ചികിത്സയ്ക്കായി കൊണ്ടുപോകുമ്പോഴായിരുന്നു അപകടമുണ്ടായത്. ഷൈനിന്റെ അസിസ്റ്റന്റാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് വിവരം.നടനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. മറ്റുള്ളവർക്ക് കാര്യമായ പരിക്കുകളില്ലെന്നാണ് വിവരം. ഇന്നലെ രാത്രിയാണ് ഷൈൻ ടോം ചാക്കോയും കുടുംബവും ബംഗളൂരുവിലേക്ക് പുറപ്പെട്ടത്.